ജനലും വാതിലുമില്ലാത്ത വീടിന് ഇനി പുതിയ വെളിച്ചം; തളിപ്പറമ്പ കൂവോടെ ഉഷയുടെ വീടിന്റെ നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി

ആരോരുമില്ലാതെ ദുരിതം പേറിയ തളിപ്പറമ്പ് കൂവോടെ അമ്മ ഉഷയുടെയും മാനസിക വെല്ലുവിളി നേരിടുന്ന  മക്കളുടെയും സംരക്ഷണം തളിപ്പറമ്പ നഗരസഭ ഏറ്റെ ടുത്തതിന് പിന്നാലെ വീടിൻ്റെ നവീകരണ പ്രവൃത്തിയും ആരംഭിച്ചു. കൂവോട് ഗോപാലൻപീടിക പഞ്ചളായിലെ വീടിൻ്റെ പണിക്ക്  ഇന്ന് രാവിലെയാണ് തുടക്കമായത്. മാനസികവെല്ലുവിളി നേരിടുന്ന മക്കളായ വിനീഷിനും വിശാഖിനും ഒപ്പം ജനലോ വാതിലോ ഇല്ലാത്ത വീട്ടിലായിരുന്നു ഉഷയുടെ താമസം.

 

 ആരോരുമില്ലാതെ ദുരിതം പേറിയ തളിപ്പറമ്പ് കൂവോടെ അമ്മ ഉഷയുടെയും മാനസിക വെല്ലുവിളി നേരിടുന്ന  മക്കളുടെയും സംരക്ഷണം തളിപ്പറമ്പ നഗരസഭ ഏറ്റെ ടുത്തതിന് പിന്നാലെ വീടിൻ്റെ നവീകരണ പ്രവൃത്തിയും ആരംഭിച്ചു. കൂവോട് ഗോപാലൻപീടിക പഞ്ചളായിലെ വീടിൻ്റെ പണിക്ക്  ഇന്ന് രാവിലെയാണ് തുടക്കമായത്. മാനസികവെല്ലുവിളി നേരിടുന്ന മക്കളായ വിനീഷിനും വിശാഖിനും ഒപ്പം ജനലോ വാതിലോ ഇല്ലാത്ത വീട്ടിലായിരുന്നു ഉഷയുടെ താമസം. കേരള ഓൺലൈൻ ന്യൂസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ വാർത്ത ആക്കിയതിന് പിന്നാലെയാണ് കുടുംബത്തിന്റെ ചികിത്സയും ഭക്ഷണവും ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ഏറ്റെടുക്കുന്നതിനൊപ്പം വീട് നവീകരണവും പൂർത്തിയാക്കുമെന്ന്  നഗരസഭ ഉറപ്പ് നൽകിയിരുന്നത്.

 കൂവോടെ ഉഷയുടെയും മക്കളുടെയും ദുരിതജീവിതത്തിന് പരിഹാരം കാണാൻ മികച്ച ഇടപെടലാണ് തളിപ്പറമ്പ് നഗരസഭ നടത്തിയത്. കുടുംബത്തിന്റെ ചികിത്സ, ഭക്ഷണം ഉൾപ്പെടെയുള്ള മുഴുവൻ ചെലവുകളും വീട് നവീകരണവും നഗരസഭ ഏറ്റെടുത്തതിന് പിന്നാലെയാണ് വീടിൻ്റെ നവീകരണ പ്രവൃത്തിക്കും തുടക്കമായത്. ഭക്ഷണത്തിന് വകയില്ലാതായതോടെ ജനലും വാതിലും വിൽപ്പന നടത്തിയത് കഴിഞ്ഞ ദിവസം കേരള ഓൺലൈൻ ന്യൂസ് ഉൾപ്പടെയുള്ള മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരി ച്ചിരുന്നു. ശുചിമുറിക്ക് പോലും മറയില്ലാത്ത നിലയിലാണ് വീടുള്ളത്. വിവരം പുറംലോകം അറിഞ്ഞതോടെ മുഖ്യമന്ത്രി വി.ഡി. സതീശനും ടി.കെ.ഗോവിന്ദൻ എം.എൽ.എയും തളിപ്പറമ്പ് നഗരസഭയും വിഷയത്തിൽ ഇടപെട്ടു.

തുടർന്ന് മൂന്ന് പേരെയും ചികിത്സക്കായി പരിയാരം മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റു കയും ചെയ്‌തു. നഗരസഭ വീടിന്റെ നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമാ യാണ് ഇന്ന് രാവിലെ പണി ആരംഭിച്ചത്. പുതിയ കട്ടിളകളും ജനലും സ്ഥാപിച്ച് വീട് വാസയോഗ്യമാക്കാനാണ് ശ്രമം.വീടിന്റെ നിർമ്മാണ പ്രവൃത്തി എത്രയുംപെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്ന് നഗരസഭ ചെയർമാൻ പി.കെ.സുബൈർ വ്യക്തമാക്കി. 

വൈസ് ചെയർപേഴ്‌സൺ ദീപ രഞ്ജിത്ത്, പ്രതിപക്ഷ നേതാവ് ടി.ബാലകൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷൻ കെ. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ ധന്യ പ്രകാശ്, ചന്ദ്രബാബു എന്നിവരും ഇന്ന് രാവിലെ സ്ഥല ത്തെത്തിയിരുന്നു.കുടുംബത്തെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി നാട്ടുകാരെ ഉൾപ്പെടുത്തി മേൽനോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നഗരസഭാ ചെയർപേഴ്സൺ മുഖ്യരക്ഷാധികാരിയായ സമിതിയുടെ കൺവീനർ വാർഡ് കൗൺസിലർ ധന്യ പ്രകാശും കോ-ഓർഡിനേറ്റർ നഗരസഭാ പ്രതിപക്ഷ നേതാവ് ടി. ബാലകൃഷ്ണനുമാണ്.ആരോഗ്യപ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, നാട്ടുകാർ എന്നിവരും സമിതിയിൽ അംഗങ്ങളാണ്.