ലക്ഷ്വറി ഹോട്ടലില്‍ അഞ്ചു മാസം താമസിച്ചപ്പോള്‍ ബില്ല് 6 ലക്ഷത്തിലധികം രൂപ, പണം അടച്ചതായി വ്യാജ സ്‌ക്രീന്‍ഷോട്ട് നല്‍കി, ഒടുവില്‍ പൊക്കിയതിങ്ങനെ, ഡിജിറ്റല്‍ പേമന്റില്‍ പണികിട്ടുമെന്ന് പോലീസ്

ഹോട്ടലില്‍ അഞ്ച് മാസം താമസിച്ച് 6 ലക്ഷത്തിലധികം രൂപ അടക്കാതെ മുങ്ങിയ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഒരു ഫേക്ക് ജവീിലജല ആപ്പ് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആപ്പില്‍ സ്‌കാനര്‍ മാത്രമേ പ്രവര്‍ത്തിക്കൂ, മറ്റ് ഫീച്ചറുകള്‍ ഒന്നും ഉണ്ടാകില്ല. യൂട്യൂബ് വീഡിയോ കണ്ടാണ് ഇത്തരമൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഹിമാംശു സമ്മതിച്ചു.

ഗുരുഗ്രാം: ഹോട്ടലില്‍ അഞ്ച് മാസം താമസിച്ച് 6 ലക്ഷത്തിലധികം രൂപ അടക്കാതെ മുങ്ങിയ 26 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സോനയില്‍ താമസക്കാരനായ ഹിമാംശുവിനേയാണ് അറസ്റ്റ് ചെയ്തത്. ഫേക്ക് പേയ്‌മെന്റ് സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ച് യുവാവ് മുങ്ങുകയായിരുന്നു.

ഒക്ടോബര്‍ 2025 മുതല്‍ ഫെബ്രുവരി 2026 വരെ ഗോള്‍ഫ് കോഴ്‌സ് റോഡിലെ DLF ഫേസ് 5-ലുള്ള ഒരു ഹോട്ടലിലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലും ഇയാള്‍ താമസിച്ചു. വാടകയിനത്തില്‍ ആകെ തുക 6.17 ലക്ഷം രൂപയായിരുന്നു. ഇതിനുശേഷം ഹോട്ടല്‍ ഉടമയായ തപീഷ് കുമാറിന് വാട്‌സാപ്പിലൂടെ 16 പേയ്‌മെന്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ അയച്ചു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഒരു പൈസ പോലും അടക്കാതെ വ്യാജ സ്‌ക്രീന്‍ ഷോട്ടുകളാണ് അയച്ചത്.

ഒരു ഫേക്ക് PhonePe ആപ്പ് ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. ആപ്പില്‍ സ്‌കാനര്‍ മാത്രമേ പ്രവര്‍ത്തിക്കൂ, മറ്റ് ഫീച്ചറുകള്‍ ഒന്നും ഉണ്ടാകില്ല. യൂട്യൂബ് വീഡിയോ കണ്ടാണ് ഇത്തരമൊരു ആപ്പ് ഡൗണ്‍ലോഡ് ചെയ്തതെന്ന് ചോദ്യം ചെയ്യലില്‍ ഹിമാംശു സമ്മതിച്ചു. ഫേക്ക് സ്‌ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് ഹോട്ടല്‍ ഉടമയെ വിശ്വസിപ്പിക്കുകയായിരുന്നു. പണം ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ആയോയെന്ന് ഉടമ ചെക്ക് ചെയ്തില്ല.

ഹോട്ടല്‍ ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് സെക്ടര്‍ 53 പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച DLF ഫേസ് 5 മേഖലയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.

ഡിജിറ്റല്‍ പേയ്‌മെന്റുകളില്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ഫേക്ക് ആപ്പുകളും സ്‌ക്രീന്‍ഷോട്ട് തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇടപാടുകള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റിലൂടെ സ്ഥിരീകരിക്കേണ്ടതിന്റെ പ്രാധാന്യം സംഭവം വീണ്ടും ഓര്‍മിപ്പിക്കുന്നു.