'കണ്ണൂരിലെ ചെന്താരകം', ഒതുക്കലിൽ നിന്നും മുഖ്യധാരയിലേക്ക് പി ജയരാജൻ ; ആഘോഷമാക്കി സോഷ്യൽ മീഡിയ ആരാധകർ
കണ്ണൂരിലെ ചെന്താരകമായി അറിയപ്പെടുന്ന പി. ജയരാജൻ അണികളിൽ ആവേശം പടർത്തി വീണ്ടും സി പി എം രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലെത്തി. 15 വർഷക്കാലത്തെ ഒതുക്കലിൽ നിന്നുള്ള കുതിപ്പാണ് പി ജയരാജൻ നടത്തിയിരിക്കുന്നത്.
പാർട്ടി നേതാക്കളുടെ വഴിവിട്ട പോക്കുകൾക്കെതിരേ മുഖംനോക്കാതെ വിമർശിക്കുന്ന പ്രകൃതക്കാരനാണ് പി. ജയരാജൻ. അതാണ് അദ്ദേഹത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് പലപ്പോഴും തടസ്സമായി നിന്നിട്ടുള്ളതും. ആക്രമണരാഷ്ട്രീയത്തിന്റെ മുറിവുകളുമായി ജീവിക്കുമ്പോഴും, കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടും ജയരാജന് നേരേ വിമർശനം ഉയർന്നിരുന്നു.
കണ്ണൂർ: കണ്ണൂരിലെ ചെന്താരകമായി അറിയപ്പെടുന്ന പി. ജയരാജൻ അണികളിൽ ആവേശം പടർത്തി വീണ്ടും സി പി എം രാഷ്ട്രീയത്തിൻ്റെ മുഖ്യധാരയിലെത്തി. 15 വർഷക്കാലത്തെ ഒതുക്കലിൽ നിന്നുള്ള കുതിപ്പാണ് പി ജയരാജൻ നടത്തിയിരിക്കുന്നത്. പി ജെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിച്ചതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ ഇളകി മറിയുകയാണ്. ഒരിടക്കാലത്തിന് ശേഷം സജീവമായിരിക്കുകയാണ് പി ജെ ആർമിയും ചെങ്കൊടിയും റെഡ് ആർമിയുമൊക്കെ.
വർഷങ്ങളായി ഒതുക്കപ്പെട്ട് കഴിയുന്നതിനിടയിൽ കോഴിക്കോട് നടന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന സെ ക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെ പി. ജയരാജൻ വരും നാളുകളിൽപാർട്ടിയുടെ ഔദ്യോഗിക നേതൃത്വത്തെക്കാളും ശക്തനാകാനാണ് സാധ്യത പാർട്ടി അച്ചടക്കം പാലിക്കുന്നതിലും പാർട്ടികാര്യങ്ങളി ലും കണിശക്കാരനുമാണ് അദ്ദേഹം. പി. ജയരാജൻ സംസ്ഥാന സെക്ര ട്ടേറിയറ്റിലെത്തിയത് സംസ്ഥാനനേതൃ ത്വത്തിന്റെ അനുഗ്രഹാശിസ്സുകളോ ടെയല്ല പാർട്ടിയെ രക്ഷി ക്കാനുള്ള അണികളുടെ ആവശ്യത്തി ന് അടിവരയിട്ട് പൊളിറ്റ് ബ്യൂറോ ഇട പെട്ട് നടപ്പാക്കിയ തീരുമാനമാണിത്.
തിരുത്തലിനുള്ള മുറ വിളികൾക്കിടയിൽ അതിന് പ്രാധാ നവും ശക്തിയുമേറെയാണ്. അതു കൊണ്ടുതന്നെ പാർട്ടിക്കുള്ളിൽ ഇനിയുണ്ടാകുന്ന വ്യതിചലനങ്ങൾ കണ്ടി ല്ലെന്ന് നടിക്കാനും മിണ്ടാതിരിക്കാ നും പി. ജയരാജനാകില്ലെന്നുറപ്പാ ണ്. പാർട്ടിയുടെ സംരക്ഷകന്റെ കുപ്പായമണിഞ്ഞെത്തിയ പി. ജയരാജന് സംസ്ഥാന സെക്രട്ടറിയിലേക്ക് വഴി തുറന്നത് അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം എ ബേബിയുടെ പിൻതുണയാണ്. ആർ എസ് എസ് അക്രമത്തിൽ നിന്നും ജീവൻ രക്ഷപ്പെട്ട അത്ഭുതമായ മനുഷ്യനെന്നാണ് ബേബി പി.ജെ യെ വിശേഷിപ്പിച്ചത്.
പാർട്ടി നേതാക്കളുടെ വഴിവിട്ട പോക്കുകൾക്കെതിരേ മുഖംനോക്കാതെ വിമർശിക്കുന്ന പ്രകൃതക്കാരനാണ് പി. ജയരാജൻ. അതാണ് അദ്ദേഹത്തിന് മുന്നോട്ടുള്ള പ്രയാണത്തിന് പലപ്പോഴും തടസ്സമായി നിന്നിട്ടുള്ളതും. ആക്രമണരാഷ്ട്രീയത്തിന്റെ മുറിവുകളുമായി ജീവിക്കുമ്പോഴും, കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങളുമായി ബന്ധപ്പെട്ടും ജയരാജന് നേരേ വിമർശനം ഉയർന്നിരുന്നു.
