ഗെയിമിങിലൂടെ നേടുന്നത് കോടികൾ ?  ലൈംഗിക ചൂഷണം, ലഹരിമരുന്ന് ഉപയോഗം തുടങ്ങിയ വിവാദങ്ങളുടെ നടുവിൽ 'തൊപ്പി' ; കണ്ണൂർ സ്വദേശി മുഹമ്മദ് നിഹാദിന്റെ ആഡംഭര ജീവിതവും ചർച്ചയാകുന്നു ...! 

'തൊപ്പി' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാദ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ജനപ്രീതിയേക്കാൾ വിവാദങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഗെയിമിങ് വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയും ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരെ സ്വന്തമാക്കിയ നിഹാദ്, കേരളത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട യൂട്യൂബർമാരിൽ ഒരാളായി മാറിയിരുന്നു.

 

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്‌സോ നിയമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങൾ മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ പരാതികളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

 കണ്ണൂർ: 'തൊപ്പി' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാദ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ജനപ്രീതിയേക്കാൾ വിവാദങ്ങളുടെ പേരിലാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഗെയിമിങ് വീഡിയോകളിലൂടെയും വ്ലോഗുകളിലൂടെയും ലക്ഷക്കണക്കിന് സബ്‌സ്‌ക്രൈബർമാരെ സ്വന്തമാക്കിയ നിഹാദ്, കേരളത്തിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട യൂട്യൂബർമാരിൽ ഒരാളായി മാറിയിരുന്നു.

വ്യത്യസ്തമായ അവതരണശൈലിയും വെല്ലുവിളി നിറഞ്ഞ കണ്ടന്റുകളുമാണ് തൊപ്പിയെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനാക്കിയത്. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും തൊപ്പിയുടെ വീഡിയോകളുടെ പ്രേക്ഷകരായിരുന്നത്. എന്നാൽ വീഡിയോകളിൽ സ്ഥിരമായി അശ്ലീല പദങ്ങളും ദ്വയാർഥ പ്രയോഗങ്ങളും ഉപയോഗിക്കുന്നുവെന്ന വിമർശനം തുടക്കം മുതൽ ഉയർന്നിരുന്നു. ഇത്തരം കണ്ടന്റുകൾ കുട്ടികളിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നുവെന്ന പരാതികളും വ്യാപകമായി ഉയർന്നിരുന്നു.

സമീപകാലത്ത് സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയെ തുടർന്ന് എറണാകുളം റൂറൽ സൈബർ പൊലീസ് മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പരിശോധിക്കുകയും ബന്ധപ്പെട്ടവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് എറണാകുളം സെഷൻസ് കോടതിയിലും സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നിഹാലിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുങ്ങി.

ഇതിന് പുറമെ ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചാരണം, ലൈംഗിക ചൂഷണം, പോക്‌സോ നിയമവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉൾപ്പെടെ നിരവധി ഗുരുതര ആരോപണങ്ങൾ മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ പരാതികളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിൽ അന്നത്തെ ഡിജിപി റവാഡ ചന്ദ്രശേഖർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ALSO READ : തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

അതേസമയം, ഈ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോടതി കുറ്റം തെളിയിക്കുന്നതുവരെ ഇവ ആരോപണങ്ങൾ മാത്രമാണ്. അന്തിമ കുറ്റവിമുക്തിയോ കുറ്റക്കാരനെന്നോ കോടതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജനപ്രീതിയിലൂടെ അതിവേഗം വളർന്ന ഒരു സോഷ്യൽ മീഡിയ താരത്തിന്റെ യാത്ര, വിവാദങ്ങളും നിയമനടപടികളും മൂലം വലിയ തിരിച്ചടികൾ നേരിടുന്ന സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.