ലോണെടുത്ത് കാര്‍ വാങ്ങുന്നതിനേക്കാള്‍ നല്ലത് പണം ഒരുമിച്ച് നല്കി വാങ്ങുന്നതോ?
കാറ് വാങ്ങുമ്പോള്‍ സ്വന്തം സേവിങ്സ് ഉപയോഗിച്ച് മുഴുവന്‍ തുകയും നല്കുന്നതാണോ ലോണെടുത്ത് നല്കുന്നതാണോ ലാഭമെന്ന് പലരേയും ചിന്തിപ്പിക്കാറുണ്ട്.
മുഴുവന്‍ തുകയും ഒറ്റയടിക്ക് നല്‍കുന്നത് സേവിങ്സില്‍ വലിയ കുറവുണ്ടാക്കും. കാര്‍ ലോണ്‍ എടുത്താല്‍ ബാങ്ക് അക്കൗണ്ടില്‍ കുറച്ച് പണം നിലനിര്‍ത്താം, പക്ഷേ, മാസംതോറും ഇഎംഐയും പലിശയും വേണ്ടിവരും.
കാറ് വാങ്ങുമ്പോള്‍ സ്വന്തം സേവിങ്സ് ഉപയോഗിച്ച് മുഴുവന്‍ തുകയും നല്കുന്നതാണോ ലോണെടുത്ത് നല്കുന്നതാണോ ലാഭമെന്ന് പലരേയും ചിന്തിപ്പിക്കാറുണ്ട്. ഇഎംഐ ഇല്ല, പലിശ ഇല്ല, ബാങ്ക് ഇടപാടുകളും ഇല്ല എന്നതിനാല്‍ മുഴുവന്‍ തുകയും നല്കി വാങ്ങുന്നവരുണ്ട്.
മുഴുവന്‍ തുകയും ഒറ്റയടിക്ക് നല്‍കുന്നത് സേവിങ്സില്‍ വലിയ കുറവുണ്ടാക്കും. കാര്‍ ലോണ്‍ എടുത്താല്‍ ബാങ്ക് അക്കൗണ്ടില്‍ കുറച്ച് പണം നിലനിര്‍ത്താം, പക്ഷേ, മാസംതോറും ഇഎംഐയും പലിശയും വേണ്ടിവരും.
ആര്‍ബിഐയുടെ റെപ്പോ നിരക്ക് നിലവില്‍ 5.25 ശതമാനമാണ്. എന്നാല്‍ ബാങ്കുകളുടെ ലെന്‍ഡിങ് നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. അതുകൊണ്ട് 'കടമെടുക്കണോ വേണ്ടയോ' എന്നതിനപ്പുറം, ലോണിന്റെ ചെലവ് നിങ്ങളുടെ പണം മറ്റെവിടെയെങ്കിലും നിക്ഷേപിച്ചാല്‍ ലഭിക്കാവുന്ന വരുമാനവുമായി താരതമ്യം ചെയ്യുന്നതാണ് പ്രധാനം.
പണം നല്‍കുന്നതിന്റെ പ്രധാന നേട്ടം
എമര്‍ജന്‍സി ഫണ്ട് തൊടാതെ കാര്‍ വാങ്ങാന്‍ ആവശ്യമായ സേവിങ്സ് ഉണ്ടെങ്കില്‍ മുഴുവന്‍ തുകയും നല്‍കുന്നത് ആകര്‍ഷകമാണ്. പലിശ ചെലവ് ഒഴിവാക്കാം, മാസംതോറുള്ള ഇഎംഐയും ഇല്ല. മറ്റ് ലോണുകളുള്ളവര്ക്കോ ഉടന്‍ വലിയ ചെലവുകള്‍ പ്രതീക്ഷിക്കുന്നവര്ക്കോ ഇത് പ്രയോജനകരമാകാം. എന്നാല്‍, ലോണ്‍ ഒഴിവാക്കാന്‍ വേണ്ടി സേവിങ്സ് പൂര്‍ണമായി തീര്‍ക്കരുത്.
എമര്‍ജന്‍സി ഫണ്ട് ആദ്യം
കാര്‍ വാങ്ങിയതിന് ശേഷം ധനപരമായി അപകടകരമായ അവസ്ഥയിലാകരുത്. പണം നല്‍കുന്നത് കൊണ്ട് ലഭ്യമായ സേവിങ്സ് മിക്കവാറും തീര്ന്നുപോകുമെങ്കില്, ഒരു ചെറിയ അത്യാവശ്യം വന്നാല്‍ പിന്നീട് ഉയര്‍ന്ന പലിശയില്‍ കടമെടുക്കേണ്ടി വരാം. മെഡിക്കല്‍ ചെലവുകള്‍, ജോലി മാറ്റം, കുടുംബത്തിന്റെ ആവശ്യങ്ങള്‍ എന്നിവ പെട്ടെന്ന് വരാം. മതിയായ എമര്‍ജന്‍സി ഫണ്ട് നിലനിര്‍ത്താന്‍ വേണ്ടി മിതമായ കാര്‍ ലോണ്‍ എടുക്കുന്നത് ന്യായമാകാം.
