ശ്രീകൃഷ്ണന്റെ ഈ അഞ്ച് സന്ദേശം ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റിമറിക്കും

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ഒട്ടേറെ സത്യങ്ങളടങ്ങിയതാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം. സ്നേഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമായാലും അര്‍ജ്ജുനനോടുള്ള അദ്ദേഹത്തിന്റെ ഉപദേശമായാലും, ശ്രീകൃഷ്ണന്‍ പറഞ്ഞതെല്ലാം ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ തരണം ചെയ്യാന്‍ വ്യക്തികളെ പ്രാപ്തമാക്കുന്നവയാണ്.
 

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ഒട്ടേറെ സത്യങ്ങളടങ്ങിയതാണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതം. സ്നേഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായമായാലും അര്‍ജ്ജുനനോടുള്ള അദ്ദേഹത്തിന്റെ ഉപദേശമായാലും, ശ്രീകൃഷ്ണന്‍ പറഞ്ഞതെല്ലാം ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ തരണം ചെയ്യാന്‍ വ്യക്തികളെ പ്രാപ്തമാക്കുന്നവയാണ്.

കര്‍മ്മം

ഫലത്തെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ ജോലി ചെയ്യുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കൂ എന്നാണ് ശ്രീകൃഷ്ണന്‍ കര്‍മ്മത്തെക്കുറിച്ച് പറയുന്നത്. ഫലത്തോട് അമിതമായി ഇഴുകിച്ചേരുകയോ അതില്‍ ഉറച്ചുനില്‍ക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക എന്നതാണ് പ്രധാനം. നിങ്ങളുടെ കര്‍മ്മം ചെയ്യുക, ഫലം നിങ്ങളെ തേടിയെത്തും.

മന:സാന്നിധ്യം

ഭാവി എന്തായിരിക്കുമെന്ന് ആകുലപ്പെടുന്നതിനുപകരം മനഃസാന്നിധ്യം പരിശീലിക്കാന്‍ അല്ലെങ്കില്‍ വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കാന്‍ കൃഷ്ണന്‍ വ്യക്തികളെ ഉപദോശിക്കുന്നു. നിങ്ങളുടെ ഇപ്പോഴത്തെ കര്‍മ്മം നല്ലതാണെങ്കില്‍, നിങ്ങളുടെ ഭാവി ശോഭനമായിരിക്കും. നിങ്ങളുടെ മനസ്സ് ഭാവിയിലേക്ക് പോകുകയോ ഭൂതകാലത്തില്‍ തുടരുകയോ ചെയ്യുമ്പോള്‍, ധ്യാനവും യോഗയും ചെയ്യുന്നതിലൂടെ മന:സാന്നിധ്യം കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറയുന്നു.

യാഗം

നമ്മുടെ ജീവിതത്തില്‍ മറ്റെന്തെങ്കിലും നേടുന്നതിന് എന്തെങ്കിലും ഉപേക്ഷിക്കേണ്ടിവരുന്ന ഒട്ടേറെ സാഹചര്യങ്ങള്‍ ഉണ്ടാകും. ശ്രീകൃഷ്ണന്റെ അഭിപ്രായത്തില്‍ യാഗകലയില്ലാതെ ഒരു നേട്ടവുമില്ല. നിങ്ങളുടെ പണം, അഹംഭാവം, അഹങ്കാരം, മോഹം എന്നിവ ത്യജിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാനാവില്ല.

കീഴടങ്ങുക

ഭഗവത് ഗീതയില്‍, ഭഗവാന്‍ കൃഷ്ണന്‍ പറയുന്നു, എല്ലാ ധര്‍മ്മങ്ങളും (കടമകള്‍) ഉപേക്ഷിച്ച് എനിക്ക് (ദൈവഹിതം) മാത്രം കീഴടങ്ങുക എന്നാണ്. ഒരു ശരീരം എന്നതിലുപരി ഒരു ആത്മാവായി നിങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.

സ്വീകരിക്കല്‍

ഭഗവത് ഗീത വ്യക്തികളെ പഠിപ്പിക്കുന്നത് കാര്യങ്ങളെ ഉപേക്ഷിക്കാനും സ്വീകരിക്കാനും ആണ്. ഭഗവാന്‍ കൃഷ്ണന്റെ അഭിപ്രായത്തില്‍ എല്ലാം ഒരു കാരണത്താല്‍ സംഭവിക്കുന്നു. ഒഴുക്കിനൊപ്പം പോകുക, കാര്യങ്ങള്‍ സ്വീകരിക്കുക, നല്ല മനോഭാവം നിലനിര്‍ത്തുക എന്നിവയാണ് ശ്രീകൃഷ്ണന്‍ നല്‍കുന്ന ഉപദേശം. അനിയന്ത്രിതമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഒരാള്‍ കരയുകയോ സമ്മര്‍ദ്ദത്തിന് അടിപ്പെടുകയോ ചെയ്യരുതെന്ന് അദ്ദേഹം ഉപദേശിക്കുന്നു.