പിണറായിയെ നേരിടാൻ തീപ്പൊരി യുവനേതാവ്: തളിപ്പറമ്പിനെ ഞെട്ടിച്ച വി.പി അബ്ദുൾ റഷീദ് ധർമ്മടത്തും പുതുചരിത്രമെഴുതാൻ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നു, ആവേശത്തോടെ സ്വീകരിക്കാൻ യുഡിഎഫ് പ്രവർത്തകർ
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ പി സി സി മെമ്പർ എന്നിങ്ങനെ ഏറെ സവിശേഷതകളുണ്ട് അബ്ദുൾ റഷീദിൻ്റെ രാഷ്ട്രീയ ജീവിതത്തിന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 2021 ലെ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു ഈ യുവ നേതാവ് 55 വർഷത്തോളം ഇടതുപക്ഷ കോട്ടയായ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ച് അബ്ദുൾ റഷീദ് തോൽവിക്കി ടെയിലും ലോകശ്രദ്ധ നേടി
കണ്ണൂർ : കണ്ണൂരിലെ തീപ്പൊരി യുവ നേതാവ്ധർമ്മടം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർഥിയായി കളത്തിലിറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാൻ യൂത്ത് കോൺഗ്രസ്നേതാവ് അഡ്വ വി പി അബ്ദുൽ റഷീദിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കെ പി സി സി മെമ്പർ എന്നിങ്ങനെ ഏറെ സവിശേഷതകളുണ്ട് അബ്ദുൾ റഷീദിൻ്റെ രാഷ്ട്രീയ ജീവിതത്തിന് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ 2021 ലെ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു ഈ യുവ നേതാവ് 55 വർഷത്തോളം ഇടതുപക്ഷ കോട്ടയായ മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവെച്ച് അബ്ദുൾ റഷീദ് തോൽവിക്കി ടെയിലും ലോകശ്രദ്ധ നേടി മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രം സ്വദേശിയാണ് ഈ യുവ നേതാവ്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഉമ്മയുടെ നാടായ ചെറുപുഴ ജാനകി മെമ്മോറിയാൽ സ്കൂളിലാണ്.
കാക്കയംച്ചാൽ സെന്റ് മേരിസ് ഹൈസ്കൂൾ, വയക്കര ഗവ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ പ്ളസ്ടു വിദ്യാഭ്യാസം പൂർത്തിയാക്കി .ബിരുദ വിദ്യാഭ്യാസത്തിനായി കണ്ണൂർ തോട്ടടഎസ് എൻ കോളേജിൽ. ചേർന്നു. തുടർന്ന് പാലയാട് കണ്ണൂർ യൂണിവേഴ്സിറ്റി നിയമകലാലയത്തിൽ നിന്ന് നിയമബിരുദം നേടി.അടിയുറച്ച കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബ ത്തിൽ നിന്നാണ് ഈ യുവ നേതാവിൻ്റെ കടന്നുവരവ് . പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ ഉപ്പയിൽ ആവേശം ഉൾക്കൊണ്ടു കോൺഗ്രസ് പാർട്ടിയുടെ ബാല സംഘടന ആയ ജവാഹർ ബാലജനവേദിയിലൂടെ സംഘടന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.ജവഹർ ബാലജന വേദി ബ്ലോക്ക് ജില്ലാ കോർഡിനേറ്റർ, ജില്ലാ ചെയർമാൻ, സംസ്ഥാന കമ്മിറ്റി അംഗം തുടങ്ങി പദവികൾ വഹിച്ചു. ബാലവേദി ട്രെയിനർ എന്ന നിലയിൽ സംസ്ഥാന വ്യാപകമായി സഞ്ചരിച്ചു സംഘടന വളർത്തിയെടുക്കുന്നതി ൽ നിർണ്ണായക പങ്ക് വഹിച്ചു. മികച്ച രീതിയിൽ ജില്ലാ ക്യാമ്പ്, ജില്ലാ സമ്മേളങ്ങൾ തുടർച്ചയായി നടത്തി നേതാക്കളുടെ പ്രശംസ പിടിച്ച് പറ്റി.കെ എസ് യു യൂണിറ്റ് പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ്, തിരഞ്ഞെടുക്കപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, തിരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. നിലവിൽ സംഘടന തിരഞ്ഞെടുപ്പിൽ സ്വാതന്ത്രമായി നിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ എത്തി.
