ഒരു മാസം പഞ്ചസാര ഒഴിവാക്കിയപ്പോള്‍ ശരീരത്തിലുണ്ടായത് അത്ഭുതകരമായ മാറ്റങ്ങള്‍, നിങ്ങളും പരീക്ഷിച്ചുനോക്കൂ

പലരുടെയും ദൈനംദിന ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ് പഞ്ചസാര. എന്നാല്‍, പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി ഒരു മാസം ജീവിച്ച ഒരു വ്യക്തിയുടെ അനുഭവം ആരോഗ്യമേഖലയില്‍ ചര്‍ച്ചയാവുകയാണ്.

 

രാവിലത്തെ ചായയില്‍, ഉച്ചയ്ക്കുള്ള ലഘുഭക്ഷണങ്ങളില്‍, രാത്രി ഭക്ഷണത്തിനു ശേഷമുള്ള മധുരപലഹാരങ്ങളില്‍, ആരോഗ്യകരമെന്നു കരുതുന്ന ഭക്ഷണങ്ങളില്‍ പോലും പഞ്ചസാരയുണ്ടായിരുന്നു. ഇതെല്ലാം ഒഴിവാക്കി ഒരു മാസത്തെ പരീക്ഷണം നടത്തിയപ്പോള്‍ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു.

പലരുടെയും ദൈനംദിന ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ് പഞ്ചസാര. എന്നാല്‍, പഞ്ചസാര പൂര്‍ണമായും ഒഴിവാക്കി ഒരു മാസം ജീവിച്ച ഒരു വ്യക്തിയുടെ അനുഭവം ആരോഗ്യമേഖലയില്‍ ചര്‍ച്ചയാവുകയാണ്. രാവിലത്തെ ചായയില്‍, ഉച്ചയ്ക്കുള്ള ലഘുഭക്ഷണങ്ങളില്‍, രാത്രി ഭക്ഷണത്തിനു ശേഷമുള്ള മധുരപലഹാരങ്ങളില്‍, ആരോഗ്യകരമെന്നു കരുതുന്ന ഭക്ഷണങ്ങളില്‍ പോലും പഞ്ചസാരയുണ്ടായിരുന്നു. ഇതെല്ലാം ഒഴിവാക്കി ഒരു മാസത്തെ പരീക്ഷണം നടത്തിയപ്പോള്‍ ശരീരത്തിലുണ്ടായ മാറ്റങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു.

പരീക്ഷണത്തിന്റെ ആദ്യ ദിവസങ്ങള്‍ ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. തലവേദന, ഊര്‍ജക്കുറവ്, മധുരത്തിനുള്ള തീവ്രമായ ആഗ്രഹം, വൈകുന്നേരങ്ങളില്‍ അസ്വസ്ഥത എന്നിവ അനുഭവപ്പെട്ടു. ശരീരവും മനസും പഞ്ചസാരയെ ആശ്രയിച്ചിരുന്നതിന്റെ ലക്ഷണങ്ങളായിരുന്നു ഇവ. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുശേഷം ആഗ്രഹം ക്രമേണ കുറഞ്ഞു. കൂടുതല്‍ വെള്ളം കുടിക്കുകയും പഴങ്ങള്‍ കഴിക്കുകയും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ഈ ഘട്ടം എളുപ്പമാക്കിയത്.

ആദ്യ ആഴ്ച കഴിഞ്ഞപ്പോള്‍ ഊര്‍ജനിലയില്‍ വലിയ മാറ്റം പ്രകടമായി. ഭക്ഷണത്തിനുശേഷം ഉണ്ടാകാറുള്ള ക്ഷീണവും ഉച്ചയ്ക്കുശേഷമുള്ള മയക്കവും ഇല്ലാതായി. രാവിലെ കൂടുതല്‍ ഉണര്‍ന്നുനില്‍ക്കാനും കഫീന്‍ കുറയ്ക്കാനും സാധിച്ചു. ഊര്‍ജം സ്ഥിരമായി നിലനില്‍ക്കുന്നതായി അനുഭവപ്പെട്ടു.

രണ്ടും മൂന്നും ആഴ്ചകളില്‍ മധുരത്തിനുള്ള ആഗ്രഹം ഗണ്യമായി കുറഞ്ഞു. ദീര്‍ഘനേരം വിശപ്പില്ലാതെ ഇരിക്കാനും അനാവശ്യ ലഘുഭക്ഷണം ഒഴിവാക്കാനും സാധിച്ചു. പഴങ്ങള്‍ കൂടുതല്‍ മധുരമുള്ളതായി തോന്നിത്തുടങ്ങി. വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷണം കഴിക്കുന്ന ശീലം രൂപപ്പെട്ടു.

ആഴ്ചകള്‍ക്കുള്ളില്‍ വയര്‍ വീര്‍ക്കുന്നത് ശ്രദ്ധേയമായി കുറഞ്ഞു. രാവിലെ വയറ് ലഘുവായി അനുഭവപ്പെട്ടു. വെള്ളം കെട്ടിനില്‍ക്കുന്നത് കുറഞ്ഞതിനാല്‍ ശരീരം കൂടുതല്‍ സുഖകരമായി.

ഒരു മാസം എത്തുമ്പോഴേക്കും ദഹനം ശാന്തമായി, ആസിഡിറ്റി കുറഞ്ഞു. ചര്‍മം തെളിഞ്ഞു, മുഖക്കുരു കുറഞ്ഞു. മധുരത്തിന്റെ ഉയര്‍ച്ചയും താഴ്ചയും ഇല്ലാത്തതിനാല്‍ മൂഡ് സ്ഥിരമായി. പരീക്ഷണം ആദ്യം ബുദ്ധിമുട്ടായിരുന്നെങ്കിലും ഗുണങ്ങള്‍ അത്ഭതകരമായിരുന്നു. കൂടുതല്‍ ഊര്‍ജം, ഭക്ഷണനിയന്ത്രണം എന്നിവയുണ്ടായി.

എന്നും പഞ്ചസാര ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കിലും, ഇനി അതിന്റെ അളവിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കുമെന്ന് ഈ വ്യക്തി പറയുന്നു. ആരോഗ്യവിദഗ്ധര്‍ പറയുന്നതുപോലെ, അമിത പഞ്ചസാര പ്രമേഹം, ഹൃദ്രോഗം, വീക്കം തുടങ്ങിയവയ്ക്ക് കാരണമാകും. നിങ്ങളും ഈ പരീക്ഷണം നടത്തിനോക്കൂ.