വര്‍ഗീയത പറഞ്ഞ് വോട്ടുപിടിക്കല്‍, മുസ്ലീം ലീഗ് വനിതാ നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ, ഇവര്‍ അധികാരത്തിലെത്തിയാല്‍ എന്താകും അവസ്ഥ?
മുസ്ലീം ലീഗിന്റെ വനിതാ നേതാവ് സമുദായത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്ന വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.
വനിതാ ലീഗ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുത്ത ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. മതത്തെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്ന ശൈലിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്.
കാസര്‍ഗോഡ്: മുസ്ലീം ലീഗിന്റെ വനിതാ നേതാവ് സമുദായത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്ന വീഡിയോ വൈറലായതോടെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡിലെ മുസ്ലിം ലീഗ് 'ലീഗ് സഭ' ഉദ്ഘാടന ബാനറിനു മുന്നില്‍ നടന്ന ഒരു വനിതാ പരിപാടിയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.
വനിതാ ലീഗ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടിയില്‍ പങ്കെടുത്ത ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമായിരുന്നു. മതത്തെ മുന്‍നിര്‍ത്തി വോട്ട് ചോദിക്കുന്ന ശൈലിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്.
വടക്കന്‍ കാസര്‍ഗോഡില്‍ ലീഗും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ മതം പറഞ്ഞ് വോട്ട് പിടിക്കുന്നത് സാധാരണമാണെന്ന ആരോപണം നേരത്തെയുണ്ട്. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ലീഗും ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപിയും മതധ്രുവീകരണത്തിലൂടെ വിജയിക്കുന്നുണ്ടെന്ന മന്ത്രി സജീ ചെറിയാന്റെ ആരോപണം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.
കാസര്‍കോട് നിയമസഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഷാനവാസ് പാദൂരിനെതിരെയാണ് വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫര്‍സാന വിദ്വേഷ പരാമര്‍ശം നടത്തിയത്. മുല്ലേരിയില്‍ നടന്ന കുടുംബയോഗത്തിനിടെ ആയിഷത്ത് ഫര്‍സാന, ഷാനവാസ് പാദൂരിനെ 'മുനാഫിഖ്' എന്ന് വിളിക്കുന്നത് വീഡിയോയില്‍ കാണാം.
രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊരു കൊടിയും വൈകുന്നേരം വേറൊരു കൊടിയും പിടിച്ചുനടന്ന് 'മുനാഫിഖി'ന്റെ പണിയെടുത്താണ് സ്ഥാനാര്‍ഥി എത്തുന്നതെന്നായിരുന്നു ഫര്‍സാനയുടെ പ്രസംഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ പണ്ട് പറഞ്ഞതുപോലെ ഇത്തരക്കാരോട് 'കടക്ക് പുറത്ത്' എന്ന് പറയാന്‍ കാസര്‍കോടിന് അറിയാമെന്നും അവര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.
സാധാരണമായി മുസ്ലിം സ്ത്രീകളെ തിരഞ്ഞെടുപ്പ് സമയത്ത് മറ്റൊരു രീതിയിലേക്ക് വഴിതിരിച്ചുവിടുന്നതിനും ബ്രെയിന്‍വാഷ് ചെയ്യുന്നതിനുമായി ചില മുന്നണികള്‍ ഇത്തരം രീതികള്‍ ഉപയോഗിക്കാറുണ്ട്. ഇത്തരമൊരു വിദ്വേഷ പ്രചാരണം തിരഞ്ഞെടുപ്പ് ചട്ടലംഘനമായതിനാല്‍ എല്‍.ഡി.എഫ്. നേതൃത്വം ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് ഷാനവാസ് പാദൂര്‍ പറഞ്ഞു.