മില്‍മ പാലിന് ഒരു കുഴപ്പവുമില്ല, പതിറ്റാണ്ടുകളായി ഉറയൊഴിച്ച് തൈരുണ്ടാക്കുന്നു, സാമ്പത്തിക ശാസ്ത്രജ്ഞ മേരി ജോര്‍ജിന്റെ പരാതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ശാരദക്കുട്ടി

മില്‍മ പാലിനെതിരായ സാമ്പത്തിക ശാസ്ത്രജ്ഞ മേരി ജോര്‍ജിന്റെ പരാതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി.

 

മില്‍മ പാലില്‍ ഉറയൊഴിച്ചാല്‍ തൈര് ഉറ കൂടുന്നില്ല എന്ന് മേരി ജോര്‍ജ് പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, പതിറ്റാണ്ടുകളായി താന്‍ ഉപയോഗിക്കുന്നത് മില്‍മയാണെന്നും ഒരു കുഴപ്പവുമില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.

കൊച്ചി: മില്‍മ പാലിനെതിരായ സാമ്പത്തിക ശാസ്ത്രജ്ഞ മേരി ജോര്‍ജിന്റെ പരാതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ എസ് ശാരദക്കുട്ടി. മില്‍മ പാലില്‍ ഉറയൊഴിച്ചാല്‍ തൈര് ഉറ കൂടുന്നില്ല എന്ന് മേരി ജോര്‍ജ് പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍, പതിറ്റാണ്ടുകളായി താന്‍ ഉപയോഗിക്കുന്നത് മില്‍മയാണെന്നും ഒരു കുഴപ്പവുമില്ലെന്നും ശാരദക്കുട്ടി പറഞ്ഞു.

എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

സാമ്പത്തികശാസ്ത്ര അധ്യാപിക മേരി ജോര്‍ജ്ജ് മില്‍മ പാലിനെ കുറിച്ച് പറഞ്ഞ പരാതി എനിക്ക് അംഗീകരിക്കാനേ കഴിയുന്നില്ല.

വെള്ളം ചേര്‍ക്കാതെ milk Cooker ല്‍ കാച്ചിയ മില്‍മപാല്‍ ചെറുചൂടോടെ  കാസറോളില്‍ ഉറയൊഴിച്ചാണ് ഞാന്‍ കാലങ്ങളായി തൈരുണ്ടാക്കുന്നത്. ഉറതൈര് ഒരു സ്പൂണ്‍, വെള്ള മയമില്ലാത്ത കാസറോളില്‍ ഒഴിച്ച് വശങ്ങളിലെല്ലാം പിടിക്കുന്ന തരത്തില്‍ ഒന്നു ചുറ്റിച്ചിട്ട് ചെറു ചൂടോടെ പാല്‍ ഒഴിച്ചു വെക്കുകയാണ് ചെയ്യുന്നത്. പിറ്റേന്ന് നല്ല ഹല്‍വ മുറിച്ചെടുക്കുന്നതു പോലെ കട്ടത്തൈര് മുറിച്ചെടുക്കാം. വെള്ള മയമുണ്ടാവില്ല.

1987-88 കാലഘട്ടത്തില്‍ ഗര്‍ഭിണിയായിരുന്ന ഞാന്‍ തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ താമസിക്കുമ്പോള്‍  മില്‍മ പാല്‍ തിളപ്പിക്കാതെ തന്നെ കുടിക്കാറുണ്ടായിരുന്നു. തിളപ്പിക്കാതെ തന്നെ തൈരും ഉണ്ടാക്കിയിരുന്നു. അന്നും നല്ല കട്ടിയുള്ള തൈരായിരുന്നു കിട്ടിയിരുന്നത്. കോട്ടയത്തും തിരുവനന്തപുരത്തും തൃശ്ശൂരും കോഴിക്കോട്ടും താമസിക്കുമ്പോഴും ഇതൊക്കെ ത്തന്നെ തുടര്‍ന്നിരുന്നു.

മില്‍മയുടെ പാല്‍, തൈര്, നെയ്യ്, കട്ടിമോര് ഇതൊക്കെത്തന്നെ എന്റെ ഏറ്റവും രുചികരവും ആരോഗ്യദായകവുമായ ഉത്പന്നങ്ങള്‍.