ശബരീനാഥിനെ ഉന്നത പദവിയിൽ നിയമിക്കാനുള്ള നീക്കം  ബി.ജെ.പി - മുഖ്യമന്ത്രി ഡീലോ ? യു ഡി എഫിൽ  വൻ പൊട്ടിത്തെറി 

സ്വതന്ത്ര കൗൺസിലറുടെ പിൻബലത്തിൽ  തിരുവനന്തപുരം  കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകാൻ മുഖ്യമന്ത്രി വിഡി സതീശൻ്റെ നീക്കമെന്ന് ആരോപണം. കവടിയാർ വാർഡിൽ നിന്നും മത്സരിച്ച കെ എസ് ശബരിനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവിയിൽ നിയമിക്കുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തതോടുകൂടിയാണ് ഇത്തരമൊരു പ്രചരണം യുഡിഎഫിനുള്ളിൽ തന്നെ ശക്തമായിരിക്കുന്നത്. 

 

കവടിയാറിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ ആ വാർഡിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ  ബി.ജെ.പിയ്ക്കാണ് ഏറെ വിജയ സാധ്യതയുള്ളത്.  കവടിയാർ പിടിക്കുന്നതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് തന്നെ കേവല ഭൂരിപക്ഷമാകും. കേവലം 74 വോട്ടുകൾക്കാണ്  ബിജെപിക്ക് ഇത്തവണ ഈ വാർഡ് നഷ്ടമായിരുന്നത്. കെ എസ്  ശബരീനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവിയിൽ നിയമിച്ചാൽ ഇരട്ട പദവി ഒഴിവാക്കാൻ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം ശമ്പരീനാഥിന് രാജിവയ്ക്കേണ്ടതായി വരും. ഇവിടെയാണ് ബി.ജെ.പിയുടെ പ്രതീക്ഷയും വർധിക്കാൻ പോകുന്നത്.

 തിരുവനന്തപുരം : സ്വതന്ത്ര കൗൺസിലറുടെ പിൻബലത്തിൽ  തിരുവനന്തപുരം  കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നൽകാൻ മുഖ്യമന്ത്രി വിഡി സതീശൻ്റെ നീക്കമെന്ന് ആരോപണം. കവടിയാർ വാർഡിൽ നിന്നും മത്സരിച്ച കെ എസ് ശബരിനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉന്നത പദവിയിൽ നിയമിക്കുമെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തതോടുകൂടിയാണ് ഇത്തരമൊരു പ്രചരണം യുഡിഎഫിനുള്ളിൽ തന്നെ ശക്തമായിരിക്കുന്നത്. 

കവടിയാറിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ ആ വാർഡിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ  ബി.ജെ.പിയ്ക്കാണ് ഏറെ വിജയ സാധ്യതയുള്ളത്.  കവടിയാർ പിടിക്കുന്നതോടെ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഒറ്റയ്ക്ക് തന്നെ കേവല ഭൂരിപക്ഷമാകും. കേവലം 74 വോട്ടുകൾക്കാണ്  ബിജെപിക്ക് ഇത്തവണ ഈ വാർഡ് നഷ്ടമായിരുന്നത്. കെ എസ്  ശബരീനാഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവിയിൽ നിയമിച്ചാൽ ഇരട്ട പദവി ഒഴിവാക്കാൻ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം ശബരീനാഥിന് രാജിവയ്ക്കേണ്ടതായി വരും. ഇവിടെയാണ് ബി.ജെ.പിയുടെ പ്രതീക്ഷയും വർധിക്കാൻ പോകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ, ശബരീനാഥൻ മത്സരിക്കാൻ കച്ചകെട്ടി ഇറങ്ങിയപ്പോൾ അരുവിക്കര നൽകാതെ, യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട  നേമം നൽകി കോൺഗ്രസ്സ് നേതൃത്വം ഒതുക്കിയതു തന്നെ, കോർപ്പറേഷനിൽ ഉപതിരഞ്ഞെടുപ്പ് വരുമെന്ന ആശങ്ക കൂടി മുൻനിർത്തിയായിരുന്നു. കോൺഗ്രസ്സിനുള്ളിൽ അദാനി - സതീശൻ ബന്ധം വിവാദമായി നിൽക്കുന്ന പുതിയ പശ്ചാത്തലത്തിൽ, വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടറായ ദിവ്യ എസ് അയ്യരുടെ ഭർത്താവ് കൂടിയായ ശബരീനാഥിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവിയിൽ നിയമിച്ചാൽ, അതും  കോൺഗ്രസ്സിലെ സതീശൻ വിരുദ്ധ ചേരിക്ക്  വലിയ ആയുധമായാണ് മാറുക.

