അമേരിക്ക നല്‍കിയ മിസൈല്‍ പ്രയോഗിച്ച് ഉക്രൈന്‍, ആണവായുധം കൊണ്ട് തിരിച്ചടിക്കാന്‍ റഷ്യ തയ്യാറെടുക്കുന്നു, യൂറോപ്പില്‍ ആശങ്ക

റഷ്യ യുക്രൈന്‍ യുദ്ധം ആണവയുദ്ധത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക വിതരണം ചെയ്ത മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ അതിര്‍ത്തി പ്രദേശത്ത് ഉക്രേനിയന്‍ സേന ആക്രമണം നടത്തിയതോടെയാണ് റഷ്യയുടെ നീക്കമെന്നാണ് സൂചന.

 

ഉക്രെയ്‌നിന്റെ അതിര്‍ത്തിയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ കറാച്ചേവ് നഗരത്തിലെ ഒരു വെയര്‍ഹൗസിന് നേരെ ആക്രമണം നടന്നതായി ഉക്രെയ്‌നിന്റെ ജനറല്‍ സ്റ്റാഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ന്യൂഡല്‍ഹി: റഷ്യ യുക്രൈന്‍ യുദ്ധം ആണവയുദ്ധത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. അമേരിക്ക വിതരണം ചെയ്ത മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലെ അതിര്‍ത്തി പ്രദേശത്ത് ഉക്രേനിയന്‍ സേന ആക്രമണം നടത്തിയതോടെയാണ് റഷ്യയുടെ നീക്കമെന്നാണ് സൂചന. ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള വ്യവസ്ഥകള്‍ റഷ്യ മാറ്റിയത് യൂറോപ്പില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

പടിഞ്ഞാറന്‍ ബ്രയാന്‍സ്‌ക് മേഖലയിലെ സൈനിക കേന്ദ്രത്തില്‍ ആക്രമണം നടത്താന്‍ ഉക്രെയ്ന്‍ മിസൈലുകള്‍ വിന്യസിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ടെലിഗ്രാമില്‍ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടമാണ് മിസൈല്‍ എത്തിച്ചതെന്ന് റഷ്യ ആരോപിക്കുന്നു.

ഉക്രെയ്‌നിന്റെ അതിര്‍ത്തിയില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെ കറാച്ചേവ് നഗരത്തിലെ ഒരു വെയര്‍ഹൗസിന് നേരെ ആക്രമണം നടന്നതായി ഉക്രെയ്‌നിന്റെ ജനറല്‍ സ്റ്റാഫ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഏത് ആയുധങ്ങളാണ് ഉപയോഗിച്ചതെന്ന് ജനറല്‍ സ്റ്റാഫോ ഉക്രെയ്‌നിന്റെ പ്രതിരോധ മന്ത്രാലയമോ വ്യക്തമാക്കിയില്ല. അതേസമയം, തങ്ങളുടെ സൈന്യം അഞ്ച് മിസൈലുകള്‍ വെടിവെച്ച് വീഴ്ത്തുകയും ഒരെണ്ണത്തിന് കേടുപാടുകള്‍ വരുത്തിയതായും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഡ്രോണുകള്‍ ഉള്‍പ്പെടെ റഷ്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്ന പരമ്പരാഗത ആക്രമണത്തിന് മറുപടിയായി ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ അനുവദിക്കുന്ന ഉത്തരവില്‍ വ്‌ലാദ്മിര്‍ പുടിന്‍ ഒപ്പുവച്ചത് പാശ്ചത്യ ലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.

പാശ്ചാത്യ ലോംഗ് റേഞ്ച് ഹൈ-പ്രിസിഷന്‍ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയ്ക്കുള്ളില്‍ ആക്രമണം നടത്താന്‍ ഉക്രെയ്‌നെ അനുവദിക്കുന്നതിനെതിരെ റഷ്യ യുഎസിനും അതിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കി. ഇത് തങ്ങളെ തന്റെ രാജ്യവുമായി നേരിട്ട് സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

അതേസമയം, ഗ്ലൈഡ് ബോംബ്, മിസൈല്‍ ആക്രമണങ്ങള്‍ക്കായി റഷ്യ ഉപയോഗിക്കുന്ന എയര്‍ ബേസുകളും വിമാനങ്ങളും തകര്‍ക്കാനുള്ള കഴിവ് തങ്ങള്‍ക്ക് ആവശ്യമാണെന്ന് ഉക്രെയ്‌നിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് റഷ്യ നടത്തുന്നത്.