കരൺ ജോഹർ ചിത്രങ്ങൾ ; ബോളിവുഡ് ന്യൂ വേവിൽ തീർത്ത തരംഗങ്ങൾ
വ്യത്യസ്തമായ സിനിമാ പ്രമേയങ്ങൾ കൊണ്ട് ബോളിവുഡിനെ ഹരം കൊള്ളിച്ച സംവിധായകനാണ് കരൺ ജോഹർ . അദ്ദേഹത്തിൻ്റെ ചിത്രങ്ങളെല്ലാം തന്നെ കുടുംബ ബന്ധങ്ങളുടെ അല്ലെങ്കിൽ സുഹൃത്ത് ബന്ധങ്ങളുടെ കഥ പറഞ്ഞവയായിരുന്നു .
കഥകളും , കഥാപാത്രങ്ങളും നിറങ്ങൾ പതിപ്പിച്ച നിഴൽ കുത്തുകൾ കൊണ്ട് വെള്ളിത്തിരയിൽ വർണ്ണ വിസ്മയം തീർത്ത് മുന്നേറിയതും അദ്ദേഹത്തിൻ്റെ സംവിധാന പാടവത്തിൻ്റെ മികവ് തെളിയിക്കുന്നു .
കഥാപാത്രങ്ങളെ ആദ്യ പകുതിയിൽ ചിരിപ്പിച്ചും പിന്നീട് യാഥാർത്ഥ്യത്തെ അവതരിപ്പിച്ച് മുന്നേറിയും ബോക്സ് ഓഫീസ് ഹിറ്റാക്കാൻ അദ്ദേഹത്തോളം സംവിധായകർ വേറെ ഇല്ലെന്നു തന്നെ പറയാം . പ്രണയ ഹാസ്യ ചിത്രങ്ങളുടെ അമരക്കാരൻ അതായിരുന്നു കരൺ ജോഹർ ചിത്രങ്ങൾ എന്നും ബോളിവുഡിന് സമ്മാനിച്ചത് .
ഞാൻ നിന്നോട് പ്രണയത്തിലാണ് എന്ന് തോന്നിപ്പിക്കുന്ന വികാര മിശ്രിതം എന്നും അദ്ദേഹത്തിൻ്റെ പ്രമേയങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു . 98 - ൽ പുറത്ത് വന്ന കുച്ച് കുച്ച് ഹോത്താ ഹേയും, കബി കുഷി കബി ഗം ഉം , സ്റ്റുഡൻറ്സ് ഓഫ് ദ ഇയറും , എ ദിൽ ഹെ മുഷ്ക്കിലു മെല്ലാം അത്തരം സിനിമ പ്രമേയങ്ങൾ തന്നെയായിരുന്നു കൈകാര്യം ചെയ്തത് .
ചിത്രങ്ങളിൽ അഭിനേതാക്കളുടെ പ്രകടനവും , സംഗീതവും എല്ലാം സിനിമാ ആസ്വാദകർക്ക് എന്നും പ്രീയപ്പെട്ടവ തന്നെയായിരുന്നു . പ്രണയം തേടുന്ന ഒരു സാധാരണ ആൺ കുട്ടിയെ കരൺ ചിത്രങ്ങളിലെങ്ങും , എവിടെയും നമുക്ക് കാണാൻ സാധിക്കുന്നു .
പ്രണയവും , വിരഹവും എല്ലാം ഒരു പ്രത്യേക പാക്കേജിൽ വിളമ്പുന്ന കരൺ ജോഹർ ചിത്രങ്ങൾ എന്നും ബോളിവുഡ് ആസ്വാദകർക്ക് സ്വാദുള്ള ഭക്ഷണം തന്നെ ആയിരുന്നു . അതുപോലെ ഡയലോഗുകളും സിനിമ പ്രേമികൾ ഏറ്റുപറഞ്ഞിരുന്നു . രാഹുൽ നാം തോ സുനാഹി ഹോ ഹാ എന്ന ഷാറൂഖ് ഡയലോഗ് ഏറ്റു പറയാത്തവരായി ആരും തന്നെ ഇല്ലെന്ന് തന്നെ പറയാം . അതു പോലെ തും പാസ്സ് ആയെ എന്ന ഗാനവും .
അതു പോലെ തന്നെ തീവ്രവാദ വിരുദ്ധ ചിത്രമായ മൈ നെയിം ഈസ് ഖാനും അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടി കൊടുത്ത ചിത്രമായിരുന്നു . ബോളിവുഡിന് എന്നും പ്രചോദനം നൽകുന്ന കരൺ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നവർ ഇന്നും ഏറെയാണ് .
ചിരിച്ചും , ചിരിപ്പിച്ചും ബോളിവുഡ് ആസ്വാദകരെ സിനിമ എന്തെന്ന് കാണാനും ചിന്തിപ്പിക്കാനും ശീലിപ്പിച്ച കരൺ ജോഹർ അങ്ങ് ബോളിവുഡിൻ്റെ മാത്രമല്ല ലോക സിനിമയുടെ തന്നെ വേറിട്ടൊരു ശബ്ദമാണ് .