ക്രിക്കറ്റ് താരമായ ഭര്‍ത്താവിനേക്കാല്‍ പ്രശസ്തയായ ഭാര്യ, ഓരോ മത്സരത്തിലും ലക്ഷങ്ങളുടെ പ്രതിഫലം വാങ്ങി മയന്തി
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളിലൊരാളാണ് മയന്തി ലാംഗര്‍. ബിസിസിഐ മുന്‍ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ മകന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയായ മയന്തി, സ്വന്തം കഴിവുകൊണ്ട് വിജയിച്ച പ്രൊഫഷണലാണ്.
ഡല്‍ഹി സ്വദേശിയായ മയന്തി, യുഎസിലെ പഠനകാലത്ത് ഫിഫ ബീച്ച് ഫുട്‌ബോളിന്റെ ഗസ്റ്റ് ആങ്കറായി തുടങ്ങിയാണ് ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് ജേണലിസത്തിലേക്ക് കടന്നു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റുകളിലൊരാളാണ് മയന്തി ലാംഗര്‍. ബിസിസിഐ മുന്‍ പ്രസിഡന്റ് റോജര്‍ ബിന്നിയുടെ മകന്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയായ മയന്തി, സ്വന്തം കഴിവുകൊണ്ട് വിജയിച്ച പ്രൊഫഷണലാണ്.
ഡല്‍ഹി സ്വദേശിയായ മയന്തി, യുഎസിലെ പഠനകാലത്ത് ഫിഫ ബീച്ച് ഫുട്‌ബോളിന്റെ ഗസ്റ്റ് ആങ്കറായി തുടങ്ങിയാണ് ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് ജേണലിസത്തിലേക്ക് കടന്നു. ഫുട്‌ബോള്‍ കഫേയിലൂടെ കരിയര്‍ ആരംഭിച്ച മയന്തി, ഇപ്പോള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ചാനലുകളില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ അവതരിപ്പിക്കുന്നു.
2018-ലും 2019-ലും ഐപിഎല്‍ അവതരണം നിര്‍വഹിച്ച മയന്തി, 2025-ല്‍ വീണ്ടും ഐപിഎല്ലിലേക്ക് തിരിച്ചെത്തി. ഫിഫ വേള്‍ഡ് കപ്പ് ഉള്‍പ്പെടെയുള്ള വലിയ ഇവന്റുകള്‍ കവര്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് തന്ത്രങ്ങള്‍ ലളിതമായി വിശദീകരിക്കുന്നതില്‍ പ്രശസ്തയാണ് മയന്തി.
2012-ലാണ് ഇന്ത്യന്‍ താരമായിരുന്ന സ്റ്റുവര്‍ട്ട് ബിന്നിയെ വിവാഹം കഴിച്ചത്. ക്രിക്കറ്റ് ഇന്റര്‍വ്യൂവിനിടെ പരിചയപ്പെട്ട ഇരുവരും, പരസ്പരം പിന്തുണയോടെ കരിയറും കുടുംബവും മുന്നോട്ടുകൊണ്ടുപോകുന്നു.
ഏറ്റവും ശ്രദ്ധേയമായ കാര്യം, മയന്തിയുടെ നെറ്റ്വര്‍ത്ത് ഭര്‍ത്താവിനേക്കാള്‍ വളരെ കൂടുതലാണ് എന്നതാണ്. വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2025-2026 കാലഘട്ടത്തില്‍ മയന്തി ലാംഗറിന്റെ നെറ്റ്വര്‍ത്ത് ഏകദേശം 83 കോടി രൂപയാണ്. പ്രധാനമായും പ്രൈം സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലെ അവതരണവും ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റുകളുമാണ് വരുമാനം നല്‍കുന്നത്. ഓരോ മത്സരത്തിലും ലക്ഷങ്ങളാണ് അവരുടെ പ്രതിഫലം.
സ്റ്റുവര്‍ട്ട് ബിന്നിയുടെ നെറ്റ്വര്‍ത്ത് ഏകദേശം 16.9 കോടി രൂപ മാത്രമാണ്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ സ്റ്റുവര്‍ട്ടിന്റെ വരുമാന സ്രോതസ്സുകള്‍ കുറഞ്ഞപ്പോള്‍, മയന്തി ഇപ്പോഴും ആക്ടീവായി തുടരുന്നു.
ക്രിക്കറ്റ് ലോകത്ത് സ്വന്തം ഇടം നേടിയ മയന്തി ലാംഗര്‍, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്ററുകളിലൊരാളായി തിളങ്ങുന്നു. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സ്റ്റ്യുവര്‍ട്ട് ബിന്നിയേക്കാള്‍ പ്രശസ്തയാണ് മയന്തി.