സൂപ്പര്‍ ലീഗ് കേരള കന്നി കിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ വാരിയേഴ്സ് ടീമിലെ കണ്ണൂരുകാര്‍ ഇവർ
സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനല്‍ പോരാട്ടത്തെ വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. സ്റ്റേഡിയത്തിന്റെ ഭൂരിപക്ഷം ഭാഗവും കണ്ണൂര്‍ വാരിയേഴ്‌സ് ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനല്‍ പോരാട്ടത്തെ വരവേറ്റ് കണ്ണൂര്‍. മൂന്‍സിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സിയും തൃശൂര്‍ മാജിക് എഫ്‌സിയും തമ്മിലുള്ള ഫൈനല്‍ മത്സരത്തില്‍ നിറഞ്ഞ് കവിഞ്ഞ് ഗ്യാലറികള്‍. കണ്ണൂര്‍ വാരിയേഴ്‌സിന്റെ ആരാധക കൂട്ടായ്മ റെഡ് മറൈനേഴ്‌സ് ആവേശത്തിന്റെ അലകടല്‍ തീര്‍ത്തു. സ്റ്റേഡിയത്തിന്റെ ഭൂരിപക്ഷം ഭാഗവും കണ്ണൂര്‍ വാരിയേഴ്‌സ് ആരാധകരെ കൊണ്ട് നിറഞ്ഞിരുന്നു. കണ്ണൂര്‍ വാരിയേഴ്‌സിന്റെ കൊടികളും ജേഴ്‌സികളും അണിഞ്ഞാണ് ആരാധകര്‍ എത്തിയത്.
വൈകീട്ട് 5.00 മണിക്ക് തന്നെ റെഡ് മറൈനേഴ്‌സ് ആരാധക കൂട്ടായ്മയുടെ മറൈനേഴ്‌സ് ഫോര്‍ട്ടില്‍ നിറഞ്ഞു തുടങ്ങി. കളി ആരംഭിക്കുമ്പോഴേക്കും ഗ്യാലറികളും നിറഞ്ഞിരുന്നു. ടീം ലൈനപ്പ് ചെയ്യുമ്പോള്‍ റെഡ് മറൈനേഴ്‌സ് കൂറ്റന്‍ ബാനര്‍ ഉയര്‍ത്തി. മുന്‍ ഇന്ത്യ കാപ്റ്റന്‍ വി.വി സത്യന്റെ ഓര്‍മ്മക്കായ് ഫോട്ടോയ്‌ക്കൊപ്പം സത്യേട്ടന്റെ കണ്ണൂര്‍ എന്ന് വാചകം എഴുതിയായിരുന്നു ബാനര്‍ ഉയര്‍ത്തിയത്. കളി തുടങ്ങിയതും ബാന്‍ഡടി മേളമായി ആഘോഷം തുടങ്ങി. തൃശൂര്‍ മാജിക് എഫ്‌സിയുടെ ആയിരത്തോളം ആരാധകരും കളികാണാന്‍ എത്തിയിരുന്നു.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇത്രയും വലിയൊരു ഫുട്‌ബോള്‍ മാമാങ്കത്തിന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തെ പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികളും നടന്നു. പ്രശസ്ത റാപ്പര്‍ ഗബ്രി ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നടന്ന സംഗീത നിശയില്‍ പങ്കെടുത്തു. വര്‍ണ്ണാഭമായ വെടിക്കെട്ടും, ലൈറ്റ് ഷോ അടങ്ങുന്ന മികച്ച ദൃശ്യവിരുന്നാണ് കണ്ണൂരിന്റെ ഫുട്‌ബോള്‍ ഉത്സവത്തിന് സജ്ജീകരിച്ചത്. കൂടാതെ, പ്രശസ്ത ഗായകനും, രചയിതാവുമായ അറിവ് നയിക്കുന്ന മിഡ്-ടൈം ഷോ (ഹാഫ് ടൈം ഷോ) ഫൈനലിന് സവിശേഷമായ സംഗീത വിരുന്നൊരുക്കി.
കണ്ണൂര്‍ വാരിയേഴ്സ് എഫ്.സി സഹഉടമയും നടനുമായ ആസിഫ് അലി, തൃശൂര്‍ മാജിക് എഫ്.സി സഹഉടമയും നടനുമായ കുഞ്ചാക്കോ ബോബന്‍ എന്നിവരുള്‍പ്പെടെ പ്രമുഖ ചലച്ചിത്ര താരങ്ങള്‍, കായിക താരങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവര്‍ മത്സരം കാണാനെത്തി.
