നാലു കാശുണ്ടാക്കാനും റീച്ചിനും വേണ്ടിയോ?, ബസ്സില്‍ ലൈംഗിക അതിക്രമമെന്ന പേരില്‍ വീഡിയോ, 40കാരന്‍ ജീവനൊടുക്കിയതില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.

 

പയ്യന്നൂരില്‍ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസില്‍വെച്ച് ബോധപൂര്‍വം ലൈംഗികോദ്ദേശത്തോടെ തന്നെ ദേഹത്ത് സ്പര്‍ശിച്ചുവെന്ന യുവതിയുടെ ആരോപണം സംശയാസ്പദമാണ്.

കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. മുസ്ലീം ലീഗ് പ്രവര്‍ത്തകയും സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രീയേറ്ററുമായ ഷിംജിത മുസ്തഫ കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടതിന് പിന്നാലെ യുവാവ് ജീവനൊടുക്കുകയായിരുന്നു.

ബസില്‍വെച്ച് മനപൂര്‍വം ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു സാമൂഹിക മാധ്യമത്തിലൂടെ യുവതിയുടെ ആരോപണം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (40) ആണ് ആത്മഹത്യ ചെയ്തത്. ദീപക് മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.  വീഡിയോയിലൂടെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടന്റ് ക്രിയേഷന്‍ എന്ന നിലയിലാണ് പെണ്‍കുട്ടി വീഡിയോ ചിത്രീകരിച്ചതെന്നും ദീപകിന്റെ കുടുംബം ആരോപിക്കുന്നു.

പയ്യന്നൂരില്‍ വെച്ചായിരുന്നു സംഭവം. തിരക്കേറിയ ബസില്‍വെച്ച് ബോധപൂര്‍വം ലൈംഗികോദ്ദേശത്തോടെ തന്നെ ദേഹത്ത് സ്പര്‍ശിച്ചുവെന്ന യുവതിയുടെ ആരോപണം സംശയാസ്പദമാണ്. സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ചെയ്ത് റീച്ചുണ്ടാക്കുന്ന വ്യക്തികൂടിയാണ് ആരോപണം ഉന്നയിച്ചത്.

യുവാവിന്റെ ആത്മഹത്യക്ക് പിന്നാലെ ഷിംജിതയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ശക്തമായ നിയമ നടപടിയെടുക്കണമെന്നും ഈ രീതിയിലുള്ള കണ്ടന്റ് ക്രിയേഷന്‍ സമൂഹിക പ്രശ്‌നമായി മാറുകയാണെന്നും പലരും അഭിപ്രായപ്പെട്ടു.