മുസ്ലിങ്ങളുടെ കഴുത്തില്‍ ടയറിട്ട് കത്തിച്ച് പാക്കിസ്ഥാനിലേക്ക് ഓടിക്കണം എന്നു പറഞ്ഞയാളെ പൂമാലയിട്ട് സ്വീകരിച്ച ലീഗാണ് വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് മഹാ അപരാധമായി കാണുന്നതെന്ന് കെടി ജലീല്‍

വെള്ളാപ്പള്ളി നടേശനെതിരേയും സിപിഎമ്മിനെതിരേയും രൂക്ഷമായി പ്രതികരിച്ച മുസ്ലീം ലീഗിനെതിരെ കെടി ജലീല്‍.

 

മുസ്ലിങ്ങളുടെ കഴുത്തില്‍ ടയറിട്ട് കത്തിച്ച് പാക്കിസ്ഥാനിലേക്ക് ഓടിക്കണം എന്ന് പച്ചക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സന്ദീപ് വാര്യറെ പൂമാലയിട്ട് ലീഗിന് പൊക്കിക്കൊണ്ടു നടക്കാം, ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: വെള്ളാപ്പള്ളി നടേശനെതിരേയും സിപിഎമ്മിനെതിരേയും രൂക്ഷമായി പ്രതികരിച്ച മുസ്ലീം ലീഗിനെതിരെ കെടി ജലീല്‍. മുസ്ലിങ്ങളുടെ കഴുത്തില്‍ ടയറിട്ട് കത്തിച്ച് പാക്കിസ്ഥാനിലേക്ക് ഓടിക്കണം എന്ന് പച്ചക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സന്ദീപ് വാര്യറെ പൂമാലയിട്ട് ലീഗിന് പൊക്കിക്കൊണ്ടു നടക്കാം, ഒരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

'മുസ്ലിങ്ങളുടെ കഴുത്തില്‍ ടയറിട്ട് കത്തിച്ച് പാക്കിസ്ഥാനിലേക്ക് ഓടിക്കണം എന്ന് പച്ചക്ക് ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ സന്ദീപ് വാര്യറെ പൂമാലയിട്ട് ലീഗിന് പൊക്കിക്കൊണ്ടു നടക്കാം, ഒരു പ്രശ്‌നവുമില്ല. 

90 വയസ്സായ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയത് മഹാ അപരാധമായി പറഞ്ഞു നടക്കുന്ന ലീഗ് നേതാക്കളാണ് നിരവധി മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വലിയ സമ്മാനപ്പൊതികളുമായി തിക്കിത്തിരക്കി പോയത്! അതില്‍ ഒരു തെറ്റും ലീഗിനോ ലീഗിന്റെ ചുറ്റും തിരിയുന്ന സമുദായ ഉപഗ്രഹങ്ങള്‍ക്കോ ഇല്ല!  

തിരുവനന്തപുരത്ത് ബി.ജെ.പി നേതാവിന്റെ നിരാഹാര സത്യാഗ്രഹം അദ്ദേഹം അവസാനിപ്പിച്ചത് ലീഗ് സംസ്ഥാന പ്രസിഡണ്ട് നല്‍കിയ നാരങ്ങ നീര് കുടിച്ചാണ്. അതില്‍ ഒരു വിഷമവും ലീഗിനോ ലീഗനുകൂല മുസ്ലീം സമുദായ സംഘടനകള്‍ക്കോ ലവലേശമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷക്കണക്കിന് സംഭാവന നല്‍കിയത് ഇ അഹമ്മദ് സാഹിബും, ഇ.ടി മുഹമ്മദ് ബഷീറുമാണ്. അതിനെ മഹത്തായ മതേതര പ്രവൃത്തി എന്നാണ് ലീഗും ലീഗ് സ്‌പോണ്‍സേഡ് സംഘടനകളും വിശേഷിപ്പിച്ചത്! 

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ന്യായമായും കിട്ടേണ്ടത് കേരളം ചോദിച്ചു വാങ്ങിയാല്‍ അതിനെ സി.പി.എം-ബി.ജെ.പി 'ഡീലായി' ചിത്രീകരിക്കുന്ന ലീഗും കോണ്‍ഗ്രസ്സും, കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ മോദിയേയും അമിത് ഷായേയും കണ്ട് കോടികള്‍ തരപ്പെടുത്തി ബാഗ്ലൂരിലേക്ക് കൊണ്ടു പോയി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ ഡി.കെ ശിവകുമാറിന്റെ 'നയതന്ത്രചാതുരി' എന്നാണ് യു.ഡി.എഫ് പ്രചരിപ്പിക്കുന്നത്!