കേരള ഓണ്‍ലൈന്‍ ന്യൂസ് 12-ാം പിറന്നാളിന്റെ നിറവില്‍, വായനക്കാരുടെ എണ്ണത്തില്‍ വിസ്മയിപ്പിക്കുന്ന കുതിപ്പ്

കണ്ണൂര്‍ ആസ്ഥാനമായി 2012ല്‍ തുടക്കമിട്ട കേരള ഓണ്‍ലൈന്‍ ന്യൂസിന് (www.keralaonlinenews.com) 12-ാം പിറന്നാള്‍. പരിമിതമായ സൗകര്യങ്ങളും ജീവനക്കാരുമായി തുടക്കമിട്ട സ്ഥാപനം ഇന്ന് കേരളത്തിലെ മുന്‍നിരയിലുള്ള ഓണ്‍ലൈന്‍ മാധ്യമമായി വളര്‍ന്നുകഴിഞ്ഞു.
 

കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി 2012ല്‍ തുടക്കമിട്ട കേരള ഓണ്‍ലൈന്‍ ന്യൂസിന് (www.keralaonlinenews.com) 12-ാം പിറന്നാള്‍. പരിമിതമായ സൗകര്യങ്ങളും ജീവനക്കാരുമായി തുടക്കമിട്ട സ്ഥാപനം ഇന്ന് കേരളത്തിലെ മുന്‍നിരയിലുള്ള ഓണ്‍ലൈന്‍ മാധ്യമമായി വളര്‍ന്നുകഴിഞ്ഞു.

കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെ പൊതുജന സമ്പര്‍ക്ക വകൂപ്പിന്റെയും അംഗീകാരമുള്ളതുമായ മാധ്യമമാണ് ഇന്ന് കേരള ഓണ്‍ലൈന്‍ ന്യൂസ്. അടുത്തിടെ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട മീഡിയ ലിസ്റ്റിലും സ്ഥാപനം വീണ്ടും ഇടംപിടിച്ചിട്ടുണ്ട്. ഏകദേശം 400ല്‍ അധികം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനായി അപേക്ഷിച്ചപ്പോള്‍ 24 സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്.

ഒരു സ്വതന്ത്ര മാധ്യമ സ്ഥാപനമെന്ന നിലയില്‍ ഒട്ടേറെ പൊതുജന വിഷയങ്ങളില്‍ ഇടപെടാന്‍ കേരള ഓണ്‍ലൈന്‍ ന്യൂസിന് സാധിച്ചിട്ടുണ്ട്. വായനക്കാരുടെ നിര്‍ലോഭമായ പിന്തുണയും സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ കഠിനാധ്വാനവും കേരള ഓണ്‍ലൈന്‍ ന്യൂസിനെ മുന്‍നിര സ്ഥാപനമായി വളര്‍ത്തി. നിലവില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും വിദേശത്തും റിപ്പോര്‍ട്ടര്‍മാരുണ്ട്.

കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടെ കേരളത്തിനകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് ജനങ്ങളുടെ വിശ്വാസം പടിച്ചുപറ്റാന്‍ സാധിച്ചു. പ്രതിദിനം ഒരു ലക്ഷത്തിലധികം വായനക്കാര്‍ നേരിട്ടും വാര്‍ത്താ ആപ്പുകളിലൂടെ 5 ലക്ഷത്തിലധികംപേരും വെബ്‌സൈറ്റിലെത്തുന്നു. കേരള ഓണ്‍ലൈന്‍ ന്യൂസ് ഒരു മില്യണിലധികം ഫോളോവേഴ്‌സിനെ ഡെയ്‌ലിഹണ്ടിലൂടെയും നേടിയെടുത്തു.

വാര്‍ത്തകളിലെ വിശ്വാസ്യതയും വസ്തുനിഷ്ഠതയും നിഷ്പക്ഷതയുമാണ് കേരള ഓണ്‍ലൈന്‍ ന്യൂസിനെ വ്യത്യസ്തരാക്കുന്നത്. നൈതികവും ധാര്‍മികവുമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും ജനപിന്തുണ നേടിയെടുക്കാനും ഇക്കാലയളവില്‍ സ്ഥാപനത്തിന് സാധിച്ചു എന്നത് അഭിമാനകരമാണ്. നിലവില്‍ യുട്യൂബ് ചാനലിലൂടെയും ഫേസ്ബുക്കിലൂടെയും കേരളഓണ്‍ലൈന്‍ ന്യൂസ് വാര്‍ത്തകള്‍ വീഡിയോകളായും ലക്ഷക്കണക്കിന് പ്രേക്ഷകരിലെത്തുന്നു.

ഈ അവസരത്തില്‍ നാളിതുവരെ നല്‍കിവന്ന എല്ലാ പിന്തുണയ്ക്കും വായനക്കാരോട് കേരള ഓണ്‍ ലൈന്‍ ന്യൂസിന്റെ ഹൃദയംനിറഞ്ഞ നന്ദി.