പന്തിന് കിട്ടും 81 കോടി രൂപ, ടീം ഫിനിഷ് ചെയ്തത് പത്താം സ്ഥാനത്ത്, ആകെ ജയിച്ചത് നാല് കളികള്‍ മാത്രം, ക്യാപ്റ്റനെ തെറിപ്പിക്കാന്‍ ടീമുടമ
ഐപിഎല്‍ 2026 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പത്താം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ടീമായി മാറുമ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ക്യാപ്റ്റന്‍ ഋഷഭ് പന്താണ്.
ഒരു സീസണില്‍ 27 കോടി രൂപയാണ് പന്തിന്റെ പ്രതിഫലം. മെഗാ ലേലത്തിലേക്കുള്ള മൂന്ന് സീസണ്‍ തികച്ചാല്‍ 81 കോടി രൂപ കിട്ടും. ഇത്തവണ താരം 14 മത്സരങ്ങളില്‍ 312 റണ്‍സ് മാത്രമാണ് ആകെ നേടിയത്.
ന്യൂഡല്‍ഹി: ഐപിഎല്‍ 2026 സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പത്താം സ്ഥാനക്കാരായി ഫിനിഷ് ചെയ്തു. 14 മത്സരങ്ങളില്‍ വെറും 4 ജയം മാത്രം നേടിയാണ് പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തെത്തിയത്.
ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച ടീമായി എല്‍എസ്ജി മാറുമ്പോള്‍ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ക്യാപ്റ്റന്‍ ഋഷഭ് പന്താണ്. ഒരു സീസണില്‍ 27 കോടി രൂപയാണ് പന്തിന്റെ പ്രതിഫലം. മെഗാ ലേലത്തിലേക്കുള്ള മൂന്ന് സീസണ്‍ തികച്ചാല്‍ 81 കോടി രൂപ കിട്ടും. ഇത്തവണ താരം 14 മത്സരങ്ങളില്‍ 312 റണ്‍സ് മാത്രമാണ് ആകെ നേടിയത്. ശരാശരി 28.36, സ്‌ട്രൈക്ക് റേറ്റ് 138.05. ഓപ്പണറായും, മിഡില്‍ ഓര്‍ഡറിലും, ക്യാപ്റ്റനായും ഭാരം ചുമക്കേണ്ടി വന്ന പന്തിന് ഫോമും ലീഡര്‍ഷിപ്പും ഒരുപോലെ നഷ്ടപ്പെട്ടു.
സാധാരണയായി മിഡില്‍ ഓവറുകളില്‍ തകര്‍ത്തുകളിക്കുന്ന നിക്കൊളാസ് പൂരന്‍ 14 മത്സരങ്ങളില്‍ 234 റണ്‍സ് മാത്രം നേടിയത് ടീമിന് തിരിച്ചടിയായി. മിച്ചല്‍ മാര്‍ഷും ജോഷ് ഇംഗ്ലിസും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും മറ്റ് വിദേശ താരങ്ങള്‍ പ്രതീക്ഷ നല്‍കിയില്ല.
വനിന്ദു ഹസരംഗയുടെ അഭാവം ടീമിന് വലിയ തിരിച്ചടിയായി. പ്രിന്‍സ് യാദവ് (16 വിക്കറ്റുകള്‍) ഒഴികെ മറ്റ് ബൗളര്‍മാര്‍ പരാജയപ്പെട്ടു. മുഹമ്മദ് ഷമി ഒറ്റയ്ക്ക് ഭാരം ചുമക്കേണ്ടി വന്നു. ഏകാന സ്റ്റേഡിയത്തിലെ ഹോം അഡ്വാന്റേജ് പൂര്‍ണമായും നഷ്ടപ്പെട്ടു.
വരാനിരിക്കുന്ന സീസണില്‍ റിഷഭ് പന്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയേക്കും. പരാജയപ്പെട്ട വലിയ കരാര്‍ താരങ്ങളെയും ഒഴിവാക്കാനാണ് സാധ്യത. ചെറിയ തോല്‍വിയില്‍ പോലും അസ്വസ്ഥനാകുന്ന ടീം ഉടമ സഞ്ജീവ് ഗോയങ്ക മികച്ച കളിക്കാരെ എത്തിച്ച് ടീമിനെ ഉടച്ചുവാര്‍ക്കാനാകും അടുത്ത സീസണില്‍ ശ്രമിക്കുക.