തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന സര്‍വേകള്‍ തട്ടിപ്പോ? 2000 മുതല്‍ നടന്ന പ്രീപോള്‍ സര്‍വേകളും യഥാര്‍ത്ഥ ഫലങ്ങളും ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാളം വാര്‍ത്താ ചാനലുകളിലെല്ലാം പ്രീപോള്‍ സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്.
പ്രേക്ഷകരെ ആകര്‍ഷിക്കാനായി പലരീതിയില്‍ സര്‍വേ നടത്തി ഫലം പുറത്തുവിട്ടുകൊണ്ടിരിക്കെ ഇവയില്‍ ഭൂരിഭാഗവും പെയ്ഡ് സര്‍വേകളാണെന്ന ആരോപണവുണ്ട്.
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലയാളം വാര്‍ത്താ ചാനലുകളിലെല്ലാം പ്രീപോള്‍ സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകരെ ആകര്‍ഷിക്കാനായി പലരീതിയില്‍ സര്‍വേ നടത്തി ഫലം പുറത്തുവിട്ടുകൊണ്ടിരിക്കെ ഇവയില്‍ ഭൂരിഭാഗവും പെയ്ഡ് സര്‍വേകളാണെന്ന ആരോപണവുണ്ട്.
2000-നു ശേഷം കേരളത്തില്‍ നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ (2001, 2006, 2011, 2016, 2021) യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ഫലങ്ങളെ സ്വാധീനിക്കുന്ന തരത്തില്‍ പ്രീപോള്‍ സര്‍വേ നടക്കുകയുണ്ടായി. ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, സിവോട്ടര്‍ തുടങ്ങിയവരെല്ലാം സര്‍വേകളുമായി എത്തിയെങ്കിലും പലതും കൃത്യത പാലിക്കുന്നതില്‍ പരാജയമായി.
പ്രീപോള്‍ സര്‍വേകള്‍ 2001-ലും 2006-ലും പരിമിതമായിരുന്നു. 2011 മുതലാണ് മാധ്യമ സ്ഥാപന സര്‍വേകള്‍ കൂടുതല്‍ സജീവമായതെന്നുപറയാം. പ്രത്യേകിച്ചും കേരളത്തില്‍ സമ്പൂര്‍ണ വാര്‍ത്താ ചാനലുകള്‍ വന്നതോടെ സര്‍വേകളിലും മത്സരമുണ്ടായി.
2001ല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ആന്റി ഇന്‍കംബന്‍സി ശക്തമായിരുന്നു. സര്‍വേകള്‍ യുഡിഎഫ് വിജയം പ്രതീക്ഷിച്ചു. യഥാര്‍ത്ഥ ഫലം യുഡിഎഫിന് അനുകൂലമായെങ്കിലും സീറ്റ് മാര്‍ജിന്‍ സര്‍വേകളെക്കാള്‍ വലുതായിരുന്നു.
2006ല്‍ ലോക്‌നിതി-സിഎസ്ഡിഎസ് പ്രീപോള്‍ സര്‍വേ യഥാര്‍ത്ഥ ഫലത്തോട് അടുത്ത് നിന്നു. നാളെ തിരഞ്ഞെടുപ്പ് നടന്നാല്‍ എന്ന ചോദ്യത്തിന് യുഡിഎഫ് 39.2%, എല്‍ഡിഎഫ് 48.2%, ബിജെപി 4.1% എന്നായിരുന്നു പ്രവചനം. എല്‍ഡിഎഫ് 48.63% വോട്ട് നേടി അധികാരത്തിലെത്തി.
2011ല്‍ മിക്ക പ്രധാന സര്‍വേകളും യുഡിഎഫ് സ്വീപ്പ് പ്രവചിച്ചു. വന്‍ മാര്‍ജിനിലുള്ള യുഡിഎഫ് വിജയമാണ് പലരും പ്രതീക്ഷിച്ചതെങ്കിലും യുഡിഎഫ് 72, എല്‍ഡിഎഫ് 68 എന്നിങ്ങനെയായിരുന്നു സീറ്റ് നില.
2016ല്‍ സര്‍വേകള്‍ മിക്‌സഡ് ആയിരുന്നു. യുഡിഎഫിന് വിജയം പോലും ചില സര്‍വേകള്‍ പ്രവചിച്ചു. എന്നാല്‍, എല്‍ഡിഎഫ് 91 സീറ്റ് നേടി അധികാരത്തിലെത്തി. 2021ല്‍ എല്ലാ പ്രധാന സര്‍വേകളും എല്‍ഡിഎഫ് തുടര്‍ഭരണം പ്രവചിച്ചു. പക്ഷേ കഷ്ടിച്ചൊരു ജയമായിരുന്നു പ്രവചനം. എന്നാല്‍, 99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് വീണ്ടും ഭരണത്തിലെത്തിയത്.
2026 തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവചനങ്ങള്‍ എങ്ങിനെയായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. സര്‍വേകള്‍ ജനാഭിപ്രായത്തിന്റെ ഒരു ഭാഗം മാത്രമാണ്. യഥാര്‍ത്ഥ ജനവിധി എപ്പോഴും അപ്രതീക്ഷിതമാവാം.