മൊബൈല്‍ വീഡിയോ റെക്കോര്‍ഡ് നേരത്തെ സെറ്റാക്കിവെച്ചു, വൈറലാകാന്‍ മനപൂര്‍വം ഉരസിയതെന്ന് ആരോപണം, മുസ്ലീം ലീഗ് പ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ആരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തക പുറത്തുവിട്ട വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു.

 

വൈറലാകാനായി യുവതി മനപൂര്‍വം വീഡിയോ ക്രീയേറ്റ് ചെയ്യുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവെ ഉയരുന്ന അഭിപ്രായം. ബസ്സിലെ തിരക്കിനിടയില്‍ മൊബൈല്‍ ഓണ്‍ചെയ്ത് പിടിക്കുകയും ശേഷം യുവാവ് ശരീരത്തില്‍ ഉരസുകയാണെന്ന രീതിയിലുള്ള വീഡിയോ പുറത്തുവിടുകയുമായിരുന്നു.

കണ്ണൂര്‍: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ആരോപിച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തക പുറത്തുവിട്ട വീഡിയോയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ മാനഹാനിയെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്തിരുന്നു.

വൈറലാകാനായി യുവതി മനപൂര്‍വം വീഡിയോ ക്രീയേറ്റ് ചെയ്യുകയായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവെ ഉയരുന്ന അഭിപ്രായം. ബസ്സിലെ തിരക്കിനിടയില്‍ മൊബൈല്‍ ഓണ്‍ചെയ്ത് പിടിക്കുകയും ശേഷം യുവാവ് ശരീരത്തില്‍ ഉരസുകയാണെന്ന രീതിയിലുള്ള വീഡിയോ പുറത്തുവിടുകയുമായിരുന്നു.

യുവാവിന്റെ മരണത്തിന് ഉത്തരവാദിയായ യുവതിക്കെതിരെ കേസെടുക്കണമെന്ന ശക്തമായ ആവശ്യമാണ് ഉയരുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടതോടെ യുവാവ് മാനസിക സംഘര്‍ഷത്തിലായിരുന്നു. ദീപക് ഇന്നേവരെ ഈ രീതിയിലൊരു വിവാദത്തില്‍ അകപ്പെട്ടില്ലെന്നും തികച്ചും മാന്യനായ വ്യക്തിയാണെന്നും സുഹൃത്തുക്കളും ബന്ധുക്കളും വ്യക്തമാക്കിയിട്ടുണ്ട്.

ദീപകിന്റെ കുടുംബം ആരോപിക്കുന്നത്, യുവതി സോഷ്യല്‍ മീഡിയ പ്രശസ്തിക്കായി മനഃപൂര്‍വം വീഡിയോ സൃഷ്ടിച്ച എന്നാണ്. ബസ്സില്‍ കയറിയയുടന്‍ മൊബൈല്‍ ഓണ്‍ചെയ്തുവെച്ച് തിരക്കിനിടയില്‍ ആരെങ്കിലും അറിയാതെയെങ്കിലും മുട്ടുകയാണെങ്കില്‍ വീഡിയോ പകര്‍ത്തി പുറത്തുവിട്ട് വൈറലാക്കാമെന്നായിരുന്നു യുവതിയുടെ കണക്കുകൂട്ടല്‍. എന്നാല്‍, നിരപരാധിയായ ഒരു വ്യക്തിയെ മലയാളികള്‍ക്ക് മുന്നില്‍ നാണംകെടുത്തുകയാണ് ആ വീഡിയോയിലൂടെ ചെയ്തതെന്ന് വിമര്‍ശകര്‍ പറയുന്നു.

ദീപകിന്റെ മരണത്തിനു പിന്നാലെ, കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. യുവതിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യമാണ് ദീപകിന്റെ കുടുംബം ഉന്നയിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വിഷയത്തില്‍ ഡിജിപിക്ക് പരാതിയും നല്‍കിക്കഴിഞ്ഞു.

സംഭവം സോഷ്യല്‍ മീഡിയയുടെ ദുരുപയോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഒരു വശത്ത് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടപ്പെടുമ്പോള്‍, മറുവശത്ത് തെറ്റായ ആരോപണങ്ങള്‍ മൂലമുള്ള മാനസിക പീഡനവും ആത്മഹത്യകളും ചര്‍ച്ചയാകുന്നു. മുസ്ലീം ലീഗ് നേതൃത്വം സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.