ഡോളറിനെ വീഴ്ത്താനുള്ള തന്ത്രവുമായി ഇറാന്‍, പുതിയ നീക്കത്തില്‍ അമ്പരന്ന് അമേരിക്ക, യുദ്ധം വഴിമാറുന്നു, ഹോര്‍മുസ് കടലിടുക്കിലൂടെ യുവാന്‍ മാത്രം
ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ ഡോളര്‍ ആധിപത്യത്തിനെതിരെ പുതിയ സാമ്പത്തിക തന്ത്രം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്.
സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസ് വഴിയാണ് ലോക എണ്ണ വ്യാപാരത്തിന്റെ 20% കടന്നുപോകുന്നത്. ഇറാന്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചതോടെ കപ്പലുകളുടെ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്.
ന്യൂഡല്‍ഹി: ഇറാനെതിരായ യുദ്ധം തുടരുന്നതിനിടെ ഡോളര്‍ ആധിപത്യത്തിനെതിരെ പുതിയ സാമ്പത്തിക തന്ത്രം പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസ് വഴി എണ്ണ ടാങ്കറുകളെ അനുവദിക്കുക ചൈനീസ് നാണയമായ യുവാനില്‍ വിപണനം നടത്തുന്നവര്‍ക്ക് മാത്രമാക്കാനാണ് ആലോചന.
സ്‌ട്രെയിറ്റ് ഓഫ് ഹോര്‍മുസ് വഴിയാണ് ലോക എണ്ണ വ്യാപാരത്തിന്റെ 20% കടന്നുപോകുന്നത്. ഇറാന്‍ ഇവിടെ ആധിപത്യം സ്ഥാപിച്ചതോടെ കപ്പലുകളുടെ നീക്കം തടസ്സപ്പെട്ടിരിക്കുകയാണ്. ടാങ്കറുകള്‍ക്ക് പാസ് അനുവദിക്കണമെങ്കില്‍ യുവാനില്‍ മാത്രം കച്ചവടം നടത്തണമെന്നാണ് ഇറാന്റെ നിലപാട്.
ഇറാന്റെ ദീര്‍ഘകാല ഡി ഡോളറൈസേഷന്‍ നയത്തിന്റെ ഭാഗമാണിത്. BRICS രാജ്യങ്ങളുമായുള്ള യുവാന്‍ റൂബിള്‍ വ്യാപാരം, ക്രിപ്റ്റോ ഉപയോഗം എന്നിവയുടെ തുടര്‍ച്ച അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കും.
ഖാര്‍ഗ് ഐലന്‍ഡിലെ (ഇറാന്റെ 90% ക്രൂഡ് എക്സ്പോര്‍ട്ട് ടെര്‍മിനല്‍) അമേരിക്കന്‍ സൈനിക ടാര്‍ഗറ്റുകള്‍ ആക്രമിച്ചത് യുദ്ധം രൂക്ഷമാക്കുകയാണ്. എണ്ണ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആക്രമിക്കില്ലെന്ന് പറഞ്ഞെങ്കിലും, ഷിപ്പിങ് തടസ്സപ്പെടുത്തിയാല്‍ സ്ഥിതി മാറും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
ഇറാന്റെ യുവാന്‍ തന്ത്രം വിജയിച്ചാല്‍ ഡോളര്‍ ആവശ്യകത കുറയാം. എണ്ണ വ്യാപാരം യുവാന്‍ ആധിപത്യത്തിലുന്നതോടെ അമേരിക്ക കടുത്ത സമ്മര്‍ദ്ദത്തിലാകും. ചൈനയുടെ സ്വാധീനം വര്‍ധിക്കും. എന്നാല്‍, യുദ്ധം തുടരുന്നത് ഓയില്‍ വില ഉയരാനും, ലോക സമ്പദ്വ്യവസ്ഥയിലെ ഏറ്റക്കുറച്ചിലുകലും ഇടയാക്കും.