വെട്ടുകത്തിയുമായി നില്‍ക്കുന്നയാള്‍ക്ക് മുന്നില്‍ പോലീസ്, ജീവനുമില്ലേ വില, അമേരിക്കയിലായിരുന്നെങ്കില്‍ ആയുധമെടുക്കുമെന്ന് തോന്നിയാല്‍ മതിയെന്ന് മുരളി തുമ്മാരുകുടി

ആയുധവുമായി നില്‍ക്കുന്നയാള്‍ക്ക് മുന്നില്‍ വെറുമൊരു ലാത്തിയുമായി ക്ഷമയോടെ കത്തി താഴെയിടാന്‍ ആവശ്യപ്പെടുന്ന പോലീസുകാരന്റെ ചിത്രം പങ്കുവെച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

 

അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍ പ്രത്യേകം ചോദ്യവും പേശലും ഒന്നും ഉണ്ടാകില്ല. പോലീസുകാര്‍ക്കെതിരെ ആയുധം എടുക്കുക പോലും വേണ്ട, ആയുധം എടുക്കുമെന്ന് തോന്നിയാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്.

കൊച്ചി: ആയുധവുമായി നില്‍ക്കുന്നയാള്‍ക്ക് മുന്നില്‍ വെറുമൊരു ലാത്തിയുമായി ക്ഷമയോടെ കത്തി താഴെയിടാന്‍ ആവശ്യപ്പെടുന്ന പോലീസുകാരന്റെ ചിത്രം പങ്കുവെച്ച് യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍ പ്രത്യേകം ചോദ്യവും പേശലും ഒന്നും ഉണ്ടാകില്ല. പോലീസുകാര്‍ക്കെതിരെ ആയുധം എടുക്കുക പോലും വേണ്ട, ആയുധം എടുക്കുമെന്ന് തോന്നിയാല്‍ മതിയെന്നാണ് അദ്ദേഹം പറയുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

പോലീസുകാരുടെ ജീവന്റെ വില!

വെട്ടുകത്തിയുമായി അക്രമാസക്തനായി നില്‍ക്കുന്ന ഒരാളുടെ മുന്നില്‍ ലാത്തിയുമായി ക്ഷമയോടെ കത്തി താഴെയിടാന്‍ ആവശ്യപ്പെടുന്ന പോലീസുകാരന്റെ വീഡിയോ കാണുന്നു. പേടി തോന്നി, പോലീസുകാരനോട് സഹതാപവും.

അയാള്‍ കത്തിയെടുത്ത് ഒന്ന് വെട്ടിയാല്‍ പോലീസുകാരന്റെ കഥ കഴിയും, അല്ലെങ്കില്‍ ഗുരുതരമായി പരിക്കേല്‍ക്കും, മിക്കവാറും അതോടെ പോലീസ് ജീവിതം തന്നെ അവസാനിക്കും. എന്നിട്ടും ക്ഷമയോടെ, മാന്യമായിട്ടാണ് പോലീസുകാരന്‍ പെരുമാറുന്നത്. അവസാനം അയാളെ വെടിവച്ചാണ് കീഴ്‌പ്പെടുത്തിയതെന്ന് വായിച്ചു. ഭാഗ്യം കൊണ്ട് പോലീസുകാര്‍ക്ക് പരിക്കൊന്നും പറ്റിയില്ല.

നമ്മുടെ പോലീസിനിന്റെ റൂള്‍സ് ഓഫ് എന്‍ഗേജ്‌മെന്റ് ഇങ്ങനെ ആയിരിക്കും. അതുകൊണ്ടാണ് പ്രത്യേകിച്ച് ഒരു വ്യക്തി സുരക്ഷാ ഉപകരണങ്ങളോ പ്രതിരോധ സംവിധാനമോ ഇല്ലാതെ ഒരു പോലീസുകാരന് ഇങ്ങനെ അക്രമാസക്തമായ ഒരാളുടെ മുന്നില്‍ പോയി നില്‍ക്കേണ്ടി വരുന്നത്.
ഇതത്ര നല്ലതല്ല. നമ്മളെയും നിയമവാഴ്ചയെയും സംരക്ഷിക്കുന്ന പോലീസുകാര്‍ക്കും സംരക്ഷണം വേണം. അവര്‍ക്ക് അവകാശങ്ങള്‍ ഉണ്ടാവുകയും വേണം.

അമേരിക്ക ഉള്‍പ്പെടെ മറ്റു പല രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍ പ്രത്യേകം ചോദ്യവും പേശലും ഒന്നും ഉണ്ടാകില്ല. പോലീസുകാര്‍ക്കെതിരെ ആയുധം എടുക്കുക പോലും വേണ്ട, ആയുധം എടുക്കുമെന്ന് തോന്നിയാല്‍ മതി, കഥ കഴിഞ്ഞു.