ഇന്ത്യൻ വ്യവസായ പ്രമുഖൻ കുമാര മംഗലം ബിർലയെ ഒന്നു പരിചയപ്പെടാം

 

ഹരികൃഷ്ണൻ . ആർ


ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂട്ടായ്മയായ ആദിത്യ ബിർല ഗ്രൂപ്പിൻ്റെ  ചെയർമാനാണ്  വ്യവസായ പ്രമുഖനായ കുമാര മംഗലം ബിർല .ഫോർബ്സ് മാഗസിൻ ലിസ്റ്റ് ചെയ്ത പ്രകാരം ഇന്ത്യയിലെ ആദ്യ പത്ത് ധനാഢ്യൻ മാരിൽ 9-)o സ്ഥാനമാണ് കുമാരമംഗലം ബിർലയ്ക്കുള്ളത് .

1380 കോടി രൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് സ്വന്തം പേരിലുള്ളത് അതായത് 13.8 ബില്യൺ യു.എസ് ഡോളർ .തനിക്ക് 28 വയസ്സ് പ്രായം മാത്രമുള്ളപ്പോഴായിരുന്നു കുമാരമംഗലം ബിർല ബിസിനസ്സ് രംഗത്ത് ആദ്യമായി ചുവട് വെയ്ക്കുന്നത് .1995 ൽ തൻ്റെ പിതാവായ ആദിത്യ ബിർല യുടെ മരണശേഷം വന്ന കടകെണിയെ മറികടക്കാൻ യുവാവായ കുമാരമംഗലം ബിർല , ബിർല ഗ്രൂപ്പിൻ്റെ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു .

അന്ന് വെറും 2 ബില്യൺ യു.എസ് ഡോളർ 200 കോടിയായിരുന്നു ബിർല ഗ്രൂപ്പിൻ്റെ ആസ്ഥിയെങ്കിൽ 2023 ൽ എത്തുമ്പോൾ 4500 കോടിയാണ് കമ്പനിയുടെ മുഴുവൻ ആസ്ഥി.
36 രാജ്യങ്ങളിലും , 6 ഭൂഖണ്ഡങ്ങളിലുമായി ഇന്ന് ബിർല ഗ്രൂപ്പിൻ്റെ ബിസിനസ്സ് സാമ്രാജ്യം വികസിച്ചു കിടക്കുകയാണ് .

ലണ്ടൻ ബിസിനസ്സ് സ്കൂളിൽ നിന്ന് എം.ബി .എ യേയും ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയിൽ നിന്നും ചാർട്ടേർഡ് അക്കൗണ്ടും സ്വന്തമാക്കിയ കുമാരമംഗലം ബിർല തൊട്ടതെല്ലാം പൊന്നാക്കിയ ഒരു ബിസിനസ്സ് ലെഗസി സ്വന്തമായി ഉള്ള ഒരു വ്യക്തിയാണ് .

2000 - ൽ ഇൻഡ്യ അലൂമിനിയം കമ്പനി ഏറ്റെടുത്തു കൊണ്ടായിരുന്നു ബിസിനസ്സ് രംഗത്തെ ആദ്യ തുടക്കം. പിന്നീട് 2003-ൽ ആസ്ത്രേലിയയിലെ മൗണ്ട് ഗോർഡോൺ കോപ്പർ മൈനിങ് ഏറ്റെടുത്ത് മൈനിങ് മേഖലയിലേക്ക് കടന്നു .

തുടർന്ന് 2017 ൽ അൾട്രാ ടെക് സിമെൻ്റ്സിൻ്റെ ആറ് സിമെൻറ്സ് പ്ലാൻ്റ് ഇന്ത്യയിൽ നിർമ്മാണം ആരംഭിച്ചു .തുടർന്ന് ടെലികോം ബിസിനസ്സിൽ കൈവെച്ച അദ്ദേഹം വോഡഫോൺ, ഐഡിയ  ഏറ്റെടുത്ത് വളരെ കാലം ആ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ചു.

തുടർന്ന്  ആദിത്യ ബിർല പെയ്ൻ്റ്സും ആദിത്യ ബിർല ഫാഷൻ ആൻഡ് റിടെയ്ൽസ് ബിസിനസ്സുമായി ആ രംഗത്ത് അരങ്ങു വാണു .എന്തിനേറെ 1500 കോടി മൂലധനം നിക്ഷേപിച്ച് വാൾമാർട്ടിൻ്റെ സ്വന്തം ഫ്ലിപ്പ്കാർട്ട് പോലും ആദിത്യ ബിർല ഗ്രൂപ്പിൻ്റെ ഫാഷൻ റി ടെയ്ൽ ബിസിനസ്സിൻ്റെ ഭാഗമായി .

ചുരുക്കത്തിൽ കുമാരമംഗലം ബിർല കൈ വെയ്ക്കാത്ത ബിസിനസ്സ് ഒന്നും തന്നെ ഇന്ത്യയിൽ ഇല്ലെന്നു പറയാം .ഇന്ന് ഇന്ത്യൻ ബിസിനസ്സ് രംഗത്തെ അതികായകൻമാരിലൊരാണ് കുമാരമംഗലം ബിർല എന്നു പറയാം .