ക്ലാസ് മുറിയില്‍വെച്ച് കുട്ടികളോട് ഫീസ് ചോദിക്കരുത്, പണമില്ലാത്തതിനാല്‍ പഠനയാത്രയില്‍ ഒഴിവാക്കരുത്, മന്ത്രിയുടെ നിര്‍ദ്ദേശത്തില്‍ കൈയ്യടിച്ച് സോഷ്യല്‍മീഡിയ

സ്‌കൂളില്‍ കുട്ടികളോട് കരുതലോടെ പെരുമാറണമെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസമന്ത്രി വി ശവന്‍കുട്ടി. കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷേമം മുന്‍നിര്‍ത്തിയാണ് മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നില്‍കിയത്.

 

മന്ത്രിയുടെ പുതിയ നിര്‍ദ്ദേശത്തെ സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്തു. പല സ്‌കൂളുകളും കുട്ടികളെ ഫീസിന്റെ പേരില്‍ മാനസികമായി ഉപദ്രവിക്കുക പതിവാണ്.

കൊച്ചി: സ്‌കൂളില്‍ കുട്ടികളോട് കരുതലോടെ പെരുമാറണമെന്ന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസമന്ത്രി വി ശവന്‍കുട്ടി. കുട്ടികളുടെ മാനസികവും ശാരീരികവുമായ ക്ഷേമം മുന്‍നിര്‍ത്തിയാണ് മന്ത്രി അധികൃതര്‍ക്ക് നിര്‍ദ്ദേശം നില്‍കിയത്. മന്ത്രിയുടെ പുതിയ നിര്‍ദ്ദേശത്തെ സോഷ്യല്‍ മീഡിയ സ്വാഗതം ചെയ്തു. പല സ്‌കൂളുകളും കുട്ടികളെ ഫീസിന്റെ പേരില്‍ മാനസികമായി ഉപദ്രവിക്കുക പതിവാണ്. ക്ലാസില്‍ നിന്നും പുറത്തുനിര്‍ത്തുന്ന സ്‌കൂളുകളുമുണ്ടെന്ന് ചിലര്‍ പ്രതികരിച്ചു.

ക്ലാസ് മുറികളില്‍ ബോഡി ഷെയ്മിംഗ് അടക്കം വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായ അവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അധ്യാപകരില്‍ നിന്നോ സ്‌കൂള്‍ അധികാരികളില്‍ നിന്നോ ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ക്ലാസ് മുറികളില്‍ വെച്ച് ഫീസ് ചോദിക്കാന്‍ പാടില്ല. കഴിവതും ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി പരിഹരിക്കേണ്ടതാണെന്നും മന്ത്രി പറയുന്നു.

വിദ്യാര്‍ഥികളില്‍ നിന്ന് ഈടാക്കുന്ന വാഹന വാടക ഉള്‍പ്പെടെയുള്ള ഫീസ് സംബന്ധിച്ച ആവശ്യങ്ങള്‍ ക്ലാസ്മുറികളില്‍ മറ്റ് കുട്ടികളുടെ സാന്നിധ്യത്തില്‍ അധ്യാപകരും സ്‌കൂള്‍ അധികൃതരും ചോദിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഫീസ് നല്‍കാന്‍ വൈകുന്ന കുട്ടികളെ മാനസികമായി ബാധിക്കുന്നതാണ് മറ്റു കുട്ടികള്‍ക്ക് മുന്നിലുള്ള ഇത്തരം ചോദ്യങ്ങള്‍.

പഠനയാത്രയ്ക്ക് പണം ഇല്ല എന്ന കാരണത്താല്‍ സ്‌കൂളിലെ ഒരു കുട്ടിയെപ്പോലും യാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ പാടുള്ളതല്ലെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. സ്‌കൂളുകളില്‍ പഠനയാത്രകള്‍, സ്‌കൂളുകളിലെ വ്യക്തിഗത ആഘോഷങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ദേശങ്ങള്‍ അടിയന്തിരമായി നടപ്പില്‍ വരുത്തുന്നതിനു സ്വീകരിച്ച നടപടികളിന്മേല്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

സ്‌കൂള്‍ പഠനയാത്രകള്‍, വിനോദയാത്രകള്‍ മാത്രമാക്കി മാറ്റുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. മാത്രമല്ല, ഇതിനു വന്‍തോതിലുള്ള തുകയാണ് ചില സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത്. ഇത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ കഴിയാതെ അവരില്‍ മാനസിക പ്രയാസം ഉണ്ടാക്കുന്നു. ആയതിനാല്‍ പഠനയാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ ക്രമീകരിക്കണമെന്നും ശിവന്‍കുട്ടി നിര്‍ദേശിച്ചു.

പഠനയാത്രയോടൊപ്പം പോകുന്ന അധ്യാപകരുടെയും പിടിഎ അംഗങ്ങളുടെയും യാത്രാ ചെലവ് ബന്ധപ്പെട്ട പിടിഎ കമ്മിറ്റികളോ സ്റ്റാഫ് മാനേജ്‌മെന്റ് കമ്മിറ്റിയോ വഹിക്കേണ്ടതാണ്. ഇത് കുട്ടികളില്‍ നിന്നും ഈടാക്കാന്‍ പാടില്ല. സ്‌കൂളുകളില്‍ ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ജന്മദിനംപോലുള്ള വ്യക്തിഗത ആഘോഷങ്ങളില്‍ സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു. സമ്മാനങ്ങള്‍ കൊണ്ടു വരാത്ത കുട്ടികളെ വേര്‍തിരിച്ച് കാണുന്ന പ്രവണതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഇത്തരം ആഘോഷങ്ങള്‍ ഒഴിവാക്കുന്നതിനു സ്‌കൂള്‍ അധികാരികള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.