കോര്‍പ്പറേഷന്‍ ഭരണം മാറിയതോടെ കൊച്ചി പഴയ കൊച്ചിയായി, മാലിന്യം കുമിഞ്ഞുകൂടുന്നു, കൊതുകുകള്‍ തിരിച്ചെത്തി, പരാതി പ്രളയവുമായി ജനങ്ങള്‍, മേയറെ നിയമിച്ച സഭ പരിഹരിക്കുമെന്ന് പരിഹാസം
കോര്‍പ്പറേഷന്‍ ഭരണം മാറിയതോടെ കൊച്ചിയില്‍ പലയിടങ്ങളിലും റോഡരുകില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതി. നേരത്തെ, മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കനത്ത പിഴചുമത്തിയും, മാലിന്യനീക്കം വേഗത്തിലാക്കിയും ശുചീകരിച്ചിരുന്ന സംസ്ഥാനത്തെ വ്യവസായ നഗരം പൊടുന്നനെ പഴയ കൊച്ചിയായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് കൂടാതെ കൊതുകുശല്യവും വര്‍ധിക്കുകയാണ്. ഫോഗിങ് പോലുള്ള നടപടികള്‍ ഇല്ലാതായതോടെയാണ് കൊതുകുകള്‍ വീണ്ടുമെത്തിയത്. പുതിയ മേയര്‍ വി.കെ. മിനി മോളിന്റെ നിയമനത്തില്‍ യുഡിഎഫ് ഭരണം ഏറ്റെടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ രീതിയില്‍ നഗരം മാറിയത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
കൊച്ചി: കോര്‍പ്പറേഷന്‍ ഭരണം മാറിയതോടെ കൊച്ചിയില്‍ പലയിടങ്ങളിലും റോഡരുകില്‍ മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതി. നേരത്തെ, മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കനത്ത പിഴചുമത്തിയും, മാലിന്യനീക്കം വേഗത്തിലാക്കിയും ശുചീകരിച്ചിരുന്ന സംസ്ഥാനത്തെ വ്യവസായ നഗരം പൊടുന്നനെ പഴയ കൊച്ചിയായി മാറിയെന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.
പ്രധാന റോഡുകളുടെ ഇരുവശത്തും കവിറില്‍ കെട്ടിയും അല്ലാതെയും ഉപേക്ഷിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഇപ്പോള്‍ നാട്ടുകാര്‍ക്ക് തലവേദനയാവുകയാണ്. ദുര്‍ഗന്ധം വമിക്കാനും തുടങ്ങിയതോടെ സമൂഹമാധ്യമങ്ങള്‍ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്യുകയാണ് പ്രദേശവാസികള്‍. ഇടക്കൊച്ചിയിലും ഫോര്‍ട്‌കൊച്ചിയിലും വടുതലയിലും കൊച്ചിയുടെ വിവിധ പ്രദേശങ്ങളിലും ഇത് തന്നെയാണ് അവസ്ഥയെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത് കൂടാതെ കൊതുകുശല്യവും വര്‍ധിക്കുകയാണ്. ഫോഗിങ് പോലുള്ള നടപടികള്‍ ഇല്ലാതായതോടെയാണ് കൊതുകുകള്‍ വീണ്ടുമെത്തിയത്. പുതിയ മേയര്‍ വി.കെ. മിനി മോളിന്റെ നിയമനത്തില്‍ യുഡിഎഫ് ഭരണം ഏറ്റെടുത്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ രീതിയില്‍ നഗരം മാറിയത് ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
എല്‍ഡിഎഫ് മുന്‍ മേയര്‍ എം. അനില്‍കുമാറിന്റെ ഭരണകാലത്ത് നഗരത്തെ മാലിന്യരഹിതമാക്കാനുള്ള ശ്രമങ്ങള്‍ ഏറെക്കുറെ ഫലപ്രദമായിരുന്നു. പുതിയ ഭരണസമിതി അധികാരമേറ്റതോടെ പ്രശ്‌നങ്ങള്‍ വീണ്ടും തലപൊക്കിയതായി ജനങ്ങള്‍ ആരോപിക്കുന്നു. മാലിന്യസംസ്‌കരണം താളംതെറ്റി, തെരുവുകളില്‍ മാലിന്യകൂമ്പാരങ്ങള്‍ രൂപപ്പെടുന്നു. ബയോമെഡിക്കല്‍ മാലിന്യ ശേഖരണ ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട വിവാദവും ഉയര്‍ന്നു.
പുതിയ മേയര്‍ വി.കെ. മിനിമോള്‍ കേരള റീജിയന്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി.) ജനറല്‍ അസംബ്ലിയില്‍ പ്രസംഗിക്കവെ, തന്റെ മേയര്‍ സ്ഥാനം ലത്തീന്‍ സമുദായത്തിന്റെ പിന്തുണയാലാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തിയിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു. സാമുദായിക ശക്തി രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നു. മാലിന്യനിര്‍മാര്‍ജ്ജനം തടസ്സപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ പോസ്റ്റുകളും സജീവമാണ്.
തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ മാലിന്യവും കൊതുകും ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത യു.ഡി.എഫ്. ഭരണസമിതി, 50 ദിവസത്തെ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിച്ചെങ്കിലും, ജനങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ മാറ്റം അനുഭവപ്പെടുന്നില്ലെന്നാണ് യാഥാര്‍ത്ഥ്യം. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കൊച്ചി നിവാസികള്‍ പ്രതീക്ഷിക്കുന്നത്.