ദീപാവലിക്ക് ജീവനക്കാരേയെല്ലാം അത്ഭുതപ്പെടുത്തുന്ന പ്രത്യേക സമ്മാനം നല്‍കി അംബാനി, വൈറലായി സമ്മാനപ്പെട്ടി തുറക്കുന്ന വീഡിയോ
ദീപാവലി ആഘോഷവേളയില്‍ ജീവനക്കാര്‍ക്കെല്ലാം പലവിധ സമ്മാനങ്ങള്‍ നല്‍കുക കമ്പനികളുടെ പതിവാണ്. ക്യാഷ് ബോണസ് മുതല്‍ പരമ്പരാഗത മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും വരെ അക്കൂട്ടത്തിലുണ്ടാകും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ ജീവനക്കാരെ സമാന സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷവും അതിനുമുമ്പുള്ള വര്‍ഷവും, കമ്പനി പിങ്ക് നിറത്തിലുള്ള ഗിഫ്റ്റ് ബോക്‌സുകളാണ് വിതരണം ചെയ്തത്.
ന്യൂഡല്‍ഹി: ദീപാവലി ആഘോഷവേളയില്‍ ജീവനക്കാര്‍ക്കെല്ലാം പലവിധ സമ്മാനങ്ങള്‍ നല്‍കുക കമ്പനികളുടെ പതിവാണ്. ക്യാഷ് ബോണസ് മുതല്‍ പരമ്പരാഗത മധുരപലഹാരങ്ങളും ലഘുഭക്ഷണങ്ങളും വരെ അക്കൂട്ടത്തിലുണ്ടാകും. കോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇത്തവണ തങ്ങളുടെ ജീവനക്കാര്‍ക്ക് രുചികരമായ ഡ്രൈ ഫ്രൂട്ട്സ് നിറച്ച പ്രത്യേക ഗിഫ്റ്റ് ബോക്സുകള്‍ സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടം നേടി.
കശുവണ്ടി, ബദാം, ഉണക്കമുന്തിരി എന്നിവ അടങ്ങിയ മൂന്ന് പ്രത്യേക പാക്കറ്റുകള്‍ ഉള്‍ക്കൊള്ളുന്ന മനോഹരമായി രൂപകല്‍പ്പന ചെയ്ത വെള്ള ബോക്‌സാണ് സമ്മാനപ്പെട്ടിയുടെ സവിശേഷത. ഇവയെല്ലാം മനോഹരമായി പെട്ടിയില്‍ അടുക്കിവെച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിലെ ഒരു സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ ഇത് അണ്‍ബോക്‌സ് ചെയ്യുന്ന വീഡിയോ പങ്കിട്ടു.
ഇംഗ്ലീഷിലും ഹിന്ദിയിലും 'ദീപാവലി ആശംസകള്‍' എന്ന വാക്യങ്ങളാല്‍ ബോക്സ് അലങ്കരിച്ചിരിക്കുന്നു. ഉള്ളില്‍, മുകേഷ് അംബാനിയും ഭാര്യ നിത അംബാനി, ആകാശ് അംബാനി, ശ്ലോക മേത്ത, ഇഷ അംബാനി, ആനന്ദ് പിരാമല്‍, അനന്ത് അംബാനി, രാധിക മര്‍ച്ചന്റ്, അവരുടെ നാല് പേരക്കുട്ടികള്‍ എന്നിവരുള്‍പ്പെടെയുള്ള ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും സമ്മാനത്തോടൊപ്പമുണ്ട്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ ജീവനക്കാരെ സമാന സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷവും അതിനുമുമ്പുള്ള വര്‍ഷവും, കമ്പനി പിങ്ക് നിറത്തിലുള്ള ഗിഫ്റ്റ് ബോക്‌സുകളാണ് വിതരണം ചെയ്തത്. പരിപ്പ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ ശേഖരം നിറച്ചവ ബോക്‌സുകളാണിവ. ജൂലൈയില്‍, അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹം ആഘോഷിക്കാനും ജീവനക്കാര്‍ക്ക് ഒരു പ്രത്യേക ഗിഫ്റ്റ് ബോക്‌സ് ലഭിച്ചിരുന്നു.