ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു, ഹാഷ്മി ചോദിക്കാതെ പോയ ചോദ്യങ്ങളുമായി ലക്ഷ്മി പദ്മ, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് രാഹുല്‍ ഉരുണ്ടുകളിക്കുന്നു

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലുമായി 24 മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷ്മി പദ്മ.

 

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങള്‍ മാധ്യമമേഖലയില്‍ തന്നെയുള്ള മറ്റ് സ്ത്രീകള്‍ക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും (ഇതുവരെയും പ്രാതിപ്പെടാത്തവര്‍) അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലുമായി 24 മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം നടത്തിയ അഭിമുഖത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലക്ഷ്മി പദ്മ. അതിജീവിതയെ അഭിമുഖം ചെയ്ത മാധ്യമപ്രവര്‍ത്തക കൂടിയായ ലക്ഷ്മി ഒരു വേട്ടക്കാരന് ഹാഷ്മി സ്‌പേസ് ഒരുക്കുകയായിരുന്നു എന്നും പറയുന്നുണ്ട്.

ലക്ഷ്മി പദ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്,

മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ 24 മാധ്യമപ്രവര്‍ത്തകന്‍ ഹാഷ്മി താജ് ഇബ്രാഹിം ചോദിക്കാതെപോയ ചില ചോദ്യങ്ങള്‍ ...സമാഹരിക്കാതെ പോയ തെളിവുകള്‍ 

1.മൂന്നാമത്തെ പരാതിക്കാരിയില്‍ നിന്നും സാമ്പത്തികവും സമ്മാനങ്ങളും സ്വീകരിച്ചില്ല എങ്കില്‍  അവര്‍ നടത്തിയിരിക്കുന്ന ബാങ്ക് ട്രാന്‍സ്ഫറുകളും ഓണ്‍ ലൈന്‍ പേര്‍ച്ചസുകളും കൊറിയര്‍ ഡിറ്റൈലുകളും എങ്ങനെ ആണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പേരിലേക്ക് ആകുന്നത്.കോടതിസമക്ഷമുള്ള തെളിവുകള്‍ ആണ്ഞാനിവിടെ പോസ്റ്റ് ചെയ്യുന്നത് 

2.അതിജീവിതകള്‍ക്കെതിരെ ദുര്‍ബല വാദമുഖങ്ങള്‍ ഉയര്‍ത്താന്‍ ഒരു മടിയും കാണിക്കാത്ത രാഹുല്‍ എന്തുകൊണ്ടാണ് ഗര്‍ഭഛിദ്രം അടക്കമുള്ള ഗുരുതര പരാതികളെ കുറിച്ച് മിണ്ടാത്തത് ?

3.തനിക്ക് ഉത്തരം ഇല്ലാത്ത കാര്യങ്ങള്‍ വരുമ്പോള്‍ അവയല്ലാം കോടതിയുടെ പരിഗണനയില്‍ അല്ലേ എന്ന് ഉരുളുന്ന രാഹുല്‍ കോടതിയുടെ പരിഗണനയില്‍ തെളിവുകള്‍ ആയി ഇരിക്കുന്ന ചാറ്റുകളെ പറ്റി തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ പറയുന്നത് എങ്ങനെ?

4.പാലക്കാട്കാരി അല്ലാത്ത മൂന്നാം പരാതിക്കാരിയെ എന്തിന് രാഹുല്‍ ഫ്‌ലാറ്റ് വാങ്ങലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ബില്‍ ടെക് ഗ്രൂപ്പുമായി സംസാരിക്കാന്‍ ചുമതലപ്പെടുത്തണം? 

5.തന്റെ ഫ്‌ലാറ്റിലേക്ക് വരുന്നത് സേഫ് ആണെന്ന് കരുതിയാണ് മൂന്നാം പരാതിക്കാരി അവിടേക്ക് വരാമെന്ന് ഏറ്റതെങ്കില്‍ എന്തിനാണ് അവര്‍ അവരുടെ സുഹൃത്തിനെയും രാഹുലിന്റെ സുഹൃത്തായ ഫെനിയെയും ഒപ്പം കൂട്ടണം എന്ന് ഈ ചാറ്റുകളില്‍ പറയുന്നത്?(കോടതിയില്‍ തെളിവായിരിക്കുന്ന ചാറ്റ് ന്റെ സ്‌ക്രീന്‍ ഷോട്ട് താഴെ)

6.പരാതിപ്പെട്ട മൂന്ന് പേരുമായും ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് രാഹുല്‍ പറയുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന് ഒരേ സമയം ഇതെങ്ങനെ സാധ്യമാകുമെന്ന ധാര്‍മികമായ ചോദ്യം? ( ഈ കേസുകള്‍  നേരാംവണ്ണം പഠിച്ചെങ്കില്‍ ഹാഷ്മിക്ക് അതിന് ആകുമായിരുന്നു )

അത്യന്തം നിഷ്ഠൂരമായ ലൈംഗിക അതിക്രമങ്ങള്‍ മാധ്യമമേഖലയില്‍ തന്നെയുള്ള മറ്റ് സ്ത്രീകള്‍ക്കെതിരെ ഉണ്ടായി എന്നറിഞ്ഞിട്ടും (ഇതുവരെയും പ്രാതിപ്പെടാത്തവര്‍) അവയിലെക്കൊന്നും പരോക്ഷമായ ഒരു ചോദ്യമുന പോലും ഹാഷ്മിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തത് എന്ത് കൊണ്ടാണ്?

അതിജീവിതകള്‍ (പരാതിയുമായി എത്തിയവരും അല്ലാത്തവരും)സൈബര്‍ ഇടങ്ങളിലും അല്ലാതെയും നേരിടുന്ന ആക്രമണങ്ങള്‍ നേരിട്ടറിയാവുന്ന ഹാഷ്മി..അവരൊക്കെ മരണക്കയത്തിലേക്ക് പോകാതെ പിടിച്ചു നില്‍ക്കുന്നതിന്റെ അധ്വാനം കുറെ ഒക്കെ മനസിലാക്കിയ  ഹാഷ്മി അവരുടെയെല്ലാം ചങ്ക് തകരുമെന്ന് നല്ല ഉറപ്പുണ്ടായിട്ടും ഇങ്ങനെ ഒരു വേട്ടക്കാരന് സ്‌പേസ് ഒരുക്കും മുമ്പ് മിനിമം ഹോം വര്‍ക്ക് ചെയ്യണമായിരുന്നു. ശ്വാസമെടുക്കാതെ നിങ്ങള്‍ നടത്തുന്ന ധാര്‍മിക പ്രസംഗങ്ങളില്‍ കുറച്ചെങ്കിലും ആത്മാര്‍ഥതയുണ്ടെങ്കില്‍ മുറിവേറ്റ ഈ മനുഷ്യരെക്കൂടി ഒന്ന് കേള്‍ക്കണമായിരുന്നു.