പാകിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമീര്‍ ഐപിഎല്ലിലേക്ക്, നോട്ടമിട്ട് ആര്‍സിബി, വര്‍ഷങ്ങള്‍ക്കുശേഷം ഒരു പാക് പേസര്‍ ഇന്ത്യയില്‍ കളിക്കുമോ?
പാകിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ആമീര്‍ 2027ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള സാധ്യത തുറന്നതായി റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാന്‍ താരങ്ങള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ ഐപിഎല്ലില്‍ കളിക്കുന്നത് നിരോധിച്ചിരുന്നു. ബ്രിട്ടീഷ് പൗരന്‍ എന്ന നിലയിലാണ് ആമീര്‍ ഓവര്‍സീസ് താരമായി എത്തുക.
ലണ്ടന്‍: പാകിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍ മുഹമ്മദ് ആമീര്‍ 2027ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനുള്ള സാധ്യത തുറന്നതായി റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ താരങ്ങളെ രാഷ്ട്രീയ കാരണങ്ങളാല്‍ ഐപിഎല്ലില്‍ കളിക്കുന്നത് നിരോധിച്ചിരുന്നു. ബ്രിട്ടീഷ് പൗരന്‍ എന്ന നിലയിലാണ് ആമീര്‍ ഓവര്‍സീസ് താരമായി എത്തുക.
ബ്രിട്ടീഷ് പാസ്പോര്‍ട്ട് ലഭിച്ചതായി താരം അറിയിച്ചു. പാകിസ്ഥാന്‍ പൗരത്വവും നിലനിര്‍ത്തുന്ന ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പാണിത്. ഇതോടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഔദ്യോഗിക ബന്ധം തുടര്‍ന്നുതന്നെ ഐപിഎല്‍ ഉള്‍പ്പെടെയുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കാന്‍ യോഗ്യനാകുന്നു.
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഉള്‍പ്പെടെയുള്ള ടീമുകള്‍ ആമീറിനെ ടാര്‍ഗറ്റ് ചെയ്യുമെന്ന് ഊഹാപോഹങ്ങളുണ്ട്. വിരാട് കോഹ്ലിയുടെ ടീമിനൊപ്പം ആമീര്‍ കളിക്കുന്ന കാര്യങ്ങള്‍ ആരാധകര്‍ ചര്‍ച്ച ചെയ്തുതുടങ്ങി.
ആമീര്‍ പാകിസ്ഥാന് വേണ്ടി 259 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. സ്വിങ് ബോളിങ്, യോര്‍ക്കറുകള്‍, കുറഞ്ഞ എക്കോണമി റേറ്റ് എന്നിവയില്‍ മികവുറ്റവനാണ് 34കാരനായ ആമിര്‍. 2010ലെ സ്പോട്ട് ഫിക്‌സിങ് വിവാദത്തിനു ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന താരവുമാണ്.
നിലവില്‍ ആമീര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കുടുംബവുമായും നിയമോപദേശകരുമായും ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഈ വാര്‍ത്ത.