വർഷത്തിലൊരു ദിവസം മാത്രം നടത്തുന്ന വഴിപാട് ; തൃച്ചംബരത്തെ "നൃത്തപായസം"
കൃഷ്ണനും ബലരാമനും ബാലലീലകളാടി ക്ഷീണിച്ചു വന്ന സമയം അമ്മ യശോദ പായസവും പാലും വെണ്ണയും തയ്യാറാക്കി നൽകിയത് അനുസ്മരിച്ചാണ് ശ്രീകൃഷണ ബലരാമ നൃത്തത്തിന് ശേഷം പായസം തയ്യാറാക്കി നൽകുന്നതെന്നാണ് ഐതീഹ്യമെന്ന് പാക്കത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി പറയുന്നു.
തൃച്ചംബരത്തെ ഭൂലോക വൈകുണ്ഠമാക്കി ജ്യേഷ്ഠാനുജൻമാരായ ബലഭദ്രനും ശ്രീകൃഷ്ണനും ആനന്ദനൃത്തമാടുന്ന ഉത്സവമാണ് തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലേത്. 14 ദിനങ്ങൾ നീണ്ടു നിൽക്കുന്ന ഈ ക്ഷേത്രോത്സവത്തിന് എത്ര പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണുള്ളത്. ആചാരാനുഷ്ഠാനങ്ങളാൽ വിഖ്യാതമായ തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷത്തിലൊരു ദിവസം മാത്രമുള്ള ശേഷ്oമായ ഒരു വഴിപാടുണ്ട്. കുംഭം 29 ന് നടത്തുന്ന "നൃത്തപായസം".
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഉത്സവാഘോഷങ്ങളിൽ ഒന്നായ തൃച്ചംബരത്ത് ഉത്സവം പൗരാണിക പ്രസിദ്ധമായ പെരുംചെല്ലൂർ ഗ്രാമത്തിലെ പുരാതന സംസ്‌കൃതിയുടെ പ്രതീകം കൂടിയാണ്. തൃഛംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വർഷത്തിലൊരു ദിവസം മാത്രമുള്ള ശേഷ്oമായ ഒരു വഴിപാടായി ഭക്തജനങ്ങൾ വിശ്വസിക്കുന്ന ഒന്നാണ് "നൃത്തപായസം".
കൃഷ്ണനും ബലരാമനും ബാലലീലകളാടി ക്ഷീണിച്ചു വന്ന സമയം അമ്മ യശോദ പായസവും പാലും വെണ്ണയും തയ്യാറാക്കി നൽകിയത് അനുസ്മരിച്ചാണ് ശ്രീകൃഷണ ബലരാമ നൃത്തത്തിന് ശേഷം പായസം തയ്യാറാക്കി നൽകുന്നതെന്നാണ് ഐതീഹ്യമെന്ന് പാക്കത്ത് ഇല്ലത്ത് വാസുദേവൻ നമ്പൂതിരി പറയുന്നു.
കുംഭം 29 ന് പൂക്കോത്ത് നടയിലെയും തിരുമുറ്റത്തെയും നൃത്തോത്സവം കഴിഞ്ഞാൽ അകത്ത് എഴുന്നള്ളിച്ച്, നമസ്ക്കാര മണ്ഡപത്തിന് വടക്ക് കിഴക്ക് ഭാഗത്ത് വെച്ചിട്ടുള്ള വട്ടള പാത്ര പായസത്തിന് ചുറ്റും നൃത്തം വെച്ച് കൊണ്ട് മൂന്നു പ്രദക്ഷിണം വരുന്നു. ശേഷം മൂലബിംബത്തിനും രണ്ട് ബലിബിംബങ്ങൾക്കും ചേർത്തുകൊണ്ട് പായസം നിവേദിക്കുന്നു. ഭക്തജനങ്ങൾ രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം
പായസം വാങ്ങിക്കുന്നതുമാണ് ആചാരം.