സിപിഎമ്മുകാര്‍ക്കൊപ്പം രണ്ട് ദിവസം മുന്‍പേ പങ്കുവെച്ച ചിത്രം, ചാണ്ടി ഉമ്മന്‍ നല്‍കുന്ന സൂചന സരിനുവേണ്ടിയോ? കുറിപ്പുമായി കെടി ജലീല്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവുമായി കെടി ജലീല്‍ എംഎല്‍എ.

 

സിപിഎം നേതാക്കള്‍ക്കൊപ്പം കൈ ഉയര്‍ത്തിപ്പിച്ച് നില്‍ക്കുന്ന ചിത്രമാണ് ചാണ്ടി ഉമ്മന്‍ പങ്കുവെച്ചത്. ഇത് ഡോ. സരിന് വോട്ടു ചെയ്യുകയെന്ന സൂചന കൂടിയാണെന്ന് ജലീല്‍ പറയുന്നു.

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ ചാണ്ടി ഉമ്മന്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവുമായി കെടി ജലീല്‍ എംഎല്‍എ. സിപിഎം നേതാക്കള്‍ക്കൊപ്പം കൈ ഉയര്‍ത്തിപ്പിച്ച് നില്‍ക്കുന്ന ചിത്രമാണ് ചാണ്ടി ഉമ്മന്‍ പങ്കുവെച്ചത്. ഇത് ഡോ. സരിന് വോട്ടു ചെയ്യുകയെന്ന സൂചന കൂടിയാണെന്ന് ജലീല്‍ പറയുന്നു. പാലക്കാട് പ്രചരണത്തിന് ചാണ്ടി ഉമ്മന്‍ എത്തിയില്ലെന്നത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍, ചാണ്ടി ഉമ്മന്‍ അവസാനഘട്ടത്തില്‍ പര്യടനത്തില്‍ സജീവമായി.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ഇന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ്. രണ്ടു ദിവസം മുമ്പ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടിഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണിത്. യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇതുള്‍ക്കൊണ്ട് ഡോ. സരിന് 'സ്റ്റതസ്‌കോപ്പ്' അടയാളത്തില്‍ വോട്ടു ചെയ്യുക. ഇടതുപക്ഷമില്ലാത്ത ഇന്ത്യ 'കമ്മ്യൂണിസ്റ്റ് സോവിയറ്റ് റഷ്യ' ഇല്ലാത്ത വര്‍ത്തമാന ലോകക്രമം പോലെയാകും. പാലസ്തീനും ഗസ്സയും കണ്ടില്ലേ? ഒരാളും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. ഇസ്രായേലിന്റെയും അമേരിക്കയുടെയും ഏകപക്ഷീയ ആക്രമണത്തെ ചെറുക്കാന്‍ ഒരുശക്തിയില്ലാത്ത ദയനീയത! അത് ഇന്ത്യയില്‍ സംഭവിക്കാതെ നോക്കണം.