ആലപ്പുഴയിൽ ജി. സുധാകരനെതിരേ പാർട്ടി നടപടി എടുക്കുന്നതിന് മുൻപ് പി. ജയരാജൻ അദ്ദേഹത്തെ വീട്ടിൽ എത്തി സന്ദർശിച്ചിരുന്നു. ഞെട്ടലോടെയാണ് പാർട്ടിനേതൃത്വം ആ സന്ദർശനത്തെ കണ്ടത്. താൻ എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെ തന്റെ കൂടി നേതാവായിരുന്നു ജി. സുധാകരനെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അണികൾക്കിടയിലെ സ്വാധീനം മനസ്സിലാക്കിയാണ് അടുത്തിടെ പയ്യന്നൂരും തളിപ്പറമ്പിലും ഉൾപ്പെടെയുള്ള മുറിവുണക്കലിന് പി. ജയരാജനെയാണ് നേതൃത്വം ചുമതലപ്പെടുത്തിയിരുന്നത്.
കൊല്ലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ജൂനിയറായ എംവി ജയരാജനാണ് കണ്ണൂരിൽ നിന്നും കയറി വന്നത്. 2012-ൽ ഖാദി ബോർഡ് വൈസ് ചെയർമാനായ അദ്ദേഹം ഭരണം പോയത്തേടെ രാജിവച്ചു. പിന്നീട് കേരളമാകെ പാർട്ടി പൊതുയോഗങ്ങളിലും പരിപാടികളിലും പങ്കെടുത്തു വരികയായിരുന്നു പി ജയരാജൻ. ഇതിനിടെ സനാതന ധർമ്മത്തെ കുറിച്ച് ഗവേഷണം നടത്തി പുസ്‌തകവും എഴുതി ശ്രദ്ധേയനായി. വ്യക്തി പുജയുടെ പേരിൽ മുഖ്യമന്ത്രിയായ വേളയിൽ പിണറായി വിജയനുമായി അകന്നു കഴിഞ്ഞ ജയരാജൻ ഒടുവിൽ അടുത്തു. ഇതോടെ ഇരുവർക്കുമിടെയിലെ മഞ്ഞുരുകി.
ഇതോടെയാണ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് അശോക് ധാവ്ളെ ജയരാജൻ്റെ പേർ നിർദ്ദേശിച്ചപ്പോൾ പിണറായി വിജയനും പിൻതുണച്ചത്. ഇതിനിടെ പി.ജയരാജന്റെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനം ആഘോഷമാക്കി ഇടത് സൈബർ ഹാന്റിലുകൾ രംഗത്തുവന്നിട്ടുണ്ട്. പി ജയരാജന്റെ വീഡിയോകളും പോസ്റ്ററുകളുമായി ഇടത് വാളുകൾ വ്യാപക പ്രചരണം ആരംഭിച്ചിരിക്കുകയാണ്.
ആർ.എസ്.എസ് ആക്രമണത്തിൽ മൃതപ്രായനായിട്ടും തിരിച്ചു വന്ന പി ജയരാജന്റെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തുന്നതാണ് പല വീഡിയോകളും. 'തഴയപ്പെട്ട നേതാവിന്റെ തിരിച്ചു വരവെ'ന്നാണ് പല സൈബർ സാഖാക്കളും കുറിച്ചിരിക്കുന്നത്. കഥ തീർന്നെന്ന് കരുതിയിടത്തു നിന്ന് രണ്ടാം അധ്യായം തുടരുന്നു' എന്നായിരുന്നു മറ്റൊരു വരി. 'ഇനിയാണ് കഥ ആരംഭിക്കുന്നതെ'ന്നും പലരും കുറിച്ചു. 'വെട്ടിച്ചിതറിച്ചിട്ടും മുറികൂടി തിരിച്ചു വന്നില്ലേ' എന്നും ചോദിച്ചവരുണ്ട്.
'പോരാട്ടത്തിന്റ പാതയിൽ നിന്ന് നേതൃത്വത്തിന്റെ അമരത്തേക്കാ'ണ് ജയരാജന്റെ യാത്ര എന്നാണ് സൈബർ സഖാക്കൾ ചൂണ്ടിക്കാട്ടുന്നത്. പാർട്ടിയുടെ തീരുത്തലിന്റെ ചൂണ്ടു പലകയായി പലരും കാണുന്നത് പി ജയാരാജനെ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതാണെന്നാണ് വിലയിരുത്തൽ. വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം കണ്ണൂരിൽ എത്തിയ പി ജയരാജന് ജന്മനാടായ പാട്യത്ത് വൻ സ്വീകരണമാണ് ലഭിച്ചത്. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും മധുരം വിതരണം ചെയ്തുമായിരുന്നു പ്രവർത്തകരുടെ സ്വീകരണം. പാട്യം ഗോപാലൻ മെമ്മോറിയൽ ക്ലബിന് സമീപത്ത് വെച്ചായിരുന്നു ജയരാജനെ പ്രവർത്തകർ വരവേറ്റത്.