കോണ്‍ഗ്രസിനെ പോലെ മുസ്ലീം ലീഗും മുണ്ടക്കൈ ചൂരല്‍മല ഫണ്ട് മുക്കിയോ, രണ്ടാംഘട്ട വീടുകള്‍ എങ്ങുമെത്തിയില്ല, ഭരണത്തിലെത്തിയതോടെ പാണക്കാട് തങ്ങളും വാഗ്ദാനം മറന്നോ?

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീട് നിര്‍മാണം പാതിവഴിയില്‍.

 

കോണ്‍ഗ്രസിന്റെ വീടുനിര്‍മ്മാണ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം വാങ്ങിയെങ്കിലും വീടു നിര്‍മാണം തുടങ്ങിയില്ല. ഫണ്ട് എവിടെ പോയെന്ന് കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും നേതൃത്വം തയ്യാറാകുന്നില്ല.

കോഴിക്കോട്: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി മുസ്ലിം ലീഗ് പ്രഖ്യാപിച്ച വീട് നിര്‍മാണം പാതിവഴിയില്‍. 105 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ടമായി 51 വീടുകള്‍ തൃക്കൈപ്പറ്റ വെള്ളിത്തോട്ടില്‍ പൂര്‍ത്തിയാക്കിയെങ്കിലും ശേഷിച്ചവ എന്ന് പൂര്‍ത്തിയാകുമെന്ന് വ്യക്തതയില്ല.

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്ത് 2026 ഫെബ്രുവരി 28-നാണ് 51 വീടുകളുടെ താക്കോല്‍ കൈമാറിയത്. മൂന്ന് ബെഡ്‌റൂമുകളുള്ള 1060 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്, എട്ട് സെന്റ് ഭൂമി, ഫര്‍ണിച്ചര്‍, ഭക്ഷ്യകിറ്റ് എന്നിവയും നല്‍കി. ഇത് വലിയ സ്വീകാര്യത നേടിയെങ്കിലും പിന്നീടുള്ള പ്രഖ്യാപനം പാഴ്വാക്കായി.

ലീഗ് നേതാക്കള്‍ അന്നുതന്നെ ബാക്കിയുള്ള 54 വീടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. പാണക്കാട് തങ്ങളാകട്ടെ 25 വീടുകള്‍ ജൂണ്‍ 15-നകം പൂര്‍ത്തിയാക്കുമെന്നും ശേഷിക്കുന്നവ സെപ്റ്റംബര്‍ 30-നകം നല്‍കുമെന്നും അറിയിച്ചു. എന്നാല്‍, ഇവയൊന്നും നടപ്പായില്ല.

തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലെത്തിയതോടെ മുസ്ലീം ലീഗ് വാഗ്ദാനം മറന്നതായി സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രചാരണവും ശ്രദ്ധയും ഇപ്പോള്‍ ഇല്ല. വാഗ്ദാനം നല്‍കിയ തീയതി കടന്നുപോയിട്ടും നേതാക്കള്‍ മറുപടി വിശദീകരണം നല്‍കുന്നില്ല.

കോണ്‍ഗ്രസിന്റെ വീടുനിര്‍മ്മാണ പദ്ധതിയും എങ്ങുമെത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം വാങ്ങിയെങ്കിലും വീടു നിര്‍മാണം തുടങ്ങിയില്ല. ഫണ്ട് എവിടെ പോയെന്ന് കൃത്യമായ വിശദീകരണം നല്‍കാന്‍ പോലും നേതൃത്വം തയ്യാറാകുന്നില്ല. മുസ്ലിം ലീഗും സ്വന്തം പദ്ധതിയായി പ്രഖ്യാപിച്ച് പണം പിരിച്ച് നിര്‍മ്മിച്ചതാണ് ആദ്യ ഘട്ടത്തിലെ വീടുകള്‍. അതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടുതലാണ്.

ദുരിതബാധിതര്‍ക്ക് വീട് നല്‍കുക എന്നത് മഹത്തായ കാര്യമാണ്. ആദ്യഘട്ടം പൂര്‍ത്തിയാക്കിയത് അഭിനന്ദനാര്‍ഹം. എന്നാല്‍, വാഗ്ദാനം നല്‍കിയ മുഴുവന്‍ വീടുകളും നല്‍കാതിരിക്കുന്നത്, ജനങ്ങളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു. ജൂണില്‍ നല്‍കുമെന്ന് പറഞ്ഞത് മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണ്. നിര്‍മ്മാണം തുടരുകയാണെങ്കില്‍, പുരോഗതി പൊതുജനങ്ങളെ അറിയിക്കാത്തത് എന്തുകൊണ്ട്?

വാഗ്ദാനം ചെയ്തവര്‍ അത് നിറവേറ്റണം. ദുരിതബാധിതരുടെ യാതനയെ മുതലെടുത്ത് രാഷ്ട്രീയ ലാഭം നേടുകയും, പിന്നീട് മറക്കുകയും ചെയ്യുന്ന രീതി ആവര്‍ത്തിക്കരുത്. മുസ്ലിം ലീഗ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കി കൈമാറുക. അല്ലെങ്കില്‍, കാലതാമസത്തിന് വ്യക്തമായ വിശദീകരണം നല്‍കുക എന്നത് അവരുടെ ഉത്തരവാദിത്തമാണ്.