വികസനത്തിന് പൂട്ടിട്ട് എം.പിമാർ : നാടിന് നഷ്ടമാകുന്നത് നൂറുകണക്കിന് കോടികൾ

നാടിന്റെ വികസനത്തിനും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന എം.പി ഫണ്ട് ചെലവഴിക്കുന്നതിൽ കേരളത്തിലെ ജനപ്രതിനിധികൾ കാട്ടുന്നത് ഗുരുതരമായ നിസംഗത. ജനങ്ങൾ നിരവധിയായ ആവശ്യങ്ങളുമായി ദിവസേന എം.പിമാരെ സമീപിക്കാറുള്ളപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ വികസന ഫണ്ട് ഉപയോഗിക്കാതെ വികസനപ്രവർത്തനങ്ങൾ വഴിമുട്ടിനിൽക്കുന്നത്.

 

കേരളത്തിനായി അനുവദിച്ച 520.38 കോടി രൂപയിൽ വെറും 107 കോടി രൂപ (20.56%) മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് എന്നാണ് വിവരം. ദേശീയതലത്തിൽ ഫണ്ട് വിനിയോഗം 32.9 ശതമാനവും സംസ്ഥാനങ്ങളുടെ ശരാശരി 55.3 ശതമാനവുമാണെന്നിരിക്കെയാണ് കേരളം ഏറെ പിന്നിലായിനിൽക്കുന്നത്.

 തിരുവനന്തപുരം: നാടിന്റെ വികസനത്തിനും ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന എം.പി ഫണ്ട് ചെലവഴിക്കുന്നതിൽ കേരളത്തിലെ ജനപ്രതിനിധികൾ കാട്ടുന്നത് ഗുരുതരമായ നിസംഗത. ജനങ്ങൾ നിരവധിയായ ആവശ്യങ്ങളുമായി ദിവസേന എം.പിമാരെ സമീപിക്കാറുള്ളപ്പോഴാണ് കോടിക്കണക്കിന് രൂപയുടെ വികസന ഫണ്ട് ഉപയോഗിക്കാതെ വികസനപ്രവർത്തനങ്ങൾ വഴിമുട്ടിനിൽക്കുന്നത്.

കേരളത്തിനായി അനുവദിച്ച 520.38 കോടി രൂപയിൽ വെറും 107 കോടി രൂപ (20.56%) മാത്രമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത് എന്നാണ് വിവരം. ദേശീയതലത്തിൽ ഫണ്ട് വിനിയോഗം 32.9 ശതമാനവും സംസ്ഥാനങ്ങളുടെ ശരാശരി 55.3 ശതമാനവുമാണെന്നിരിക്കെയാണ് കേരളം ഏറെ പിന്നിലായിനിൽക്കുന്നത്.

ഫണ്ട് വിനിയോഗത്തിൽ മുൻപന്തിയിലുള്ളത് ഡീൻ കുര്യാക്കോസും (36.76%) എൻ.കെ. പ്രേമചന്ദ്രനുമാണ് (35.60%). എന്നാൽ, സി. സദാനന്ദൻ (0.00%), എം.കെ. രാഘവൻ (5.2%), അബ്ദുസ്സമദ് സമദാനി (7.32%), വി. ശിവദാസൻ (8.99%) തുടങ്ങിയ ഭൂരിഭാഗം എം.പിമാരുടെയും ഫണ്ട് വിനിയോഗം അങ്ങേയറ്റം നിരാശാജനകമാണ്.

നാടിന് ആവശ്യമായ കുടിവെള്ളം, റോഡ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ കൃത്യമായ മുൻഗണന നിശ്ചയിച്ച് ഈ തുക ചെലവഴിക്കാൻ വലിയ പ്രയാസമൊന്നുമില്ല. നിശ്ചിത സമയത്തിനുള്ളിൽ വിനിയോഗിച്ചില്ലെങ്കിൽ തിരികെ പോകുന്ന ഈ തുക ജനങ്ങൾക്ക് ലഭിക്കേണ്ട വലിയൊരു അവകാശമാണ്. 

അത് വിനിയോഗിക്കാതെ നാടിന് ലഭിക്കേണ്ട വികസനം തടസ്സപ്പെടുത്തുന്ന, ഈ രീതിയിലുള്ള അനാസ്ഥ കാണിക്കുന്ന ജനപ്രതിനിധികൾ സ്ഥാനത്ത് തുടരാൻ അർഹരല്ലെന്ന പൊതുവികാരം ജനങ്ങളിൽ ശക്തമാകുകയാണ്.