കെ.പി.സി.സി അംഗമെന്ന നിലയിൽ കാസർഗോഡ് ജില്ലയുടെ സംഘടന ചുമതല വഹിക്കുന്നുണ്ട് കെ പി സി സി യുടെ തിരഞ്ഞെടുക്കപ്പെട്ട മെമ്പർ കൂടിയാണ് അബ്ദുൾ റഷീദ് കോൺഗ്രസ് പ്രചാരണ വിഭാഗമായ സബർമതി സ്കൂൾ ഓഫ് നാഷണാലിസം ആന്റ് റീസേർച്ച് സെന്റർ സ്ഥാപകൻ കൂടിയാണ്.ലഹരി ക്കെതിരെ തലശ്ശേരി രൂപത യുടെ നേതൃത്വംത്തിൽ പ്രവർത്തിക്കുന്ന എ ഡി എസ് യു പ്രവർത്തകനും കോർഡിനേറ്ററും കൂടിയായിരുന്നു. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ നിന്ന് യു ഡി എഫ് സ്ഥാനാർത്ഥിയായി
ജനവിധി തേടി. 50000 വോട്ടിൽ നിന്ന് വോട്ട് വിഹിതം 70000 മായി ഉയർത്തി.. കാൽ ലക്ഷം വോട്ട് അധികമായി നേടുകയും ഇടതു ഭൂരിപക്ഷം എം വി ഗോവിന്ദൻ മാസ്റ്ററായിട്ടു കൂടിയും കുറഞ്ഞത് ചർച്ചയും വിവാദവുമായി മാറി. ഇടതുതരംഗം സംസ്ഥാനമാകെ വീശീയിടച്ചപ്പോഴാണ് അബ്ദുൾ റഷീദിൻ്റെ മുന്നേറ്റം,പരാജയപെട്ടിട്ടും കഴിഞ്ഞ അഞ്ച് വർഷക്കാലമായി മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തിയത് കോൺഗ്രസ് നേതൃത്വനിരയിൽ ശ്രദ്ധേയനാക്കി.വിദ്യാർത്ഥി നേതൃത്വ കാലം മുതൽ മികച്ച തീപ്പൊരി പ്രസംഗികൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട നേതാവാണ് അബ്ദുൾ റഷീദ്. രണ്ടായിരത്തി അഞ്ഞൂറിൽ അധികം വേദികളിൽ പ്രാസംഗികനായി തിളങ്ങി.
ലക്ഷ്വ ദ്വീപിലും, തമിഴ്നാട് , കർണ്ണാടക,പുതുച്ചേരി എന്നിവടങ്ങളിൽ വിവിധ തിരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്. നിലവിൽ കാസർഗോഡ് ജില്ലയുടെ സംഘടന ചുമതല വഹിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്കോളയാട് ബ്ലോക്കിൽ
കെ പി സി സി മെമ്പർ എന്ന നിലയിൽ കോൺഗ്രസ് പാർട്ടിയുടെ ചുമതല വഹിക്കുന്നു.മുസ്ലിം ലീഗ് നേതാവും എളയവൂർ ഗ്രാമപഞ്ചായത് മെമ്പർ, മുൻ പള്ളിക്കുന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ കണ്ണൂർ നഗരസഭാ മുൻ ചെയർമാൻ എന്ന നിലകളിൽ പ്രവർത്തിച്ച വനിതാ ലീഗ് മുൻ ജില്ലാ പ്രസിഡൻ്റുംസംസ്ഥാന ജനറൽ സെക്രട്ടറി യുമായിരുന്ന റോഷ്നി ഖാലിദിൻ്റെയും റിട്ടയേർഡ് സബ് ഇൻസ്‌പെക്ടർ ധർമ്മടം മണ്ഡലത്തിലെ പെരളശ്ശേരി പഞ്ചായത്തിലെ പൊതുവാച്ചേരി യിൽ പി ഖാലിദി ന്റെയും മകൾ ഡോക്ടർ ഷഹലയാണ് ഭാര്യ.മക്കൾ മുഹമ്മദ് റഷ്ദാൻ(5) , ഇനാറ ഫാത്തിമ (1).താമസം കഴിഞ്ഞ ആറു വർഷമായി ധർമ്മടം നിയോജക മണ്ഡലത്തിലെ പൊതുവാച്ചേരിയിലാണ് നിയമപഠനം നടത്തുന്നതിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പലയാട് ക്യാമ്പസിൽ അഞ്ച് വർഷം വിദ്യാർത്ഥിയായിരുന്നു. ഈക്കാലയളവിൽ ജീവൻ അപകടത്തിലാന്നെന്ന ഇന്റലിജെൻസ് റിപ്പോർട്ടിനെതുടർന്ന് ഒരു വർഷം രണ്ടുപോലീസ് ഗൺമാൻ സുരക്ഷയിലാണ് പഠനം തുടർന്നത്.
നിരവധി സമരങ്ങൾ ക്ക് നേതൃത്വം നൽകി പോലീസിന്റെയും. ക്യാമ്പസ് രാഷ്ട്രീയ ത്തിലും പൊതുയോഗം ത്തിലും വെച്ച് രാഷ്ട്രീയ എതിരാളികളുടെയും ക്രൂര മർദ്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്. വിവിധ വിദ്യാർത്ഥി, യുവജന, ജനകീയ സമരങ്ങളുടെ ഭാഗമായി ആരുതവണ ജയിൽ വാസം അനുഭവിച്ചു.. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്രയിൽ സ്ഥിര അംഗമായിരുന്നു.നിലവിൽ അഭിഭാഷകനായി പ്രാക്ടീസ് നടത്തിവരികയാണ് ഈ 36 വയസുകാരൻ കെ.കെഹംസ -മറിയം ദമ്പതികളുടെ മകനാണ്സഹോദരൻ :വി.പിറാഷിദ് 'ധർമ്മടം മണ്ഡലത്തിൽ ആദ്യ പ്രചരണത്തിനെത്തുന്ന വി.പി അബ്ദുൾ റഷീദിനെ 18 ന് വൈകുന്നേരം 4.30 ന് യു ഡി എഫ് പ്രവർത്തകർ ചക്കരക്കൽ ടൗണിൽ റോഡ് ഷോയിലൂടെ സ്വീകരിക്കും.