ചികിത്സ തേടിയത് മുട്ടുവേദനക്ക്, ശസ്ത്രക്രിയ ചെയ്ത് നീക്കിയത് കൃഷ്ണമണികൾ ; തൃശൂർ മെഡിക്കൽ കോളജിലെ ചികിത്സാപിഴവിൽ കാഴ്ച നഷ്ടപെട്ട സനൂപിന് കൈതാങ്ങായി കെസി വേണുഗോപാൽ എംപി
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കണ്ണിലെ കൃഷ്ണമണികൾ ശസ്ത്രക്രിയ ചെയ്ത് നീക്കി ജീവിതം ഇരുട്ടിലായ സനൂപിന് സഹായ ഹസ്തവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. വാഹനാപകടത്തെ തുടർന്ന് മുട്ടുവേദനക്ക് ചികിത്സ തേടിയ തൃക്കൂർ മുളങ്ങാട്ടുപറമ്പിൽ സനൂപിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവിനെ തുടർന്നാണ് കാഴ്ച നഷ്ടമായത്.
2023 ജൂണിലാണ് സനൂപിന് തന്റെ ജീവിതം തന്നെ ഇരുട്ടിലാക്കിയ ദുരന്തം ഉണ്ടായത്. വാഹനാപകടത്തെ തുടർന്ന് മുട്ടുവേദനക്ക് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയതായിരുന്നു സനൂപ്. കട്ടിലിൽ ഒഴിവില്ലാത്തതിനാൽ തറയിലാണ് കിടത്തിയത്. മതിയായ ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്. ദിവസങ്ങൾക്കുശേഷം മാതാവ് വത്സല മകനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ സംസാരിക്കാനോ നടക്കാനോ എഴുന്നേറ്റിരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. ഡ്രിപ്പ് കുത്തിയതിനെ തുടർന്ന് കൈപ്പത്തി നീരുവന്ന് വീർത്തിരുന്നു.
തൃശൂർ : തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കണ്ണിലെ കൃഷ്ണമണികൾ ശസ്ത്രക്രിയ ചെയ്ത് നീക്കി ജീവിതം ഇരുട്ടിലായ സനൂപിന് സഹായ ഹസ്തവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. വാഹനാപകടത്തെ തുടർന്ന് മുട്ടുവേദനക്ക് ചികിത്സ തേടിയ തൃക്കൂർ മുളങ്ങാട്ടുപറമ്പിൽ സനൂപിന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവിനെ തുടർന്നാണ് കാഴ്ച നഷ്ടമായത്.
കാഴ്ച നഷ്ടമായി ജീവിക്കാൻ പോലും കഷ്ടപ്പെടുന്ന സനൂപിൻ്റെ കോവൈ അരവിന്ദ് ആശുപത്രിയിലെ ചികിത്സ ചെലവാണ് കെസി വേണുഗോപാൽ എംപി ഏറ്റെടുത്തത്. കെപിസിസി ആക്ടിംഗ് പ്രസിഡൻ്റ് എ പി അനിൽ കുമാർ എംഎൽഎ രാവിലെ ഈ വിവരം എന്നെ അറിയിക്കുകയായിരുന്നു.
രാജ്യത്തെ തന്നെ മികച്ച കണ്ണാശുപത്രിയായ അരവിന്ദ് ആശുപത്രിൽ പ്രവേശിപ്പിക്കുന്ന സനൂപിന് സ്മാർട്ട് ഗ്ലാസ് വെച്ച് കാഴ്ച്ച പരിമിതിയെ മറികടക്കാനുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നൽകുക. പിന്നീട് കാഴ്ച പൂർണ്ണമായും തിരികെ ലഭിക്കാനുള്ള മറ്റ് സാധ്യതകൾ പരിശോധിക്കും. നിലവിൽ കണ്ണ് പൂർണ്ണമായും മാറ്റിവയ്ക്കുന്നതിനുള്ള ചികിത്സ നമ്മുടെ നാട്ടിലില്ല.
