പിജെ ജോസഫിന്‍റെ തൊടുപുഴയില്‍ മുന്നേറ്റവുമായി ഇടത് സ്ഥാനാര്‍ഥി ; ഒടുവില്‍ യുഡിഎഫ് അനുകൂല മണ്ഡലത്തില്‍ ഇടത് മുന്നേറ്റം എളുപ്പമാക്കിയതു സിറിയക് ചാഴികാടന്‍റെ ഹോം വര്‍ക്കുകളെന്ന് സമ്മതിച്ച് മനോരമയും 

വലതിന് അനുകൂലമായ മണ്ഡലമെന്ന ഖ്യാതിയുള്ള തൊടുപുഴയില്‍ ഇടതുപക്ഷ മുന്നേറ്റത്തിന്‍റെ സൂചനകള്‍ പ്രവചിച്ച് വലതുപക്ഷ മാധ്യമങ്ങളും. തൊടുപുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്‍ ശക്തമായ മുന്നേറ്റം നടത്തുകയാണെന്ന സൂചനകളാണ് മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും നല്‍കുന്നത് .

 

പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ നടത്തിയ കൃത്യമായ ഗൃഹപാടവും യുവത്വവും കഠിനാധ്വാനമാണ് പിജെ ജോസഫിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍ അപൂ ജോണ്‍ ജോസഫ് മത്സരിക്കുമ്പോഴും സിറിയക് ചാഴികാടന്‍റെ ജനപ്രീതിക്കു പിന്നില്‍. മാനേജ്മെന്‍റ് വിദക്ദനായ സിറിയക് തെരെഞ്ഞെടുപ്പ് ഗോദയില്‍ നടത്തിയ ഇലക്ഷന്‍ മാനേജ്മെന്റിന്‍റെ മികവ് തെരെഞ്ഞെടുപ്പ് രംഗത്തുടനീളം ദൃശ്യമാണ്. 

തൊടുപുഴ : വലതിന് അനുകൂലമായ മണ്ഡലമെന്ന ഖ്യാതിയുള്ള തൊടുപുഴയില്‍ ഇടതുപക്ഷ മുന്നേറ്റത്തിന്‍റെ സൂചനകള്‍ പ്രവചിച്ച് വലതുപക്ഷ മാധ്യമങ്ങളും. തൊടുപുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സിറിയക് ചാഴികാടന്‍ ശക്തമായ മുന്നേറ്റം നടത്തുകയാണെന്ന സൂചനകളാണ് മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും നല്‍കുന്നത് .

പ്രചാരണത്തിന്‍റെ തുടക്കം മുതല്‍ നടത്തിയ കൃത്യമായ ഗൃഹപാടവും യുവത്വവും കഠിനാധ്വാനമാണ് പിജെ ജോസഫിന്‍റെ തട്ടകത്തില്‍ അദ്ദേഹത്തിന്‍റെ മകന്‍ അപൂ ജോണ്‍ ജോസഫ് മത്സരിക്കുമ്പോഴും സിറിയക് ചാഴികാടന്‍റെ ജനപ്രീതിക്കു പിന്നില്‍. മാനേജ്മെന്‍റ് വിദക്ദനായ സിറിയക് തെരെഞ്ഞെടുപ്പ് ഗോദയില്‍ നടത്തിയ ഇലക്ഷന്‍ മാനേജ്മെന്റിന്‍റെ മികവ് തെരെഞ്ഞെടുപ്പ് രംഗത്തുടനീളം ദൃശ്യമാണ്. 

വലതിനു അനുകൂലമായ മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥികള്‍ക്കു കാര്യം അത്ര എളുപ്പമാക്കിയത് സിറിയക് നടത്തിയ ഗൃഹപാഠങ്ങാണെന്ന് മനോരമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വിലയിരുത്തിയിട്ടുണ്ട്. പുറത്തുവന്ന സര്‍വേയിൽ തൊടുപുഴയില്‍ ഇടതിന്  മുന്‍തൂക്കം പ്രവചിക്കുന്നവയും ഉണ്ടെന്നതാണ് ശ്രദ്ധേയം.തൊടുപുഴയില്‍ യു.ഡി.എഫിന്റെ പ്രചരണ തന്ത്രങ്ങളില്‍ വന്ന പിഴവും അമിത ആത്മവിശ്വാസവും അപുവിന് എതിരായ ഘടകങ്ങളായി മാറുന്നുവെന്നാണ് വിലയിരുത്തലുകള്‍. 