ലോണ്‍ ലിക്വിഡിറ്റി നിലനിര്‍ത്തുന്നു
ഇതാണ് ഫിനാന്‍സിങിന് അനുകൂലമായ ഏറ്റവും ശക്തമായ വാദം. ഉദാഹരണത്തിന് നിങ്ങളുടെ കൈയില്‍ 12 ലക്ഷം രൂപയുണ്ട്, കാറിന്റെ വില 10 ലക്ഷം. പൂര്‍ണമായി പണം നല്കിയാല് 2 ലക്ഷം മാത്രം ബാക്കിയാകും. ഭാഗികമായി ലോണ്‍ എടുത്താല്‍ കൂടുതല്‍ പണം ലഭ്യമാകും. വരാനിരിക്കുന്ന ധനപരമായ ഉത്തരവാദിത്തങ്ങള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ ഇത് ഉപയോഗപ്രദമാകാം.
എന്നാല്‍, മാറ്റി വെക്കുന്ന പണത്തിന് യുക്തിസഹമായ ഉദ്ദേശ്യമുണ്ടായിരിക്കണം. പലിശ കൊടുത്ത് ലോണ്‍ എടുത്ത് പണം വെറുതെ ഇരുത്തുന്നത് ധനപരമായി അര്‍ത്ഥമില്ല.
ലോണ്‍ ചെലവും നിക്ഷേപ വരുമാനവും താരതമ്യം ചെയ്യുക
കാര്‍ ലോണിന്റെ പലിശ 9 ശതമാനമാണെന്നും, നികുതിയും റിസ്കും കണക്കിലെടുത്ത് ഒരു നിക്ഷേപത്തില്‍ നിന്ന് 7 ശതമാനം വരുമാനം പ്രതീക്ഷിക്കാമെന്നും കരുതുക. അപ്പോള്‍ നിക്ഷേപിക്കാന്‍ വേണ്ടി ലോണ്‍ എടുക്കുന്നത് ലാഭകരമല്ല. ലോണിന് കൂടുതല്‍ പണം നല്‍കേണ്ടി വരും. പ്രതീക്ഷിക്കുന്ന വരുമാനം ഉറപ്പായതല്ല. അതുകൊണ്ട് സ്ഥിരമായ ലോണ്‍ അമിതമായ നിക്ഷേപ പ്രതീക്ഷയുമായി താരതമ്യം ചെയ്യരുത്.
ലോണ്‍ ചാര്‍ജുകള്‍ അവഗണിക്കരുത്
പലിശ നിരക്ക് മാത്രം നോക്കിയാല്‍ പോരാ. പ്രോസസിങ് ഫീസ്, ഡോക്യുമെന്റേഷന് ചാര്‍ജുകള്‍, ഇന്‍ഷുറന്‍സ്, മുന്‍കൂര്‍ അടച്ച് ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകള്‍ എന്നിവയും പരിശോധിക്കണം. റീട്ടെയില്‍ ലോണുകള്‍ക്ക് ആര്‍ബിഐ നിര്‍ബന്ധമാക്കിയ കീ ഫാക്ട്സ് സ്റ്റേറ്റ്മെന്റ് വഴി ആകെ ചെലവ് മനസ്സിലാക്കാം. പരസ്യത്തിലെ താഴ്ന്ന നിരക്ക് ചാര്‍ജുകള്‍ കൂടിയാല്‍ നേട്ടമാകില്ല.
ഏതാണ് മികച്ചത്?
എല്ലാവര്ക്കും ഒരു ഉത്തരമില്ല. വാങ്ങിയതിന് ശേഷവും മതിയായ സേവിങ്സ് ബാക്കിയുണ്ടെങ്കില്‍, പലിശ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പണം നല്‍കുന്നത് നല്ലതാണ്. എമര്‍ജന്‍സി ഫണ്ട് തീര്‍ന്നുപോകുകയോ പ്രധാന ലക്ഷ്യങ്ങള്‍ക്ക് പണം കുറവാകുകയോ ചെയ്യുമെങ്കില്‍ ലോണ്‍ കൂടുതല്‍ യുക്തിസഹമാകാം.
കാറും മൊത്തം ധനസ്ഥിതിയും സുഖകരമായി നിലനിര്‍ത്തുന്ന തീരുമാനമാണ് മികച്ചത്. ലോണ്‍ പേപ്പറുകളില്‍ ഒപ്പിടുന്നതിന് മുമ്പോ വലിയ ചെക്ക് നല്‍കുന്നതിന് മുമ്പോ, വാങ്ങിയതിന് ശേഷം സേവിങ്സ് എങ്ങനെയുണ്ടാകുമെന്ന് നോക്കുക, ആകെ ലോണ്‍ ചെലവ് കണക്കാക്കുക, വരാനിരിക്കുന്ന ധനപരമായ ഉത്തരവാദിത്തങ്ങള്‍ പരിഗണിക്കുക.