അമല മെഡിക്കൽ കോളേജ് കണ്ണ് ചികിത്സാ വിഭാഗം മേധാവിയുടെ ശുപാർശ അനുസരിച്ചാണ് അടിയന്തിര പ്രധാന്യത്തോടെ അരവിന്ദ് ആശുപത്രിയിൽ മാർച്ച് 2 നുള്ള സൗകര്യം ഒരുക്കിയത്. അന്നേദിവസം തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സനൂപിനെ കോവൈ അരവിന്ദ് ആശുപത്രിയിൽ പ്രവേശിപ്പിക്കും.
2023 ജൂണിലാണ് സനൂപിന് തന്റെ ജീവിതം തന്നെ ഇരുട്ടിലാക്കിയ ദുരന്തം ഉണ്ടായത്. വാഹനാപകടത്തെ തുടർന്ന് മുട്ടുവേദനക്ക് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയതായിരുന്നു സനൂപ്. കട്ടിലിൽ ഒഴിവില്ലാത്തതിനാൽ തറയിലാണ് കിടത്തിയത്. മതിയായ ചികിത്സ നൽകിയില്ലെന്നും പരാതിയുണ്ട്. ദിവസങ്ങൾക്കുശേഷം മാതാവ് വത്സല മകനെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ സംസാരിക്കാനോ നടക്കാനോ എഴുന്നേറ്റിരിക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു. ഡ്രിപ്പ് കുത്തിയതിനെ തുടർന്ന് കൈപ്പത്തി നീരുവന്ന് വീർത്തിരുന്നു.
പിന്നീട് വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നതിനെ തുടർന്ന് സനൂപിനെ ഐ.സി.യുവിലേക്ക് മാറ്റി. 22 ദിവസം കഴിഞ്ഞ് ഐ.സി.യുവിൽനിന്ന് പുറത്തുകൊണ്ടുവന്നശേഷം കണ്ണിന് ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് വത്സല പറയുന്നു. മുട്ടുവേദനക്ക് കണ്ണിന് ശസ്ത്രക്രിയ എന്തിനാണെന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ശസ്ത്രക്രിയക്കുശേഷം കണ്ണിലെ കെട്ടഴിച്ചു മാറ്റിയപ്പോഴാണ് കൃഷ്ണമണി നീക്കിയ കാര്യം അറിയുന്നത്. ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് ജില്ല ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു. പ്രമേഹം, ബ്ലാക്ക് ഫംഗസ് എന്നീ രോഗങ്ങളാണ് സനൂപിന് ഉണ്ടായിരുന്നതെന്നാണ് ഡോക്ടർമാർ പറഞ്ഞത്.
മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ചികിത്സാരേഖകളൊന്നും നൽകാത്തതിനാൽ തുടർചികിത്സ തേടാനായില്ലെന്ന് സനൂപ് പറയുന്നു. പിന്നീട് വിവരാവകാശ അപേക്ഷ പ്രകാരമാണ് മെഡിക്കൽ കോളജിൽനിന്ന് ചികിത്സാരേഖകൾ ലഭ്യമാക്കിയത്. രേഖകളുമായി മറ്റൊരു ആശുപത്രിയിൽ പോയപ്പോൾ കാഴ്ചശക്തി ലഭിക്കാൻ സാധ്യത കുറവാണെന്നാണ് അറിയിച്ചത്. ടൈൽ ജോലി ചെയ്താണ് സനൂപ് കുടുംബം പുലർത്തിയിരുന്നത്. വയോധികരായ പിതാവും മാതാവും ഏഴ് വയസ്സുള്ള മകനും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗം സനൂപിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടതോടെ ഇല്ലാതായി.
ഇദ്ദേഹത്തിന്റെ ഭാര്യ നേരത്തെ മരിച്ചിരുന്നു. മാതാവ് വത്സല വീട്ടുജോലി ചെയ്താണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. പൊലീസിലും മുഖ്യമന്ത്രിക്ക് മടക്കം പരാതി നൽകിയെങ്കിലും നടപടിയെന്നും ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു.