വിനോദയാത്ര വൈബാക്കാൻ പാട്ടുപാടിയ കണ്ണൂരിലെ വൈറൽ ഗായകൻ ഇതാ...

സ്കൂളിൽ നിന്നും വയനാട്ടിലേക്ക് നടത്തിയ  വിനോദയാത്രയ്ക്കിടെയായിരുന്നു സൂര്യ കിരണിന്റെ ആ വൈറൽ ഗാനം പിറന്നത്. യാത്ര കുറച്ചുകൂടി രസകരമാക്കാൻ അധ്യാപകരായ ജ്യോതിസും ശ്യാം കൃഷ്ണനും ചേർന്നായിരുന്നു സൂര്യ കിരണിനെക്കൊണ്ട് പാട്ടു പാടിച്ചത്.
 

സ്കൂളിൽ നിന്നും വയനാട്ടിലേക്ക് നടത്തിയ  വിനോദയാത്രയ്ക്കിടെയായിരുന്നു സൂര്യ കിരണിന്റെ ആ വൈറൽ ഗാനം പിറന്നത്. യാത്ര കുറച്ചുകൂടി രസകരമാക്കാൻ അധ്യാപകരായ ജ്യോതിസും ശ്യാം കൃഷ്ണനും ചേർന്നായിരുന്നു സൂര്യ കിരണിനെക്കൊണ്ട് പാട്ടു പാടിച്ചത്.

അധ്യാപക കൂട്ടായ്മയുടെ ഫേസ്ബുക് ഗ്രൂപ്പിൽ പങ്കുവച്ച ഗാനം കേരളമൊട്ടാകെയുള്ള ആളുകൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് സൂര്യകിരൺ. പാട്ടു കേട്ട എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും സൂര്യ കിരൺ പറയുന്നു. സൂര്യ കിരണിന്റെ കഴിവ് കേരളം മുഴുവൻ അറിയാൻ ഒരു നിമിത്തമായതിന്റെ സന്തോഷം അധ്യാപകരും പങ്കുവയ്ക്കുന്നു.

തളിപ്പറമ്പ് ചെപ്പനൂലിലെ ഷാജി- രമ്യ ദമ്പതികളുടെ മകനാണ് സൂര്യ കിരൺ. 10 ആം ക്ലാസ് വിദ്യാർത്ഥി ഷാരോൺ സഹോദരനാണ്. ഒട്ടും പ്രതീക്ഷിക്കാതെ മകൻ വൈറലായതിന്റെ സന്തോഷത്തിലാണ് കുടുംബം.

സൂര്യ കിരണിന്റെയുള്ളിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞത് വല്യ മാമൻ നിതിനായിരുന്നു. വീടിനടുത്തുള്ള വായനശാലയിലെ പരിപാടിയിൽ പാട്ടു പാടിയാതിരുന്നു തുടക്കം .അന്ന് ആ പാട്ട് കുഞ്ഞു സൂര്യ കിരണിനെ പഠിപ്പിച്ചതും മാമൻ തന്നെയായിരുന്നു.

രണ്ടാം ക്ലാസ്സ്‌ മുതലാണ് സൂര്യ കിരൺ ശാസ്ത്രീയമായി പാട്ട് അഭ്യസിക്കാൻ തുടങ്ങിയത്. തൃച്ഛംബരത്തെ സുവർണ്ണ ടീച്ചറാണ് ഗുരു. തന്റെ ശിഷ്യന്റെ കഴിവ് മറ്റുള്ളവരും തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് ടീച്ചറും.

വലുതാകുമ്പോൾ വലിയൊരു പാട്ടുകാരനാകണം എന്നതാണ് സൂര്യ കിരണിന്റെ ആഗ്രഹം. നിരവധിപ്പേരാണ് ഈ വൈറൽ ഗായനെ അഭിനന്ദിക്കാൻ എത്തുന്നത്.

<a href=https://youtube.com/embed/HfngGVUFLWQ?autoplay=1&mute=1><img src=https://img.youtube.com/vi/HfngGVUFLWQ/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" title="YouTube video player" width="560" height="315" frameborder="0">