മലബാറിന്റെ സ്വപ്നപദ്ധതിക്ക് വീണ്ടും ചിറക് മുളയ്ക്കുന്നു ..! എൽഡിഎഫ് സർക്കാറിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ പ്രഖ്യാപിച്ച സൂ സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ടി കെ ഗോവിന്ദൻ എം എൽ എ

എൽഡിഎഫ് സർക്കാറിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ പ്രഖ്യാപിച്ച സൂ സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ യുഡിഎഫ് സർക്കാർ.  

തളിപ്പറമ്പ് ആലക്കോട് സംസ്ഥാനപാതയിലെ നാടുകാണിയിൽ 252.8 എക്കർ ഭൂമിയിലാണ് മൃഗശാലയും സഫാരി പാർക്കും ഒരുക്കുന്നത് ഇതിനായി പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി മൃഗശാല വകുപ്പിന് ലഭിച്ചു. കേരളത്തിൽ തിരുവനന്തപുരത്തും തൃശൂരും മൃഗശാലകൾ ഉണ്ടെങ്കിലും സഫാരി പാർക്ക് എവിടെയുമില്ല. 

=തളിപ്പറമ്പ് : എൽഡിഎഫ് സർക്കാറിന്റെ കാലത്ത് തളിപ്പറമ്പ് മണ്ഡലത്തിൽ പ്രഖ്യാപിച്ച സൂ സഫാരി പാർക്ക് പദ്ധതിയുമായി മുന്നോട്ടു പോകുവാൻ യുഡിഎഫ് സർക്കാർ. യുഡിഎഫ് പിന്തുണയോടുകൂടി വിജയിച്ച തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ നിർദേശപ്രകാരം മന്ത്രി ഒ.ജെ. ജനീഷിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ഒക്ടോബർ മാസം ഒന്നാം തീയതി യോഗം ചേരും.

 തളിപ്പറമ്പ് ആലക്കോട് സംസ്ഥാനപാതയിലെ നാടുകാണിയിൽ 252.8 എക്കർ ഭൂമിയിലാണ് മൃഗശാലയും സഫാരി പാർക്കും ഒരുക്കുന്നത് ഇതിനായി പ്ലാന്റേഷൻ കോർപ്പറേഷന്റെ കൈവശമുള്ള ഭൂമി മൃഗശാല വകുപ്പിന് ലഭിച്ചു. കേരളത്തിൽ തിരുവനന്തപുരത്തും തൃശൂരും മൃഗശാലകൾ ഉണ്ടെങ്കിലും സഫാരി പാർക്ക് എവിടെയുമില്ല. 

മലബാർ മേഖലയിൽ സഫാരിപാർക്ക് കൊണ്ടുവരുന്നത് ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ അഭിപ്രായപെട്ടു. 300 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനായി പുതിയ സമിതിയെ നിയമിച്ചു പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കാൻ ആണ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നത്.