തളിപ്പറമ്പിൽ പര്യടനം ആരംഭിച്ച് പി.കെ ശ്യാമള; മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല പി.ജയരാജന്
ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപേ തളിപ്പറമ്പ് മണ്ഡലത്തിൽ സജീവ പ്രചാരണവുമായി പി.കെ ശ്യാമള ടീച്ചർ പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ മുതിർന്ന പാർട്ടി
തളിപ്പറമ്പ്: ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വരുന്നതിന് മുൻപേ തളിപ്പറമ്പ് മണ്ഡലത്തിൽ സജീവ പ്രചാരണവുമായി പി.കെ ശ്യാമള ടീച്ചർ പര്യടനം ആരംഭിച്ചു. മണ്ഡലത്തിലെ മുതിർന്ന പാർട്ടി നേതാക്കളെ നേരിൽ കണ്ടും അവരുടെ വീടുകൾ സന്ദർശിച്ചുമാണ് ശ്യാമള ടീച്ചർ തന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളെയും പ്രവർത്തകരെയും നേരിൽ കണ്ടാണ് വോട്ട് അഭ്യർത്ഥിച്ചത്. സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും അംഗീകരിച്ച ശ്യാമള ടീച്ചറുടെ സ്ഥാനാർത്ഥിത്വം മിനിഞ്ഞാന്ന് വൈകിട്ട് ചേർന്ന സി.പി.എം തളിപ്പറമ്പ മണ്‌ഡലം കമ്മിറ്റിയും ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു.
"മണ്ഡലം കമ്മിറ്റിയും അംഗീകരിച്ചതോടെ ഇന്നലെ രാവിലെ മുതൽ മോറാഴ, ആന്തൂർ പ്രദേശങ്ങളിലെ പഴയകാല പാർട്ടി പ്രവർത്തകരുടെ വീടുകളിലെത്തിയാണ് പ്രചരണം തുടങ്ങിയത്.
സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സെക്രട്ടേറിയറ്റ് മെമ്പർ എം.വി ജയരാജൻ, സംസ്ഥാന കമ്മിറ്റി യംഗം പി. ജയരാജൻ എന്നിവരുടെ സാന്നി ധ്യത്തിലാണ് യോഗം ചേർന്നത്. തിരഞ്ഞെടുപ്പിൻ്റെ ചുമതല ജയരാജനാണ് നൽകിയത്. പഞ്ചായത്തുകളുടെ ചുമതല ജില്ലാ കമ്മിറ്റി മെമ്പർമാർക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പ് വേളയിൽ ടി.കെ.ഗോവിന്ദനായരുന്നു തിരഞ്ഞെടുപ്പ് ചുമതല.