ഈ അത്ഭുതയന്ത്രം ഉണ്ടെങ്കില്‍ ഏതു മരുഭൂമിയില്‍ നിന്നും ദിവസം 1000 ലിറ്റര്‍ ശുദ്ധമായ വെള്ളം ലഭിക്കും, ശ്രദ്ധേയമായി നൊബേല്‍ ജേതാവിന്റെ കണ്ടുപിടുത്തം

അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലിയിലെ പ്രശസ്ത രസതന്ത്രജ്ഞനായ പ്രൊഫസര്‍ ഒമര്‍ യാഗി 2025ലെ കെമിസ്ട്രി നോബേല്‍ സമ്മാനം നേടിയ വ്യക്തിയാണ്.

 

യാഗി തന്റെ കമ്പനിയായ അീേരീ വഴി ഒരു അത്ഭുത യന്ത്രം വികസിപ്പിച്ചിരിക്കുന്നു. ഈ യന്ത്രം വായുവിലെ ഈര്‍പ്പം ഉപയോഗിച്ച് ദിവസവും 1000 ലിറ്റര്‍ വരെ ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കും.

 

ന്യൂഡല്‍ഹി: അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലിയിലെ പ്രശസ്ത രസതന്ത്രജ്ഞനായ പ്രൊഫസര്‍ ഒമര്‍ യാഗി 2025ലെ കെമിസ്ട്രി നോബേല്‍ സമ്മാനം നേടിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകള്‍ എന്ന വിപ്ലവകരമായ വസ്തുക്കളുടെ കണ്ടുപിടിത്തത്തിനാണ് നോബേല്‍ ലഭിച്ചത്.

ഇപ്പോള്‍ യാഗി തന്റെ കമ്പനിയായ അീേരീ വഴി ഒരു അത്ഭുത യന്ത്രം വികസിപ്പിച്ചിരിക്കുന്നു. ഈ യന്ത്രം വായുവിലെ ഈര്‍പ്പം ഉപയോഗിച്ച് ദിവസവും 1000 ലിറ്റര്‍ വരെ ശുദ്ധമായ കുടിവെള്ളം ഉത്പാദിപ്പിക്കും.

വരണ്ട മരുഭൂമി പ്രദേശങ്ങളിലും ഇവ പ്രവര്‍ത്തിക്കും. 20% അല്ലെങ്കില്‍ അതിലും കുറഞ്ഞ ഇര്‍പ്പമുള്ളിടത്തുപോലും വെള്ളം ശേഖരിക്കാം. സോളാര്‍ എനര്‍ജി അല്ലെങ്കില്‍ താഴ്ന്ന താപനിലയുള്ള ഊര്‍ജം ഉപയോഗിച്ചാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. ഏകദേശം 20 അടി നീളമുള്ളതാണ് യന്ത്രം. 

ങഛഎ െഎന്ന 'മൈക്രോസ്‌കോപ്പിക് സ്‌പോഞ്ചുകള്‍' പോലെയുള്ള വസ്തുക്കള്‍ വായുവിലെ ജല തന്മാത്രകളെ സൂക്ഷിക്കുകയും, ചൂടാക്കുമ്പോള്‍ അത് വെള്ളമാക്കി മാറ്റുകയും ചെയ്യുന്നു.

ലോകത്ത് 2.2 ബില്യണിലധികം ആളുകള്‍ക്ക് സുരക്ഷിത കുടിവെള്ളം ലഭിക്കുന്നില്ലെന്നും, കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റുകളും വെള്ള ക്ഷാമം രൂക്ഷമാക്കുന്നുണ്ടെന്നും യാഗി ചൂണ്ടിക്കാട്ടി. കരീബിയന്‍ ദ്വീപുകള്‍, മരുഭൂമി പ്രദേശങ്ങള്‍, ദുരന്ത ബാധിത മേഖലകള്‍ എന്നിവിടങ്ങളില്‍ ഈ യന്ത്രം വലിയ രക്ഷയാകുമെന്നാണ് പ്രതീക്ഷ.

ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയില്‍ വീടുകളില്‍ പോലും 'പേഴ്‌സണലൈസ്ഡ് വാട്ടര്‍' ഉത്പാദിപ്പിക്കാന്‍ സഹായിക്കുമെന്നും, ഡീസാലിനേഷന്‍ പോലുള്ള ഊര്‍ജ്ജം കൂടുതലുള്ള രീതികള്‍ക്ക് മികച്ച ബദലാകുമെന്നും വിദഗ്ധര്‍ കരുതുന്നു.