സൂപ്പര്‍ ഓവറില്‍ പോലും പൂജ്യം റണ്‍സ്, നിക്കോളസ് പൂരാനെ പുറത്താക്കണമെന്ന ആവശ്യം ശക്തമാകുന്നു, വെടിക്കെട്ട് ബാറ്ററുടെ ദൗര്‍ബല്യം തുറന്നുകാട്ടി ബൗളര്‍മാര്‍
ഐപിഎല്‍ 2026 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളസ് പൂരാന്‍ തുടരുന്ന മോശം ഫോമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം.
ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസ് ഗ്രേറ്റ് ഡെയില്‍ സ്റ്റെയ്ന്‍ പൂരാനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്സില്‍ എല്‍എസ്ജിയുടെ യുടെ തീരുമാനത്തെ 'ക്രിമിനല്‍ ഡിസിഷന്‍' എന്ന് സ്റ്റെയ്ന്‍ വിശേഷിപ്പിച്ചു.
ലഖ്‌നൗ: ഐപിഎല്‍ 2026 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന്റെ വെസ്റ്റിന്‍ഡീസ് താരം നിക്കോളസ് പൂരാന്‍ തുടരുന്ന മോശം ഫോമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ പോലും പൂജ്യം റണ്‍സെടുത്തതോടെ താരത്തെ പുറത്തിരുത്താന്‍ സാധ്യത ഏറെയാണ്.
ദക്ഷിണാഫ്രിക്കയുടെ മുന്‍ പേസര്‍ ഡെയില്‍ സ്റ്റെയ്ന്‍ പൂരാനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്സില്‍ എല്‍എസ്ജിയുടെ യുടെ തീരുമാനത്തെ 'ക്രിമിനല്‍ ഡിസിഷന്‍' എന്ന് സ്റ്റെയ്ന്‍ വിശേഷിപ്പിച്ചു. സീസണിലുടനീളം റണ്‍സ് എടുക്കാത്ത ഒരു ബാറ്ററെ സൂപ്പര്‍ ഓവറില്‍ അയക്കുന്നത് തെറ്റാണ്. ഫോമിലുള്ള ബാറ്ററെ അയച്ച് വിശ്വാസം കാണിക്കണം. നിലവിലെ ഫോമില്‍ പൂരാന് സ്വയം വിശ്വാസം പോലുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലഖ്‌നൗവില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ എല്‍എസ്ജി ആറാമത്തെ തോല്‍വി ഏറ്റുവാങ്ങി. രണ്ട് ടീമുകളും 155 റണ്‍സ് നേടിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ പൂരാനെ ബാറ്റിങ്ങിന് അയച്ചെങ്കിലും ആദ്യ ബോളില്‍ തന്നെ സുനില്‍ നരെയ്ന്‍ അദ്ദേഹത്തെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. എല്‍എസ്ജിക്ക് സൂപ്പര്‍ ഓവറില്‍ വെറും 1 റണ്‍ മാത്രമേ നേടാനായുള്ളൂ.
ഈ സീസണില്‍ 8 മത്സരങ്ങളില്‍ നിന്ന് പൂരാന്‍ നേടിയത് വെറും 82 റണ്‍സ് മാത്രമാണ്. ഒരിക്കല്‍ വലിയ സിക്‌സറുകള്‍ക്ക് പേരുകേട്ട താരത്തിന്റെ ഫോം ഇത്തവണ മങ്ങി. പൂരാന്‍ ഒരു മികച്ച കളിക്കാരനാണെന്ന് സ്റ്റെയ്ന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും, വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇത്തരം തെറ്റുകള്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കി.