ചുമ വിട്ടുമാറുന്നില്ലേ?, ഇതാ വീട്ടിലുണ്ടാക്കാവുന്ന തകര്‍പ്പന്‍ ചായ കുടിച്ചുനോക്കൂ, എങ്ങിനെ ഉണ്ടാക്കുമെന്നറിയാം

കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാരണം ജലദോഷവും പനിയും വന്നാല്‍ നീണ്ടുനില്‍ക്കുന്ന ചുമ പലരിലും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ചുമ വിട്ടുമാറാന്‍ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മാതളനാരങ്ങയുടെ തൊലി കൊണ്ടുള്ള ചായയുടെ ഒരു ഉത്തമ പ്രതിവിധി ആയിരിക്കും.
 

കാലാവസ്ഥയിലെ മാറ്റങ്ങള്‍ കാരണം ജലദോഷവും പനിയും വന്നാല്‍ നീണ്ടുനില്‍ക്കുന്ന ചുമ പലരിലും അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ചുമ വിട്ടുമാറാന്‍ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മാതളനാരങ്ങയുടെ തൊലി കൊണ്ടുള്ള ചായ ഒരു ഉത്തമ പ്രതിവിധി ആയിരിക്കും. വെയിലത്ത് ഉണക്കിയതും ഫ്രിഡ്ജില്‍ സൂക്ഷിച്ചതുമായ മാതളനാരങ്ങ തൊലികള്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ചായ ചുമയുടെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും.

3 ഇഞ്ച് മാതളനാരങ്ങ തൊലി 1 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ചാണ് ചായ ഉണ്ടാക്കേണ്ടത്. ഇത് 750 മില്ലി ആയി കുറയ്ക്കുക. ഫില്‍ട്ടര്‍ ചെയ്തശേഷം ഗ്ലാസിലേക്ക് ഒഴിക്കാം. ചായ ഫ്‌ലാസ്‌കില്‍ ഒഴിച്ച് ഇടവിട്ടുള്ള സമയങ്ങളില്‍ കുടിക്കുകയും ചെയ്യാം.

ആന്റി ഓക്‌സിഡന്റുകള്‍, ടാന്നിന്‍സ്, ഫ്‌ലേവനോയ്ഡുകള്‍ എന്നിവയുടെ സമ്പന്നമായ സാന്നിധ്യള്ളതിനാല്‍ ചുമ ഒഴിവാക്കാനുള്ള ഔഷധഗുണം ഗുണങ്ങള്‍ മാതളനാരങ്ങയുടെ തൊലിക്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഈ സംയുക്തങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ടെന്നും ഇത് ചുമ ലക്ഷണങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രകൃതിദത്ത പ്രതിവിധികളോടുള്ള വ്യക്തികളുടെ പ്രതികരണങ്ങള്‍ വ്യത്യാസപ്പെടാം. വീട്ടുവൈദ്യത്തെ ആശ്രയിച്ച് രോഗശാന്തിക്കായി കാത്തിരിക്കരുത്. ചുമയുടെ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുകയോ വഷളാവുകയോ ചെയ്താല്‍ ശരിയായ രോഗനിര്‍ണയം നടത്തികയും ചികിത്സ തേടുകയും വേണം. ഗര്‍ഭിണികളും മുലയൂട്ടുന്നവരും ആരോഗ്യപ്രശ്‌നങ്ങളുള്ളവരും മാതളനാരങ്ങയുടെ തൊലിയോ മറ്റേതെങ്കിലും വീട്ടുവൈദ്യമോ പരീക്ഷിക്കുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്.