ടീമില്‍ ഒമ്പത് കണ്ണൂരുകാര്‍
സൂപ്പര്‍ ലീഗ് കേരള കന്നി കിരീടത്തില്‍ മുത്തമിട്ട കണ്ണൂരിന്റെ സ്വന്തം കണ്ണൂര്‍ വാരിയേഴ്സ് എഫ്‌സിയില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളുണ്ട്. ഗോള്‍ കീപ്പര്‍മാരായ ഉബൈദ് സി.കെ., മുഥുന്‍ വി. പ്രതിരോധ നിരയില്‍ അശ്വിന്‍ കുമാര്‍, സച്ചിന്‍ സുനില്‍, ഷിബിന്‍ ഷാദ്, ബാസിത്ത് പിപി. മധ്യനിരയില്‍ മുഹമ്മദ് സനാദ്, മുഹമ്മദ് നാസിഫ്, അറ്റാക്കിംങില്‍ സൂപ്പര്‍ താരം മുഹമ്മദ് സിനാന്‍ തുടങ്ങിയവരാണ് കണ്ണൂര്‍ക്കാര്‍.
മുഹമ്മദ് സിനാന്‍ നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്ന് നാല് ഗോളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. കണ്ണൂര്‍ വാരിയേഴ്‌സില്‍ അശ്വിന്‍ കുമാറിന്റെ രണ്ടാം സീസണാണ്. ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച അശ്വിന്‍ ക്യാപ്റ്റനുമായിരുന്നു. 2021, ഐ ലീഗ് സീസണിലെ മികച്ച ഗോള്‍കീപ്പറും ഐ ലീഗ് ഡ്യൂറന്‍ഡ് കപ്പ് നേടിയ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ ഉബൈദ് സി.കെ. ഏറെ നാളുകള്‍ക്ക് ശേഷമാണ് കണ്ണൂരിന്റെ മണ്ണിലേക്ക് മടങ്ങിയെത്തുന്നത് സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ ഒമ്പത് മത്സരങ്ങളും കളിച്ചു. രണ്ട് ക്ലീന്‍ ഷീറ്റും നേടി. കേരളത്തിന് വേണ്ടി രണ്ട് സന്തോഷ് ട്രോഫി കിരീടം നേടിയ മുന്‍ കേരള ക്യാപ്റ്റന്‍ മിഥുന്‍ വി കഴിഞ്ഞ സീസണില്‍ മലപ്പുറം എഫ്‌സിക്ക് വേണ്ടി കളിച്ചു. ഇത്തവണ സ്വന്തം നാടിനായി പോരാടുന്നു.
38 ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടി 21 വയസ്സുകാരനാണ് സച്ചിന്‍ സുനില്‍. സെമി ഫൈനലടക്കം നിരവധി മത്സരങ്ങളില്‍ കണ്ണൂര്‍ കുപ്പാഴം അണിഞ്ഞു. കേരള യുണൈറ്റഡിന് വേണ്ടി 2023-24 സീസണില്‍ കേരള പ്രീമിയര്‍ ലീഗ് നേടിയ ഷിബിന്‍ ഷാദ് കണ്ണൂര്‍ വാരിയേഴ്‌സ് പ്രതിരോധ നിരയുടെ കരുത്താണ്.
മധ്യനിരക്ക് കരുത്ത് പകരാന്‍ ഐ ലീഗ് ക്ലബ് ശ്രീനിധി ഡക്കാനില്‍ നിന്ന് മുഹമ്മദ് സനാദ്, ജില്ലാ ലീഗില്‍ നിന്ന് മുഹമ്മദ് നാസിഫ്, പ്രതിരോധത്തില്‍ സൂപ്പര്‍ ലീഗ് കേരളയുടെ ഗെയിംസ് ചേഞ്ചര്‍ പ്രൊജക്ടില്‍ നിന്ന് സീനിയര്‍ ടീമിലെത്തിയ ബാസിത്ത് പിപിയുമുണ്ട്.
കണ്ണൂര്‍ സ്‌ക്വാഡ്
1. ഉബൈദ് സി.കെ.
ഗോള്‍ കീപ്പര്‍
കൂത്തുപറമ്പ്
2. മുഹമ്മദ് സനാദ്
വിങ്ങര്‍
കൂത്തുപ്പറമ്പ്
3. സച്ചിന്‍ സുനി
റൈറ്റ് ബാക്ക്
പറശ്ശിനിക്കടവ്
4. മിഥുന്‍ വി
ഗോള്‍കീപ്പര്‍
മുഴിപ്പിലങ്ങാടി
5. അശ്വിന്‍ കുമാര്‍
സെന്റര്‍ ബാക്ക്
പയ്യന്നൂര്‍, കുഞ്ഞിമംഗലം
6. മുഹമ്മദ് സിനാന്‍
വിങ്ങര്‍
കക്കാട്
7. ഷിബിന്‍ സാദ്
സെന്റര്‍ ബാക്ക്
മുണ്ടയാട്
8. ബാസിത്ത് പിപി
സെന്റര്‍ ബാക്ക്
തോട്ടട
9. മുഹമ്മദ് നാസിഫ്
സെന്റര്‍ മിഡ്ഫില്‍ഡര്‍
തളിപ്പറമ്പ്