വികസന വിപ്ലവത്തിന് തുടർച്ച ; പി.കെ ശ്യാമള തളിപ്പറമ്പ് മണ്ഡലം സ്ഥാനാർഥി, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

വികസന വിപ്ലവത്തിന് തുടർച്ചയേകാൻ തളിപ്പറമ്പിൽ പി.കെ ശ്യാമള ടീച്ചർ എത്തുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ മണ്ഡലത്തിൽ പി.കെ ശ്യാമള ടീച്ചർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.

 

സി  പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംഘടനാ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പാർലമെന്ററി രംഗത്തുനിന്ന് മാറിനിൽക്കുമ്പോൾ, ആ വിടവ് നികത്താൻ ഏറ്റവും അനുയോജ്യമായ വ്യക്തിത്വമെന്ന നിലയിലാണ് പി.കെ ശ്യാമള ടീച്ചറെ പാർട്ടി പരിഗണിച്ചത്.  

 തളിപ്പറമ്പ്  : വികസന വിപ്ലവത്തിന് തുടർച്ചയേകാൻ തളിപ്പറമ്പിൽ പി.കെ ശ്യാമള ടീച്ചർ എത്തുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ മണ്ഡലത്തിൽ പി.കെ ശ്യാമള ടീച്ചർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. സി പി എം കണ്ണൂർ ജില്ലാ സെക്രട്ടേറിയേറ്റ് സ്ഥാനാർഥി പട്ടിക അംഗീകരിച്ചു.

സി  പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംഘടനാ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പാർലമെന്ററി രംഗത്തുനിന്ന് മാറിനിൽക്കുമ്പോൾ, ആ വിടവ് നികത്താൻ ഏറ്റവും അനുയോജ്യമായ വ്യക്തിത്വമെന്ന നിലയിലാണ് പി.കെ ശ്യാമള ടീച്ചറെ പാർട്ടി പരിഗണിച്ചത്.  

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തനം നടത്തി പ്രിയങ്കരിയായി മാറിയ തളിപ്പറമ്പിന്റെ സ്വന്തം ശ്യാമള ടീച്ചർ നിയമസഭയിലേക്ക് മത്സരിക്കുന്ന വാർത്ത ജനങ്ങളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. വർഷങ്ങളായി രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള ശ്യാമള ടീച്ചർ സിപിഎം സംസ്ഥാന സെക്രട്ടറിയും തളിപ്പറമ്പ മണ്ഡലം എം എൽ എയുമായ എം.വി ഗോവിന്ദന്റെ ജീവിതസഖിയാണ്. 

നേരിന്റെ പക്ഷത്തു നിന്ന് രാഷ്ട്രീയ കക്ഷിഭേദമില്ലാതെ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി എന്നും മുന്നിലാണ് ശ്യാമള ടീച്ചർ. തന്നെ തേടിയെത്തുന്ന ആർക്കും ഏതു സമയത്തും സഹായ ഹസ്തം നീട്ടുന്ന ശ്യാമള ടീച്ചറുടെ നിയമസഭയിലേക്കുള്ള യാത്ര ജനപക്ഷത്ത് നിന്നുകൊണ്ട് തന്നെയാണ്.  

നിലവിൽ മഹിളാ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും അഖിലേന്ത്യ കമ്മിറ്റിയംഗവുമായ ശ്യാമള ടീച്ചർ സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമാണ്. മോറാഴ സെൻട്രൽ യു.പി സ്‌കൂളിൽ അധ്യാപികയാണ്. ആന്തൂർ, തളിപ്പറമ്പ നഗരസഭ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.