ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ അവസ്ഥ, ചാറ്റ് ജിപിടി ഉപയോഗിച്ച് പത്ത്, പ്ലസ് ടു പരീക്ഷയില്‍ കൂട്ട കോപ്പിയടി, അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍
മഹാരാഷ്ട്രയില്‍ ബോര്‍ഡ് പരീക്ഷകളില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി നടത്തിയതിന് 81 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.
അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചാറ്റ് ജിപിടി പോലുള്ള എഐ ടൂള്‍ ഉപയോഗിച്ച് പരീക്ഷയ്ക്കിടെ ഉത്തരങ്ങള്‍ തയ്യാറാക്കുകയും പങ്കുവെക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍.
മുംബൈ: മഹാരാഷ്ട്രയില്‍ ബോര്‍ഡ് പരീക്ഷകളില്‍ ചാറ്റ് ജിപിടി ഉപയോഗിച്ച് കോപ്പിയടി നടത്തിയതിന് 81 അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന സെക്കന്‍ഡറി ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് ക്ലാസ് 10, ക്ലാസ് 12 ബോര്‍ഡ് പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ചതിനാണ് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തത്. ബീഡ് ജില്ലയിലെ ചൗസ്ല എക്‌സാം സെന്ററിലാണ് സംഭവം.
അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ചാറ്റ് ജിപിടി പോലുള്ള എഐ ടൂള്‍ ഉപയോഗിച്ച് പരീക്ഷയ്ക്കിടെ ഉത്തരങ്ങള്‍ തയ്യാറാക്കുകയും പങ്കുവെക്കുകയും ചെയ്തതായാണ് കണ്ടെത്തല്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാസ് കോപ്പിങ്, മൊബൈല്‍ ഫോണുകള്‍ ഉപയോഗം, എഐ ജനറേറ്റഡ് ഉത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബീഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സസ്‌പെന്‍ഷനുകള്‍ ഉണ്ടായത്.
ഇത് സാങ്കേതികവിദ്യയുടെ വലിയ ദുരുപയോഗമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണം. പരീക്ഷാ സമ്പ്രദായത്തിന്റെ സമഗ്രത സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ ആവശ്യമാണ്. ബോര്‍ഡ് സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തുകയും പരീക്ഷാ കേന്ദ്രങ്ങളിലെ സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നെന്നും അറിയിച്ചു.
2026-ലെ ഹയര്‍സെക്കന്‍ഡറി തിയറി പരീക്ഷകള്‍ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 11 വരെയും പത്താം പരീക്ഷകള്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെയുമാണ് നടക്കുന്നത്. കോപ്പിയടി പിടികൂടിയാല്‍ അധികൃതര്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും നിയമലംഘനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷകള്‍ ഏര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.