മുസ്ലീം ലീഗ് ഒരിക്കലും അംഗീകരിക്കാത്ത വന്ദേമാതരം, മതേതരത്വത്തിന് എതിരെന്ന് വാദം, പല സംസ്ഥാനങ്ങളിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു, സതീശന്‍ മന്ത്രിസഭ ചരിത്രമെഴുതുമ്പോള്‍ സംഘപരിവാറിന് ആഹ്ലാദം
ഗാനത്തിന്റെ ആദ്യ രണ്ട് വരികള്‍ മാത്രമാണ് ഔദ്യോഗികമായി ദേശീയ ഗാനമായി അംഗീകരിച്ചത്. പിന്നീടുള്ള ദുര്‍ഗ, ലക്ഷ്മി തുടങ്ങിയ ഹിന്ദു ദേവതകളെ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് വിവാദത്തിന്റെ മുഖ്യ കാരണം.
മുസ്ലീം ലീഗ് എക്കാലവും വന്ദേ മാതരത്തെ എതിര്‍ത്തിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പും സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും വന്ദേമാതരത്തെ അനുകൂലിച്ചില്ല.
തിരുവനന്തപുരം: ബങ്കിം ചന്ദ്ര ചാറ്റര്‍ജി 1870കളുടെ അവസാനത്തില്‍ എഴുതിയ വന്ദേ മാതരം ഇന്നും രാജ്യമെങ്ങും വിവാദകൃതികളിലൊന്നാണ്. 1882ല്‍ പ്രസിദ്ധീകരിച്ച ആനന്ദമഠ് എന്ന കൃതിയിലാണ് ഇത് ആദ്യം ഉള്‍പ്പെട്ടത്. പിന്നീട് ബ്രിട്ടീഷ് വിരുദ്ധ, സ്വാതന്ത്ര്യ സമരത്തിന്റെ ശക്തമായ മന്ത്രമായി മാറി. 1905ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇത് ദേശീയ ഗാനമായി അംഗീകരിച്ചു. സ്വാതന്ത്ര്യ സമരകാലത്ത് ലാലാ ലജ്പത് റായ്, ഭീകാജി കാമ, മാതംഗിനി ഹാസ്ര തുടങ്ങിയവര്‍ ഇത് ഉയര്‍ത്തിപ്പിടിച്ചു. 1950 ജനുവരി 24ന് ഭരണഘടനാ സഭയില്‍ രാജേന്ദ്ര പ്രസാദ് പ്രസിഡന്റായിരിക്കെ, ജനഗണമനയോടൊപ്പം ദേശീയ ഗാനമായി സമാന പദവി നല്‍കി.
ഗാനത്തിന്റെ ആദ്യ രണ്ട് വരികള്‍ മാത്രമാണ് ഔദ്യോഗികമായി ദേശീയ ഗാനമായി അംഗീകരിച്ചത്. പിന്നീടുള്ള വരികളില്‍ ദുര്‍ഗ, ലക്ഷ്മി തുടങ്ങിയ ഹിന്ദു ദേവതകളെ പരാമര്‍ശിക്കുന്നുണ്ട്. ഇതാണ് വിവാദത്തിന്റെ മുഖ്യ കാരണം.
മുസ്ലീം ലീഗ് എക്കാലവും വന്ദേ മാതരത്തെ എതിര്‍ത്തിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പും, സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും വന്ദേമാതരത്തെ അനുകൂലിച്ചില്ല. ഇസ്ലാമില്‍ അല്ലാഹുവിന് മാത്രമേ സ്ഥാനമുള്ളൂ. വിഗ്രഹാരാധനയെ അനുകൂലിക്കുന്നില്ല. അതേസമയം, വന്ദേമാതരത്തില്‍ മാതൃഭൂമിയെ ദേവതയായി കാണുന്നതായി ചില മതപണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നു.
ഇന്ത്യ പോലുള്ള ബഹുമത സമൂഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന ഗാനമാകണം. ടാഗോര്‍, നെഹ്രു തുടങ്ങിയവര്‍ പോലും പിന്നീടുള്ള ഭാഗങ്ങള്‍ ഒഴിവാക്കി ആദ്യരണ്ട് വരികള്‍ മാത്രം ശുപാര്‍ശ ചെയ്തത് ഇതുകൊണ്ടാണ്.
സ്വാതന്ത്ര്യാനന്തരം ഗാനം ഔദ്യോഗികമായി നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ പരിപാടികള്‍ എന്നിവയില്‍ പതിവായി ആലപിക്കുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ സിവിക് മീറ്റിങ്ങുകളിലും സ്‌കൂളുകളിലും ഇത് നിര്‍ബന്ധമാക്കാന്‍ ശ്രമിച്ചിരുന്നു. 2025-26 ല്‍ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൂര്‍ണ ഗാനം ഉപയോഗിക്കാനുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞദിവസം നടന്ന യുഡിഎഫ് സര്‍ക്കാര്‍ സത്യപ്രതിജ്ഞയില്‍ ഗാനം പൂര്‍ണമായും ആലപിച്ചത് വിവാദമായിട്ടുണ്ട്. മുസ്ലീംലീഗ് നേതാക്കള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, എല്‍ഡിഎഫ് നേതാക്കള്‍ ഗാനം പൂര്‍ണമായും ഉപയോഗിച്ചതില്‍ വിമര്‍ശിച്ചു. സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ യുഡിഎഫിനെ അഭിനന്ദിക്കുകയാണ് ചെയ്തത്.
വന്ദേമാതരം നിര്‍ബന്ധം ഏര്‍പ്പെടുത്തുന്നത് പകരം ഭിന്നിപ്പിന് കാരണമാകാം. ബഹുസ്വര സമൂഹത്തില്‍ ഓരോരുത്തരുടെയും വിശ്വാസാവകാശങ്ങള്‍ മാനിക്കുകയും, ദേശസ്‌നേഹം വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുകയും വേണം. ചരിത്രം പഠിക്കുമ്പോള്‍, ഗാനത്തിന്റെ ആവേശം നിലനിര്‍ത്തുകയും, അത് വിവാദത്തിന്റെ ഉപകരണമാക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും മികച്ച വഴി.