പാലക്കാട് ഷൊർണൂർ - വേണാട് ട്രെയിൻ യാത്ര ദുരിതം ; യാത്രക്കാർ വലയുന്നു

പാലക്കാട് ഷൊർണൂർ - വേണാട് ട്രെയിൻ  യാത്ര  ദുരിതമാകുന്നതായി പരാതിപ്പെട്ട് യാത്രക്കാർ .പതിവിലും കൂടുതൽ യാത്രക്കാർ ട്രെയിൻ സർവീസ് ആശ്രയിക്കുന്നതോടെ നിൽക്കാൻ പോലും സ്ഥലമില്ലാതെ
 

പാലക്കാട് ഷൊർണൂർ - വേണാട് ട്രെയിൻ  യാത്ര  ദുരിതമാകുന്നതായി പരാതിപ്പെട്ട് യാത്രക്കാർ .പതിവിലും കൂടുതൽ യാത്രക്കാർ ട്രെയിൻ സർവീസ് ആശ്രയിക്കുന്നതോടെ നിൽക്കാൻ പോലും സ്ഥലമില്ലാതെ യാത്രക്കാർ തിങ്ങി നിറഞ്ഞു നിന്നാണ് യാത്ര ചെയ്യേണ്ടി വരുന്നത് .

മാത്രമല്ല പലർക്കും തലച്ചുറ്റൽ , തലക്കറക്കം പോലുള്ള അസ്വസ്ഥകളും അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നു . ട്രെയിനിൻ്റെ  സമയം  തെറ്റിയുള്ള സഞ്ചാരം സർക്കാർ ജോലിക്കരെയും സാരമായി ബാധിക്കുന്നുണ്ട് .ഓഫീസുകളിൽ സമയ നിഷ്ഠ പാലിക്കാത്തത് കാരണം മാസാവസാനം ലഭിക്കുന്ന ശമ്പളത്തേയും ഇത് സാരമായി  ബാധിക്കുന്നതായി സർക്കാർ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു .

മാത്രമല്ല വന്ദേ ഭാരത് ട്രെയിനു വേണ്ടി വേണാട് - ഷൊർണൂർ  ട്രെയിനിൻ്റെ യാത്ര  സമയം വൈകിപ്പിക്കുന്നതും യാത്രക്കാരെ ബുദ്ധിമുട്ടിലാഴ്ത്തുന്നുണ്ട് .ട്രെയിനിൻ്റെ ഇഴഞ്ഞുള്ള യാത്രയും യാത്രക്കാരെ ഏറെ വലയ്ക്കുന്നതായി പരാതി ഉയരുന്നുണ്ട്.

ശനി , ഞായർ ദിവസങ്ങളിലും പൊതു അവധിക്ക് മുമ്പുള്ള ദിവസങ്ങളിലും യാത്രക്കാരുടെ തള്ളി കയറ്റം ദിനം പ്രതി യാത്ര ചെയ്യുന്ന യാത്രക്കാർക്കും ബുദ്ധിമുട്ട് വരുത്തുന്നുണ്ട് .

കുട്ടികളും അമ്മമാരും അടക്കം പലരും ശ്വാസമടക്കി പിടിച്ചാണ് ഷൊർണൂർ - വേണാട് ട്രെയിനിൽ യാത്ര ചെയ്യേണ്ടി വരുന്നതെന്നത് അതീവ സങ്കടകരമായ കാഴ്ചയാണ് സമ്മാനിക്കുന്നത് .

ഇതിനെതിരെ റെയിൽവെ വകുപ്പിൽ പരാതിപ്പെട്ടെങ്കിലും റെയിൽവെ അധികൃതർ നടപടി വൈകുകയാണ് . മാത്രമല്ല കംപാർട്ട്മെൻറുകളിൽ ശുചിത്വം പരിപാലിക്കുന്നില്ല എന്നും ആക്ഷേപം യാത്രക്കാർ ഉന്നയിക്കുന്നുണ്ട് .