പാര്‍ട്ടിയിലെ ചെന്താരകമായ പി.ജെയ്ക്കും മകനുമെതിരെ ഗുരുതര ആരോപണവുമായി മനുതോമസ്, കണ്ണൂരില്‍ വിഗ്രഹങ്ങള്‍ ഉടയുമ്പോള്‍ മൗനം പാലിച്ചു നേതൃത്വം

കണ്ണൂരിലെ സ്വര്‍ണ, ക്വട്ടേഷന്‍ സംഘത്തിനെതിരെ മനുതോമസ് ഉന്നയിക്കുന്ന ആരോപണ ശരങ്ങള്‍ ചെന്നുകൊളളുന്നത് സി.പി. എം സംസ്ഥാന സമിതി അംഗവും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ  പി.ജയരാജന്റെ
 
തനിക്കെതിരെയുളള ഭീഷണിയില്‍ ഭയമില്ല. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് താന്‍ പരാതി ഉന്നയിച്ച നേതാവിനെ സംരക്ഷിച്ചതും ചില നേതാക്കളാണ്. പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയാകുമെന്ന് കരുതിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കൈയ്യില്‍ നേരിട്ടു പരാതി  കൊടുത്തിട്ടും

കണ്ണൂര്‍:  കണ്ണൂരിലെ സ്വര്‍ണ, ക്വട്ടേഷന്‍ സംഘത്തിനെതിരെ മനുതോമസ് ഉന്നയിക്കുന്ന ആരോപണ ശരങ്ങള്‍ ചെന്നുകൊളളുന്നത് സി.പി. എം സംസ്ഥാന സമിതി അംഗവും ഖാദിബോര്‍ഡ് വൈസ് ചെയര്‍മാനുമായ  പി.ജയരാജന്റെ  ഇടനെഞ്ചിലേക്ക്.പി.ജയരാജനും മകനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ യുവനേതാവ് രംഗത്തു വന്നത് നേതൃത്വത്തെ നടുക്കിയിട്ടുണ്ട്.

ആകാശ് തില്ലങ്കേരി, അര്‍ജുന്‍  ആയങ്കി തുടങ്ങിയ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് പി.ജയരാജനും മകന്‍ ജയിന്‍രാജിനും ബന്ധമുണ്ടെന്ന കൃത്യമായ ആരോപണമാണ് മനുതോമസ് ഇപ്പോള്‍ ഉന്നയിക്കുന്നത്.  തന്റെ ബിസിനസ് ബന്ധങ്ങളെ കുറിച്ചു ജയരാജനല്ല മറുപടി പറയേണ്ടതെന്നും താന്‍ അംഗമായിരുന്ന പാര്‍ട്ടി ജില്ലാകമ്മിറ്റിയാണെന്നും മനുതോമസ് മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. റെഡ് ആര്‍മിയെന്ന സൈബര്‍ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത് പി.ജയരാജന്റെ മകന്‍ ജയിന്‍രാജാണ്. ഇതിനായി ശമ്പളക്കാരെ പോലെയാണ് ഇവരെ കൊണ്ടു നടക്കുന്നത്. ഗള്‍ഫില്‍ ഉള്‍പ്പെടെ ഇവര്‍ക്ക് ബിസിനസുണ്ടെന്നും സ്വര്‍ണം പൊട്ടിക്കല്‍ കോ ഓര്‍ഡിനേറ്റര്‍ പി.ജയരാജന്റെ മകന്‍ ജയ്ന്‍ രാജ് ഗള്‍ഫില്‍ നിന്നുമാണെന്നും  മനുതോമസ് വെളിപ്പെടുത്തി.. ഇവരെയൊക്കെ വാഹനങ്ങളില്‍ കൊണ്ടു നടന്നും വളര്‍ത്തിയതും ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ഈക്കാര്യത്തില്‍ കൂടുതല്‍ പറയേണ്ടതില്ല. 