പാട്ട് പാടി പ്രചാരണം നടത്തിയിട്ടും ചാണ്ടി ഉമ്മനെ ഇറക്കി സൈക്കിള്‍ സവാരി നടത്തിയിട്ടും പ്രചാരണത്തില്‍ ഉണര്‍വ് കാണുന്നില്ലെന്ന ആശങ്ക യു.ഡി.എഫിനുണ്ട്. പൊതു സമൂഹത്തെ അഭിമുഖീകരിക്കുന്നതിലുള്ള സ്ഥാനാര്‍ഥിയുടെ ശൈലി യു ഡി എഫിന്‍റെ പ്രചരണ രംഗത്തെ പോരായ്മകളായി വിലയിരുത്തപ്പെടുന്നുണ്ട്.

ഇടുക്കിയില്‍ യു.ഡി.എഫ് ഒന്നാം സീറ്റായി കരുതിയ തൊടുപുഴയിലെ അപ്രതീക്ഷിതമായ പിന്നാക്കം പോക്ക് മുന്നണി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. പി.ജെ ജോസഫിനു ശേഷം മണ്ഡലത്തില്‍ പിന്‍ഗാമിയാക്കി മകനെ രംഗത്തിറക്കിയതിലുള്ള അതൃപ്തി കോണ്‍ഗ്രസിനുള്ളിലുണ്ട്. മണ്ഡലത്തില്‍ ഒന്നാം പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസാണ്.

ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് വിട്ട് കൊടുത്തപ്പോള്‍ ഇവിടെ ജോയ് വെട്ടിക്കുഴിയെ പരിഗണിക്കരുതെന്ന ആവശ്യം പി.ജെ ജോസഫ് മുന്നോട്ടു വച്ചിരുന്നെന്ന വിവരങ്ങള്‍ പുറത്തുവന്നതും കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.ഇടത് സ്ഥാനാര്‍ഥി അതിവേഗം പ്രചാരണ രംഗത്ത് മുന്നേറ്റം നടത്തി എന്നാണ് വിലയിരുത്തലുകള്‍. തൊടുപുഴ എനിക്ക് അറിയാത്ത നാടല്ല, ഇതെന്റെയും നാടാണ് എന്നായിരുന്നു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷമുള്ള സിറിയക്കിൻ്റെ ആദ്യ പ്രതികരണം. 

എന്നാല്‍, യു.ഡി.എഫ് സിറിയക്കിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് കാര്‍ഡ് ഇറക്കി അതില്‍ സ്ഥല പേരുകള്‍ തെറ്റിച്ചു നല്‍കി ഇടത് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തിലെ സ്ഥലങ്ങള്‍ പോലും അറിയില്ലെന്ന പ്രചാരണം നടത്തിയിരുന്നു. ഇത് എല്‍.ഡി.എഫ് പൊളിച്ചതും യു.ഡി.എഫ് സ്ഥാനാര്‍ഥി അപുവിനു ക്ഷീണമായി.

മറ്റു മണ്ഡലങ്ങളുമായുള്ള താരതമ്യത്തിനു പുറമേ പല പ്രദേശങ്ങളില്‍, നേരില്‍ കണ്ടു മനസിലാക്കിയ പ്രശ്‌നങ്ങളും അവതരിപ്പിക്കുന്നതില്‍ ഒരു സിറിയക് ടച്ച് തന്നെയുണ്ട്. മൂന്നു മാസ്റ്റര്‍ ബിരുദങ്ങളുടെ ഉടമയായ സിറിയക്കിന് മനുഷ്യവിഭവശേഷി പരിശീലകനായി പ്രവര്‍ത്തിച്ച അനുഭവ പാഠവും ജനമനസ് അറിയുന്നതിനു സഹായകരമായി.

തൊടുപുഴ എറണാകുളത്തിന്റെ ഫീഡര്‍ സിറ്റിയായി മാറ്റുന്നതിനൊപ്പം ടൂറിസം ഹബ്ബാക്കുക എന്നതും പ്രധാന വാഗ്ദാനമായാണ് സിറിയക് ജനങ്ങള്‍ക്കു മുന്നിലേക്ക് വെക്കുന്നത്. കര്‍ഷകരെ കണ്ടാല്‍ കാര്‍ഷികോല്‍പന്നങ്ങള്‍ മുല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റുന്ന പദ്ധതികള്‍ വിശദീകരിച്ചും സിറിയക്കിന്റെ മണ്ഡല പര്യടനം പുരോഗമിക്കുകയാണ്.

അതേസമയം , കഴിഞ്ഞ അര നൂറ്റാണ്ടുകാലം പി ജെ ജോസഫ് എം എല്‍ എയും മന്ത്രിയും ആയിരുന്ന കാലത്ത് നടപ്പിലാക്കിയ വികസന പദ്ധതികള്‍ നിരത്തിയാണ് യു ഡി എഫ് പ്രചാരണം. പി ജെ ജോസഫിനോടുള്ള തൊടുപുഴക്കാരുടെ അടുപ്പം മുതല്‍കൂട്ടാകും എന്ന പ്രതീക്ഷയിലാണ് അപൂവും കൂട്ടരും.