അന്ന് തൊഴിലാളി കുടുംബാംഗം മാസം ഒന്നരകോടി രൂപയ്ക്ക് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റര്‍, ഇന്ന് അതേ ഹെലികോപ്റ്ററില്‍ യാത്ര, പൊന്നാനി എംഎല്‍എ നൗഷാദലിയുടെ കാപട്യം തുറന്നുകാട്ടി സോഷ്യല്‍ മീഡിയ

എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി മാസം ഒന്നരകോടി രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെ പലവട്ടം വിമര്‍ശിച്ച യുഡിഎഫ് ഇന്ന് അധികാരത്തിലെത്തയപ്പോള്‍ അതേ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് യാത്ര.

 

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമെല്ലാം കള്ളാടിയിലെ ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചത് അതേ ഹെലികോപ്റ്ററിലാണ്.

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്കായി മാസം ഒന്നരകോടി രൂപയ്ക്ക് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തതിനെ പലവട്ടം വിമര്‍ശിച്ച യുഡിഎഫ് ഇന്ന് അധികാരത്തിലെത്തിയപ്പോള്‍ അതേ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് യാത്ര.

മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമെല്ലാം കള്ളാടിയിലെ ദുരന്തഭൂമിയിലേക്ക് യാത്ര തിരിച്ചത് അതേ ഹെലികോപ്റ്ററിലാണ്. തൊഴിലാളിവര്‍ഗ നേതാവ് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തെന്ന വിമര്‍ശനം ഉന്നയിച്ച നൗഷാദ് അലി എംഎല്‍എയും ഇതേ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തു.

വയനാട്ടില്‍ കള്ളാടി തുരങ്കപാതയുടെ നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശനം നടത്തിയത് ഹെലികോപ്റ്ററിലായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും നൗഷാദ് അലിയും ഹെലികോപ്ടറില്‍ യാത്ര തിരിച്ചു.

യാത്രയുടെ ദൃശ്യം നൗഷാദ് അലി പുറത്തുവിട്ടപ്പോള്‍ അഞ്ചു വര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വിമര്‍ശിച്ചുു കൊണ്ടായിരുന്നു പോസ്റ്റ്.

'അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതിനിധിയും, തൊഴിലാളി കുടുംബാംഗവുമായ പിണറായി വിജയന്‍, ഖജനാവില്‍ നിന്നും ഒന്നര കോടി മാസ വാടക നല്‍കി ഹെലികോപ്റ്റര്‍ വാങ്ങിയതിലെ വൈരുദ്ധ്യമാണ് ശ്രീ.കെ.സുധാകരന്‍ എം.പി.ഉന്നയിച്ചത്. ആ ചോദ്യത്തിലെ രാഷ്ട്രീയത്തെയും, പ്രഹര ശേഷിയെയും ഭയക്കുന്നവര്‍ വംശീയതയിലഭയം തേടുന്നതില്‍ അത്ഭുതമില്ല'. എന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ നൗഷാദ് അലി കുറിച്ചത്.

ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. പ്രതിമാസം 80 ലക്ഷം രൂപ എന്ന നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. കേരളത്തിലെ ദുരന്തനിവാരണ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ യുഡിഎഫ് അത്രയേറെ വിമര്‍ശിച്ചിരുന്നു.