തനിക്കെതിരെയുളള ഭീഷണിയില്‍ ഭയമില്ല. സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് താന്‍ പരാതി ഉന്നയിച്ച നേതാവിനെ സംരക്ഷിച്ചതും ചില നേതാക്കളാണ്. പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തിയാകുമെന്ന് കരുതിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ കൈയ്യില്‍ നേരിട്ടു പരാതി  കൊടുത്തിട്ടും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിച്ച നേതാവിനെതിരെ നടപടിയെടുത്തിട്ടില്ല. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി പി.ജയരാജന്റെ മകന് ബന്ധമുണ്ടെന്ന് സംശയിക്കുന്നുണ്ട്. ഈക്കാര്യം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വമാണ്. നേരത്തെ പാര്‍ട്ടി തളളിപറഞ്ഞവര്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന വ്യാജവാര്‍ത്തയില്‍ ആഘോഷിക്കുകയായിരുന്നു ക്വട്ടേഷന്‍ സംഘം. എന്നാല്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി തന്നെ തിരുത്തിക്കൊണ്ടു മെംപര്‍ഷിപ്പ് പുതുക്കാത്തതിനെ തുടര്‍ന്ന് ഒഴിവാക്കുകയാണ് ചെയ്തതെന്നു പറഞ്ഞിട്ടുണ്ട്. 

 തന്നെ കൈക്കാര്യം ചെയ്യുമെന്നാണ് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുളളത്. തന്റെ ജീവന് ഭീഷണിയുളളതിനാല്‍ കാര്യങ്ങള്‍ പറയാതിരിക്കാനാവില്ല. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കേണ്ടിവരും. അതു പാര്‍ട്ടി പ്രവര്‍ത്തകനായാലും സാധാരണ വ്യക്തിയായാലും. പി . ജയരാജനുമായിവ്യക്തിപരമായി പ്രശ്‌നമൊന്നുമില്ല. താന്‍ ചില കാര്യങ്ങള്‍ ഉന്നയിച്ചതു കേള്‍ക്കാന്‍ പി.ജയരാജന് സഹിഷ്ണുതയില്ല. പി.ജയരാജന് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല.

 അദ്ദേഹം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയും പ്രസ്താവനയിലൂടെയും പറയുകയാണ്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘത്തിന് പാര്‍ട്ടിയില്‍ നിന്നും സംരക്ഷണം കിട്ടിയിട്ടുണ്ട് അവര്‍ പാര്‍ട്ടിക്കുളളില്‍വളര്‍ന്ന് വൃക്ഷങ്ങളായി മാറിയതും ഈസംരക്ഷണം കൊണ്ടാണ്. അതുകൊണ്ടാണ് ഇവര്‍ക്ക് ഇപ്പോഴും പാര്‍ട്ടിയുമായി ബന്ധമുളളത്. താന്‍ സംവാദത്തിന് പി.ജയരാജനെക്ഷണിച്ചുവെങ്കിലും അദ്ദേഹം ഇതുവരെ തയ്യാറായിട്ടില്ല. താന്‍ കൊടുത്ത പരാതിയില്‍ പാര്‍ട്ടി ശരിയായ വിധത്തില്‍ നടപടിയെടുത്തില്ല.

അതിന്റെ ദോഷവശങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടി അനുഭവിക്കുന്നത്. ക്വട്ടേഷന്‍ സംഘങ്ങള്‍ തനിക്കെതിരെ നടത്തിയ ഗൂഡാലോചനകളും അതിന്റെ തെളിവുകളും താന്‍ പാര്‍ട്ടിയോട് പറഞ്ഞതാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പാര്‍ട്ടിക്ക് പരിമിതികളുണ്ട്. എന്തുകൊണ്ടാണ് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരം പരിമിതികളുണ്ടാകുന്നതെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നാണ് മനുതോമസ് പ്രതികരിച്ചത്. ഏതു രാഷ്ട്രീയ പ്രസ്ഥാനത്തിലും ഇങ്ങനെയല്ലാതെ  ഇനിമുന്‍പോട്ടു പോകാന്‍ കഴിയില്ല. കമ്യുണിസ്റ്റ് പാര്‍ട്ടി അങ്ങനെയാവരുതെന്നതാണ് തന്റെ വിശ്വാസം. തന്നെ കൊത്തിവലിക്കാന്‍ തന്റെ ഫാന്‍സുകാര്‍ക്ക് പി.ജയരാജന്‍ കണ്ടന്‍ഡ് കൊടുക്കുകയാണ് ചെയ്തതെന്നും മനുതോമസ് കുറ്റപ്പെടുത്തി.