ബി.ജെ.പി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള അദാനി പോർട്ട്സ് വികസിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മെഗാ ട്രാൻഷിപ്പ്‌മെന്റ് കണ്ടെയ്നർ തുറമുഖമാണ് വിഴിഞ്ഞം തുറമുഖം. ഇതിനെല്ലാം പുറമെ മറ്റു ചില വിഷയങ്ങൾ കൂടി കെ എസ് ശബരീനാഥിനെ  പൊതുഭരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചാൽ ഉണ്ടാകും.

അതിൽ പ്രധാനം, ഭാര്യയായ ദിവ്യ എസ് അയ്യർക്ക്  എതിരെയുള്ള പരാതികളാണ്. ഇതിൽ ഒന്ന്, കേന്ദ്ര സിവിൽ സർവ്വീസ് ചട്ടങ്ങളും പ്രോട്ടോകോളും ലംഘിച്ച് ദിവ്യ എസ് അയ്യർ പെരുമാറിയതിന് എതിരെ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് നൽകിയ പരാതി ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നതാണ്.  'കർണ്ണൻ്റെ കവചം പോലെ കെകെആർ കവചം'  എന്ന് പറഞ്ഞ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെ പുകുഴ്ത്തി ദിവ്യ എസ് അയ്യർ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റിന് എതിരെയാണ് യൂത്ത് കോൺഗ്രസ്സ് നേതാവ് പരാതി നൽകിയിരുന്നത്.

മറ്റൊന്ന്  തിരുവനന്തപുരത്തെ അഭിഭാഷകൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയാണ്. 

 തിരുവനന്തപുരം സബ് കലക്ടർ ആയിരിക്കെ ദിവ്യ എസ്.അയ്യർ  വർക്കലയിൽ ഒരു കോടിയോളം രൂപ വിലമതിക്കുന്ന സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്കു തിരികെ നൽകിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടുള്ള പരാതിയാണിത്.  ദിവ്യ എസ്.അയ്യർ ഭൂമി വിട്ടുകൊടുത്തത് ഭർത്താവ്  കെ.എസ്.ശബരിനാഥന്റെ താൽപര്യപ്രകാരമാണെന്നാണ് സി.പി.എം ഉൾപ്പെടെ  ആരോപിച്ചിരുന്നത്. മാധ്യമ വാർത്ത ശരിയാണെങ്കിൽ, അങ്ങനെ ഇടപെടൽ നടത്തിയ ആളെ പിടിച്ചാണ് ഇപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ ഓഫീസിലെ ഉന്നത പദവിയിൽ പ്രതിഷ്ഠിക്കാൻ പോകുന്നത്.

മുൻ വർക്കല എംഎൽഎ വി.ജോയിയും സിപിഎമ്മും അടക്കം വിഷയത്തിൽ കടുത്ത നിലപാട് എടുത്തതോടെയാണ് ഭൂമി വിവാദത്തിൽ  ദിവ്യ എസ് അയ്യരെ പിണറായി സർക്കാർ  സ്ഥലം മാറ്റിയിരുന്നത്. എങ്കിലും ദിവ്യ എസ് അയ്യർക്ക് എതിരെ മറ്റു വകുപ്പ് തല നടപടികൾ സർക്കാർ  സ്വീകരിച്ചിരുന്നില്ല. ഇതിനു കാരണം  ദിവ്യ എസ് അയ്യർക്ക് 'കവചമായി' നിന്നവരാണ് എന്നാണ്  ഐഎഎസ് ഉന്നതർ തന്നെ അഭിപ്രായപ്പെടുന്നത്. 

