അന്ന് മൈതാനത്തുവെച്ച് ശാസിച്ചു, ഇന്ന് അതേ മുതലാളിയേയും മകനേയും പരസ്യമായി നാണംകെടുത്തി രാഹുല്‍, എജ്ജാതി കണക്കുതീര്‍ക്കലെന്ന് ആരാധകര്‍

ഐപിഎല്‍ 2025 സീസണിലെ മികച്ച ടീമായി വിലയിരുത്തപ്പെടുന്ന ഡല്‍ഹി കാപ്പിറ്റല്‍സിനോട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തോറ്റപ്പോള്‍ മൈതാനത്തുനടന്ന നാടകീയ സംഭവങ്ങള്‍ മാധ്യമശ്രദ്ധനേടി.

 

മത്സരശേഷം, ഗോയങ്കയും മകനും ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് രാഹുലിനോട് സൗഹൃദം പുതുക്കാനാണ്. കൈകൊടുത്ത് എല്‍എസ്ജി ഉടമ രാഹുലിനോട് എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നതായി കാണാം. രാഹുല്‍ ഇത് അവഗണിച്ച് മുന്നോട്ടുപോവുകയായിരുന്നു.

ലഖ്‌നൗ: ഐപിഎല്‍ 2025 സീസണിലെ മികച്ച ടീമായി വിലയിരുത്തപ്പെടുന്ന ഡല്‍ഹി കാപ്പിറ്റല്‍സിനോട് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തോറ്റപ്പോള്‍ മൈതാനത്തുനടന്ന നാടകീയ സംഭവങ്ങള്‍ മാധ്യമശ്രദ്ധനേടി. കളിയില്‍ അര്‍ധശതകം നേടി തന്റെ മുന്‍ ടീമിനെ തോല്‍പ്പിച്ച കെഎല്‍ രാഹുല്‍ മത്സരശേഷം ലഖ്‌നൗ ഉടമ സഞ്ജീവ് ഗോയങ്കയെ അവഗണിച്ചത് കണക്കുതീര്‍ക്കലാണെന്നാണ് ആരാധകരുടെ നിരീക്ഷണം.

ഗോയങ്ക കഴിഞ്ഞ സീസണില്‍ രാഹുലിനെ മൈതാനത്തുവെച്ച് ശാസിച്ചിരുന്നു. ടീമിന്റെ പ്രകടനം മോശമായതും ക്യാപ്റ്റന്റെ ഇന്നിങ്‌സ് മികവില്ലാത്തതുമായിരുന്നു കാരണം. അന്നത് വലിയ വാര്‍ത്തയായി. ഐപിഎല്‍ ഉടമകള്‍ ഈ രീതിയില്‍ കളിക്കാരെ കൈകാര്യം ചെയ്യുന്നത് ശരിയായ രീതിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നു. പിന്നാലെ രാഹുലിനെ ടീമില്‍ നിന്നും ഒഴിവാക്കിയ ഗോയങ്ക മെഗാലേലത്തില്‍ 27 കോടി രൂപ നല്‍കിയാണ് ഋഷഭ് പന്തിനെ ടീമിലെത്തിച്ചത്.

ഇത്തവണ എല്‍എസ്ജി ഭേദപ്പെട്ട പ്രകടനമാണ് നടത്തുന്നതെന്നുപറയാം. എന്നാല്‍, ക്യാപ്റ്റനായി തിളങ്ങാന്‍ പന്തിന് സാധിച്ചില്ല. എല്‍എസ്ജിക്കെതിരെ മത്സരിക്കാനിറങ്ങിയ രാഹുല്‍ അര്‍ദ്ധശതകം നേടുകയും ചെയ്തു. രാഹുലിന് അഭിനന്ദിക്കാന്‍ സഞ്ജീവ് ഗോയങ്കയുമായും മകന്‍ ശശ്വത് ഗോയങ്കയും മൈതാനത്തെത്തി. എന്നാല്‍, ഇരുവര്‍ക്കും കൈ നല്‍കിയെങ്കിലും അവരുമായി സംസാരിക്കാന്‍ രാഹുല്‍ തയ്യാറായില്ല.

മത്സരശേഷം, ഗോയങ്കയും മകനും ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് രാഹുലിനോട് സൗഹൃദം പുതുക്കാനാണ്. കൈകൊടുത്ത് എല്‍എസ്ജി ഉടമ രാഹുലിനോട് എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നതായി കാണാം. രാഹുല്‍ ഇത് അവഗണിച്ച് മുന്നോട്ടുപോവുകയായിരുന്നു.

മത്സരത്തിലെ പ്രകടനത്തിലൂടെ ഡേവിഡ് വാര്‍ണര്‍, വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖ കളിക്കാരെ മറികടന്ന് ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് നേടിയതിന്റെ പുതിയ ഐപിഎല്‍ റെക്കോര്‍ഡ് രാഹുല്‍ തന്റെപേരിലാക്കി. ശേഷിക്കുന്ന ആറ് മത്സരങ്ങളില്‍ രണ്ട് വിജയങ്ങള്‍ കൂടി നേടിയാല്‍ ക്യാപിറ്റല്‍സിന് 16 പോയിന്റ് ലഭിക്കും. ഇതോടെ പ്ലേഓഫിന് അവസരവും തെളിയും.