ക്രിസ്റ്റ്യാനോയ്ക്കും പോര്‍ച്ചുഗലിനുമായി റഫറിമാര്‍ കളിച്ചോ, ക്രൊയേഷ്യയെ പുറത്താക്കിയ ഓഫ്‌സൈഡില്‍ വിവാദം കനക്കുന്നു
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ലെ പോര്‍ച്ചുഗല്‍ ക്രൊയേഷ്യ മത്സരം വിവാദത്തില്‍.
ഈ ലോകകപ്പില്‍ നേരത്തെ തന്നെ ക്ലോസ് ഓഫ്സൈഡ് കോളുകള്‍ ചര്‍ച്ചയായിരുന്നു. പക്ഷേ, പോര്‍ച്ചുഗലിന്റെ മത്സരത്തില്‍ റഫറിമാര്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് അനുകൂലമായി നില്‍ക്കുന്നു എന്ന ആരോപണം ശക്തമാണ്.
ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32-ലെ പോര്‍ച്ചുഗല്‍ ക്രൊയേഷ്യ മത്സരം വിവാദത്തില്‍. അവസാന നിമിഷങ്ങളില്‍ ക്രൊയേഷ്യയുടെ ഗോള്‍ ഓഫ്സൈഡ് വിളിച്ച് തള്ളിയ വാര്‍ തീരുമാനം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികളെ പ്രകോപിതരാക്കിയിരിക്കുകയാണ്. പലരും ഇതിനെ പോര്‍ച്ചുഗലിന് അനുകൂലമായ റഫറിംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെയും ലൂക്ക മോഡ്രിച്ചിന്റെയും അനുഭവസമ്പത്ത് തമ്മിലുള്ള പോരാട്ടം കടുത്തതായിരുന്നു. പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചെങ്കിലും, അധിക സമയത്ത് (90+13 മിനിറ്റ്) ക്രൊയേഷ്യ സമനില ഗോള്‍ നേടിയെന്ന് കരുതി ആഘോഷിച്ചു. ഗോള്‍ നേടിയെങ്കിലും വാര്‍ റിവ്യൂവിന് ശേഷം റഫറി ഓഫ്‌സൈഡ് വിധിച്ചു.
ക്രൊയേഷ്യയുടെ ഗോള്‍ ബില്‍ഡ് അപ്പില്‍ ബോള്‍ ഒരു ക്രൊയേഷ്യന്‍ കളിക്കാരന്റെ തലയില്‍ തട്ടിയെന്ന് ബോളിലെ ചിപ്പ് സെന്‍സര്‍ കണ്ടെത്തി. ഇത് മരിയോ പാസാലിച്ചിനെ ഓഫ്സൈഡ് പൊസിഷനില്‍ ആക്കി. പോര്‍ച്ചുഗല്‍ ഡിഫന്‍ഡറുടെ ടച്ച് പിന്നീട് വന്നെങ്കിലും ക്രൊയേഷ്യന്‍ ടച്ച് ആദ്യമായിരുന്നതിനാല്‍ ഓഫ്സൈഡ് നിയമം പ്രയോഗിക്കുകയായിരുന്നു.
ഈ വിവാദം ഒറ്റപ്പെട്ടതല്ല. ലോകകപ്പില്‍ നേരത്തെ തന്നെ ക്ലോസ് ഓഫ്സൈഡ് കോളുകള്‍ ചര്‍ച്ചയായിരുന്നു. പക്ഷേ, പോര്‍ച്ചുഗലിന്റെ മത്സരത്തില്‍ റഫറിമാര്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് അനുകൂലമായി നില്‍ക്കുന്നു എന്ന ആരോപണം ശക്തമാണ്. റൊണാള്‍ഡോയുടെ സാന്നിധ്യം റഫറിംഗിനെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യം ഉയരുന്നു. ഫിഫയുടെ സെമി-ഓട്ടോമേറ്റഡ് ഓഫ്സൈഡ് ടെക്‌നോളജി ശരിയാണെങ്കിലും, ഗെയിമിന്റെ സ്പിരിറ്റിന് എതിരാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ക്രൊയേഷ്യ കോച്ചും കളിക്കാരും തീരുമാനത്തെ ചോദ്യം ചെയ്തു. സെന്‍സര്‍ ഉണ്ടെന്ന് റഫറി പറഞ്ഞു, പക്ഷേ ഞങ്ങള്‍ക്ക് മനസിലാകുന്നില്ല എന്നായിരുന്നു പ്രതികരണം.