അന്നത്തെ തിരുവനന്തപുരം കലക്ടർ വാസുകി, ലാൻഡ് റവന്യു കമ്മിഷണർ എന്നിവർ വിഷയത്തിൽ അന്വേഷണം നടത്തി നൽകിയ ഗുരുതര സ്വഭാവമുള്ള റിപ്പോർട്ടുകൾ വിജിലൻസ് പരിഗണിക്കാതിരിക്കുന്നതും പരാതിക്കാരൻ്റെ മൊഴി പോലും രേഖപ്പെടുത്താത്തതും ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിലവിൽ  അഭിഭാഷകൻ. ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടാൽ പുനരന്വേഷണം നടത്താൻ വിജിലൻസ് നിർബന്ധിതമാകും.

അയിരൂർ വില്ലേജിൽ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന 27 സെന്റ് ഭൂമി റോ‍ഡ് പുറമ്പോക്കാണെന്നു കണ്ടെത്തി  വർക്കല തഹസിൽദാർ എറ്റെടുത്തതിന് എതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി സബ്കലക്ടറെ ചുമതലപ്പെടുത്തിയതിനെ സബ് കലക്ടർ ദുരുപയോഗപ്പെടുത്തുകയാണ് ഉണ്ടായത്.

പരാതിക്കാരിയുടെ വാദം കേട്ട സബ്കലക്ടർ  ദിവ്യ എസ് അയ്യർ ഏകപക്ഷീയമായി തഹസിൽദാറുടെ നടപടി റദ്ദാക്കുകയും ഭൂമി സ്വകാര്യവ്യക്തിക്കു തിരികെ നൽകുകയുമായിരുന്നു. ദിവ്യ എസ്.അയ്യർ ഭൂമി വിട്ടുകൊടുത്തതു കെ.എസ്.ശബരിനാഥന്റെ താൽപര്യപ്രകാരമാണെന്ന് ആദ്യം  ആരോപണം ഉയർത്തിയത് സി.പി.എം തിരുവന്തപുരം  ജില്ലാ നേതൃത്വമാണ്.

'ഭൂസംരക്ഷണനിയമം അനുസരിച്ചാണു തീരുമാനമെടുത്തതെന്നും ഭൂഉടമയെ നേരിട്ടു കണ്ടിട്ടില്ലെന്നുമായിരുന്നു ദിവ്യയുടെ നിലപാട്. ഭൂമി വിട്ടുകൊടുത്ത സംഭവത്തിൽ തന്റെ പേരു വഴിച്ചിഴയ്ക്കുന്നതു ദൗർഭാഗ്യകരമാണെന്നാണ് ശബരിനാഥൻ പ്രതികരിച്ചിരുന്നത്. പിന്നീട് ഈ ഭൂമി സർക്കാർ തന്നെ ഏറ്റെടുത്തെങ്കിലും സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയതിന് എതിരെ ദിവ്യ എസ് അയ്യർക്ക് എതിരെ ഒരു നടപടിയും സ്വികരിച്ചിരുന്നില്ല.

ഈ സംഭവത്തിൽ അഭിഭാഷകൻ്റെ പരാതിയിൽ  അന്വേഷണം നടത്തിയ അന്വേഷണ ഉദ്ദ്യോഗസ്ഥൻ താഴെ തട്ടിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനെ ബലിയാടാക്കി ഉന്നത ഇടപെടലിൽ  ദിവ്യ എസ് അയ്യരെ കുറ്റവിമുക്തയാക്കുന്ന നിലപാട് സ്വീകരിച്ചതിന് എതിരെയാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.  ഈ വിഷയങ്ങൾ ഒക്കെ നിലനിൽക്കുന്ന സാഹചര്യത്തിലാണ്  ദിവ്യ എസ് അയ്യരുടെ ഭർത്താവായ ശബരിനാഥനെ  മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവിയിൽ പ്രതിഷ്ഠിക്കാൻ അണിയറയിൽ നീക്കം നടക്കുന്നത്.