ജപ്പാനെ ഇന്ത്യ മറികടന്നത് ശരിതന്നെ, പക്ഷെ ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ വരുമാനം എത്രയാണ്? ലോക പട്ടിണി സൂചികയില്‍ 130-ാം സ്ഥാനം, സമ്പത്തെല്ലാം 10 ശതമാനം പേരുടെ കൈയ്യിലെന്ന് തോമസ് ഐസക്
ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായതില്‍ പ്രതികരിച്ച് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്.
ഇന്ത്യയുടെ ജനസംഖ്യ ജപ്പാനെക്കാള്‍ ഏറെ ഉയര്‍ന്നതിനാലാണ് ജനങ്ങളുടെ വരുമാനത്തിന്റെ കാര്യത്തില്‍ മറികടക്കാനായത്. ജപ്പാന്‍കാരന്റേയും ഇന്ത്യക്കാരന്റേയും പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറെ അന്തരമുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചി: ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായതില്‍ പ്രതികരിച്ച് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. ഇന്ത്യയുടെ ജനസംഖ്യ ജപ്പാനെക്കാള്‍ ഏറെ ഉയര്‍ന്നതിനാലാണ് ജനങ്ങളുടെ വരുമാനത്തിന്റെ കാര്യത്തില്‍ മറികടക്കാനായത്. ജപ്പാന്‍കാരന്റേയും ഇന്ത്യക്കാരന്റേയും പ്രതിശീര്‍ഷ വരുമാനത്തില്‍ ഏറെ അന്തരമുണ്ടെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ജപ്പാന്റെ ജനസംഖ്യ 12 കോടി. ഇന്ത്യയുടെ ജനസംഖ്യ 147 കോടി. 147 കോടി ജനങ്ങളുടെ വരുമാനം ഇന്ന് 4.187 ലക്ഷം കോടി ഡോളറായി. ജപ്പാന്റെ ദേശീയ വരുമാനമാകട്ടെ 4.186 ലക്ഷം കോടി ഡോളറും. ഇന്ത്യയുടെ ദേശീയ വരുമാനം ജപ്പാനെ മറികടന്നു. അങ്ങനെ ഇന്ത്യ പുതുവര്‍ഷത്തിന്റെ തലേന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുകയാണ്.
പക്ഷേ, ജപ്പാന്‍കാരന്റെ പ്രതിശീര്‍ഷ വരുമാനം എത്രയാണ്? ഏതാണ്ട് 35000 ഡോളര്‍. ഇന്ത്യക്കാരന്റെ പ്രതിശീര്‍ഷ വരുമാനമോ? 2900 ഡോളറും. ജപ്പാന്റെ പ്രതിശീര്‍ഷ ആഗോള റാങ്കിംഗ് 27. ഇന്ത്യയുടേതോ? 136-ഉം.
ഇന്ത്യ മറ്റു ലോകരാജ്യങ്ങളേക്കാള്‍ വേഗതയില്‍ വളരുന്നുണ്ടെന്നത് ശരി. അതുകൊണ്ട് മൊത്തം ദേശീയ വരുമാനംവച്ച് കണക്കാക്കിയാല്‍ ജനപ്പെരുപ്പത്തില്‍ ഒന്നാംസ്ഥാനമുള്ളതുകൊണ്ട് നമ്മള്‍ മറ്റുള്ളവരെ മറികടക്കും. അതില്‍ അഭിമാനിക്കുകയുമാകാം. പക്ഷേ, അഹങ്കരിക്കാനുള്ളത് ഇല്ല. കാരണം, ഒരു പൗരന്റെ വരുമാനമെടുത്താല്‍ നമ്മുടെ റാങ്ക് ഏറ്റവും താഴെയുള്ള ഒന്നാണ്.
സാമ്പത്തിക വളര്‍ച്ചയുടെ വേഗത ജനങ്ങളുടെ ക്ഷേമത്തില്‍ പ്രതിഫലിക്കുന്നുമില്ല. മാനവവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 193 രാജ്യങ്ങളില്‍ 130 ആണ്. സുസ്ഥിരവികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 167-ല്‍ 99 ആണ്. ലോകപട്ടിണി സൂചികയില്‍ 123 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 102 ആണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും മാത്രമേ ക്ഷേമത്തില്‍ നമ്മളേക്കാള്‍ താഴെവരൂ.
ഇതിനു കാരണവും വളരെ വ്യക്തമാണ്. രാജ്യത്തുണ്ടാകുന്ന സമ്പത്ത് വര്‍ദ്ധന ഒരു ചെറുന്യൂനപക്ഷത്തിന്റെ കൈകളിലേക്കാണ് പോകുന്നത്. ണീൃഹറ കിലൂൗമഹശ്യേ ഞലുീൃ േപ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 10 ശതമാനം പേരുടെ കൈവശമാണ് സമ്പത്തിന്റെ 65 ശതമാനവും ദേശീയ വരുമാനത്തിന്റെ 58 ശതമാനവും. ഏറ്റവും സമ്പന്നരായ 1 ശതമാനത്തിന്റെ കൈവശമാണ് 40 ശതമാനം സമ്പത്തും 23 ശതമാനം ദേശീയ വരുമാനവും. അതേസമയം, ഏറ്റവും പാവപ്പെട്ട 50 ശതമാനം ജനങ്ങളുടെ പക്കല്‍ 6.5 ശതമാനം സമ്പത്തും 15 ശതമാനം വരുമാനവുമേയുള്ളൂ. ഇന്ത്യയിലെ അസമത്വമാണ് ലോകത്തെ ഏറ്റവും ഭീകരം. ബ്രട്ടീഷ് രാജിന്റെ കാലത്തേക്കാള്‍ അസമത്വം ഇന്നത്തെ ബില്യണയര്‍ രാജിന്റെ കാലത്തുണ്ട്.